Sunday 8 January 2012

സ്നേഹിച്ചു തീരാത്തവര്‍


ഒരിയ്ക്കല്‍ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം
തെളിനീറ്റലിണയായ് നീന്തുന്നൊരി
നീല മത്സ്യങ്ങള്‍ക്കെന്തു ഭംഗിയാണല്ലെ
നിന്റെ നീര്‍മിഴിയിണപോലെ
ഒരിയ്ക്കല്‍ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം
തെളിനീറ്റലിണയായ് നീന്തുന്നൊരി
നീല മത്സ്യങ്ങള്‍ക്കെന്തു ഭംഗിയാണല്ലെ
നിന്റെ നീര്‍മിഴിയിണപോലെ
നിനക്കതറിയുമോ..?

നാളെ നാമിവിടെ വന്നിരിയ്ക്കെ ഇവറ്റെയെ കാണുവാനാമോ
ജലരാശിയിലവമെല്ലെ അലിഞ്ഞു മാഞ്ഞു പോകാം
നാളെ നാമിവിടെ വന്നിരിയ്ക്കെ ഇവറ്റെയെ കാണുവാനാമോ
ജലരാശിയിലവമെല്ലെ അലിഞ്ഞു മാഞ്ഞു പോകാം
ഈ ജീവ ജലധിയില്‍ അലിയാതെയലിഞ്ഞു തീര്‍ന്നിടുന്നവരെല്ലെ നാമും

എങ്കിലും ജീവിപ്പോളം ചെകിളപ്പൂവിന്‍
മൃദു സ്പന്ദനമേതോ പാ‍ട്ടിന്‍ ദൃശ്യമാം താളം പോലെ
എങ്കിലും ജീവിപ്പോളം ചെകിളപ്പൂവിന്‍
മൃദു സ്പന്ദനമേതോ പാ‍ട്ടിന്‍ ദൃശ്യമാം താളം പോലെ
നിനക്കായ് പാടാമതേ താളത്തില്‍
നിനക്കായ് പാടാമതേ താളത്തില്‍
സ്നേഹത്തില്‍നിന്നുയിര്‍കൊള്ളുന്ന ഈ പാട്ടിലൂടെ
നാം ജീവിയ്ക്കുന്നു
നിനക്കായ് പാടാമതേ താളത്തില്‍
സ്നേഹത്തില്‍നിന്നുയിര്‍കൊള്ളുന്ന ഈ പാട്ടിലൂടെ
നാം ജീവിയ്ക്കുന്നു
നിന്നെ ഞാന്‍ അനശ്വരയാക്കുമെന്‍ ഗീതങ്ങളില്‍
എന്നെ നീ അനശ്വരനാക്കൂ നിന്‍ സ്നേഹത്താലെ
നിന്നെ ഞാന്‍ അനശ്വരയാക്കുമെന്‍ ഗീതങ്ങളില്‍
എന്നെ നീ അനശ്വരനാക്കൂ നിന്‍ സ്നേഹത്താലെ

ഒരിയ്ക്കല്‍ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം
തെളിനീറ്റലിണയായ് നീന്തുന്നൊരി
നീല മത്സ്യങ്ങള്‍ക്കെന്തു ഭംഗിയാണല്ലെ
നിന്റെ നീര്‍മിഴിയിണപോലെ
നിനക്കതറിയുമോ..?




കവിത: സ്നേഹി
ച്ചു തീരാത്തവര്‍
രചന: ഒ.എന്‍.വി
ആലാപനം: ഉണ്ണിമേനോന്‍

8 comments:

  1. പാതിവഴിയില്‍ സ്നേഹം നഷ്ടപ്പെടുന്നത് വളരെ ദുഃഖകരമായ അവസ്ഥയാണ്.. സ്നേഹിച്ചു തീരാത്തവര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ഈ സുന്ദര കാവ്യം!

    ReplyDelete
  2. കവിതയും ആലാപനവും വളരെ നന്നായി.
    കൊച്ചുമുതലാളിയ്ക്ക് ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  3. നല്ല സംഭാവന ..മനസ്സ് നിറഞ്ഞ നന്ദി അറിയിക്കുന്നു പൈമ

    ReplyDelete
  4. സന്തോഷം! ഇനിയും വരിക..

    ReplyDelete
  5. നദീ തീരത്ത് നിന്ന് എണീറ്റു പോകാന്‍ ആവുന്നില്ലല്ലൊ...

    ReplyDelete
    Replies
    1. :) നാളെയെ കുറിച്ച് ഒന്നും പറയാന്‍ പറ്റുകയില്ല അല്ലേ വര്‍ഷിണി.. ഇന്നലെകളെ വെറും ഓര്‍മ്മകളായി, സുന്ദരനിമിഷങ്ങളായി മനസ്സില്‍ താലോലിയ്ക്കാം!

      Delete
  6. നഷ്ട പ്രണയത്തിന്റെ ചുവയുള്ള വരികള്‍.. മനോഹരം!
    കേള്‍ക്കാത്ത ഒത്തിരി കവിതകള്‍ ഇവിടെ കാണുവാന്‍ കഴിഞ്ഞു.. ഈ സൈറ്റ് വളരെ പ്രയോചനപ്രദം.
    നന്ദി സ്നേഹിതാ..

    നന്മകളോടെ..
    സുനില്‍ ആലുവ

    ReplyDelete