Saturday 17 December 2011

ജീവിതമോ നീ മരണമോ


ജീവിതമോ നീ മരണമോ
പാതിരായ്ക്കീവിധമെന്നെ വിളിയ്ക്കാന്‍
ജീവിതമോ നീ മരണമോ
പാതിരായ്ക്കീവിധമെന്നെ വിളിയ്ക്കാന്‍
ഏതുകടലില്‍ നിന്നേതൊരു കാറ്റില്‍-
നിന്നാരുനീ ആഴമോ പാട്ടോ
ഏതുകടലില്‍ നിന്നേതൊരു കാറ്റില്‍-
നിന്നാരുനീ ആഴമോ പാട്ടോ
ജീവിതമോ നീ മരണമോ
പാതിരായ്ക്കീവിധമെന്നെ വിളിയ്ക്കാന്‍
ജീവിതമോ നീ മരണമോ

എന്തുമധുരമീ ശബ്ദത്തിനെന്തുനിന്‍
ചുണ്ടില്‍ ചിലങ്കയോ തേനോ
എന്തുമധുരമീ ശബ്ദത്തിനെന്തുനിന്‍
ചുണ്ടില്‍ ചിലങ്കയോ തേനോ
ഈറനാം ഇന്നലെ നിന്നുറവങ്ങെന്നു
ചാറല്‍ മഴയ്ക്കറിയാമോ
ഏകാന്തതകള്‍ തന്‍ ഒന്നാകില്‍
പൂവിടും മേഘമല്‍ഹാറോ നിലാവോ
ജീവിതമോ നീ മരണമോ
പാതിരായ്ക്കീവിധമെന്നെ വിളിയ്ക്കാന്‍
ജീവിതമോ നീ മരണമോ

സീതതന്‍ കാര്‍മുടി വീണയായ് മാറ്റിയ
രാവണനോട് ചോദിയ്ക്കൂ
സീതതന്‍ കാര്‍മുടി വീണയായ് മാറ്റിയ
രാവണനോട് ചോദിയ്ക്കൂ
വേണമിരുപതു കൈകളെനിയ്ക്കു
നിന്‍ ഓര്‍മ്മതന്‍ സാരംഗി മീട്ടാന്‍
വേണമിരുപതു കൈകളെനിയ്ക്കു
നിന്‍ ഓര്‍മ്മതന്‍ സാരംഗി മീട്ടാന്‍
ജീവിതമോ നീ മരണമോ
പാതിരായ്ക്കീവിധമെന്നെ വിളിയ്ക്കാന്‍
ജീവിതമോ നീ മരണമോ
പാതിരായ്ക്കീവിധമെന്നെ വിളിയ്ക്കാന്‍
ഏതുകടലില്‍ നിന്നേതൊരു കാറ്റില്‍-
നിന്നാരുനീ ആഴമോ പാട്ടോ
ഏതുകടലില്‍ നിന്നേതൊരു കാറ്റില്‍-
നിന്നാരുനീ ആഴമോ പാട്ടോ
ജീവിതമോ നീ മരണമോ
പാതിരായ്ക്കീവിധമെന്നെ വിളിയ്ക്കാന്‍
ജീവിതമോ നീ മരണമോ




കവിത: ജീവിതമോ നീ മരണമോ
രചന: സച്ചിദാനന്ദന്‍
ആലാപനം: വേണുഗോപാല്‍

4 comments:

  1. കാണാനും കേള്‍ക്കാനും വൈകി.
    രചനയും ആലാപനവും ആസ്വാദ്യകരം.
    കൊച്ചുമുതലാളിക്ക് നന്ദി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. എപ്പോള്‍ വന്നു എന്നതിലല്ലോ പ്രാധാന്യം.. ഒരു പുതിയ കവിത കേട്ടു എന്ന സംതൃപ്തിയോടെ ഇവിടെനിന്ന് മടങ്ങുവാന്‍ കഴിഞ്ഞോ.. കഴിഞ്ഞുവെന്ന് കരുതുന്നു.. അതിന് തന്നെ ഏറ്റവും വലിയ പ്രാധാന്യം!

    സച്ചിദാനന്ദനന്റെ മിക്കകവിതകളും അദ്ധേഹത്തിന്റെ സ്വന്തം ശബ്ദത്തില്‍ തന്നെ ആലപിച്ചിട്ടുള്ളവയാണ്.. കുറച്ച് കവിതകള്‍ സംഗീതരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.. അതിലൊന്നാണ് ഇത്. കൂടാതെ അലകള്‍ക്ക് എന്നൊരു കവിതയും ഇവിടെ ഇതിനകം പോസ്റ്റ് ചെയ്തിട്ടൂണ്ട്.. കേട്ടിട്ടില്ലെങ്കില്‍ സച്ചിദാനന്ദന്‍ ലിസ്റ്റില്‍ പോയാല്‍ കാണാവുന്നതാണ്. ഷഹ്ബാസ് അമ്മന്‍ എന്ന ഗസല്‍ ഗായകന്‍ അതിമനോഹരമായി പാടിയിരിയ്ക്കുന്നു..

    ReplyDelete