Monday 9 January 2012

ആവണിപ്പാടം


ആ‍വണിപ്പാടം കുളിച്ചു തോര്‍ത്തി
മുടിയാകെ വിടര്‍ത്തിയുലര്‍ത്തി നിന്നു
പെറ്റഴുന്നേറ്റു വേയ്തിട്ടു കുളിച്ചൊരു
പെണ്മണിയെപ്പോല്‍ തെളിഞ്ഞു നിന്നു
ആ‍വണിപ്പാടം കുളിച്ചു തോര്‍ത്തി
മുടിയാകെ വിടര്‍ത്തിയുലര്‍ത്തി നിന്നു
പെറ്റഴുന്നേറ്റു വേയ്തിട്ടു കുളിച്ചൊരു
പെണ്മണിയെപ്പോല്‍ തെളിഞ്ഞു നിന്നു

ആയമ്മയെ കാണാന്‍ അക്കരെ ഇക്കരെ
ആ വഴി ഈ വഴി ആരു വന്നു
ആയമ്മയെ കാണാന്‍ അക്കരെ ഇക്കരെ
ആ വഴി ഈ വഴി ആരു വന്നു
ഓരോരോ പായാരം തങ്ങളില്‍ ചൊല്ലി
ഓരായിരം കിളി ഒത്തുവന്നു
ഓരായിരം കിളി ഒത്തുവന്നു

കുഞ്ഞിനു തീറ്റികൊടുത്തു കൊണ്ടേ
ചിലര്‍ കുട്ട്യോളെ കൂടെ നടത്തിക്കൊണ്ടേ
കുഞ്ഞിനു തീറ്റികൊടുത്തു കൊണ്ടേ
ചിലര്‍ കുട്ട്യോളെ കൂടെ നടത്തിക്കൊണ്ടേ
ചുണ്ടു മുറുക്കി ചുവന്നു കൊണ്ടേ
ഉടുമുണ്ടു മുട്ടോളവുമേറ്റിക്കൊണ്ടേ
ഉതിര്‍മണിയൊന്നു കുറിച്ചുകൊണ്ടേ
കൈകള്‍ ഊഞ്ഞാലായത്തില്‍ വീശിക്കൊണ്ടേ
ഉതിര്‍മണിയൊന്നു കുറിച്ചുകൊണ്ടേ
കൈകള്‍ ഊഞ്ഞാലായത്തില്‍ വീശിക്കൊണ്ടേ
ചളിവരമ്പത്തൊന്നു വഴുതിക്കൊണ്ടേ
ചിലര്‍ മഴവെള്ളചാലുകള്‍ നീന്തിക്കൊണ്ടേ
ഓരോരം പായാരം തങ്ങളില്‍ ചൊല്ലി
ഓരായിരം കിളി ഒത്തു വന്നു
ഓരായിരം കിളി ഒത്തു വന്നു

തത്തമ്മയ്ക്കുണ്ടൊരു പായാരം ചൊല്ലാന്‍
കൊയ്ത്തിനു പാടത്ത് പോയപ്പോള്‍
കുഞ്ഞിതത്ത വിശന്നേയിരുന്നു
കൂട്ടിന്നുള്ളില്‍ തളര്‍ന്നിരുന്നു
തത്തമ്മയ്ക്കുണ്ടൊരു പായാരം ചൊല്ലാന്‍
കൊയ്ത്തിനു പാടത്ത് പോയപ്പോള്‍
കുഞ്ഞിതത്ത വിശന്നേയിരുന്നു
കൂട്ടിന്നുള്ളില്‍ തളര്‍ന്നിരുന്നു
മുത്തശ്ശിക്കേറെ വയസ്സായിക്കൊല്ലവും
പുത്തരിയുണ്ണാന്‍ കൊതിയായി
താഴ്ത്തിയരിഞ്ഞൊരു പുന്നെല്‍ക്കതിരുമായി
തത്തമ്മപ്പെണ്ണൂ പറന്നു പോയി
തത്തമ്മപ്പെണ്ണൂ പറന്നു പോയി

കാക്കച്ചിക്കുണ്ടൊരു പായാരം ചൊല്ലാന്‍
കൈകൊട്ടിയാരും വിളിച്ചില്ല
കര്‍ക്കടകം വന്നു പോയിട്ടും
ബലിയിട്ടൊരു വറ്റും തരായില്ല
പുത്തന്‍ കലത്തില് വെച്ചൊരു പായസ-
വറ്റുമൊരാളും എറിഞ്ഞീല്ല
കാക്കച്ചിക്കുണ്ടൊരു പായാരം ചൊല്ലാന്‍
കൈകൊട്ടിയാരും വിളിച്ചില്ല
കര്‍ക്കടകം വന്നു പോയിട്ടും
ബലിയിട്ടൊരു വറ്റും തരായില്ല
പുത്തന്‍ കലത്തില് വെച്ചൊരു പായസ-
വറ്റുമൊരാളും എറിഞ്ഞീല്ല

മഞ്ഞക്കിളിപ്പെണ്ണിനുണ്ടൊരു പായാരം
മുണ്ടകന്‍ കൊയ്യാനിറങ്ങുമ്പോള്‍
മുന്നാലെ പിന്നാലെ മാറാതെ കൂടീട്ടു
കിന്നാരം ചൊല്ലുന്നു മണവാളാന്‍
മുന്നാലെ പിന്നാലെ മാറാതെ കൂടീട്ടു
കിന്നാരം ചൊല്ലുന്നു മണവാളാന്‍
എണ്ണപ്പാടത്തില്‍ കൊയ്ത്തിനു കൂട്ടുകാര്‍
എല്ലാരുമെല്ലാരും പോണുപോലും
എണ്ണപ്പാടത്തില്‍ കൊയ്ത്തിനു കൂട്ടുകാര്‍
എല്ലാരുമെല്ലാരും പോണുപോലും
ആണാപ്പിറന്നവന്‍ തിരികെ വരുമ്പോലും
ആനയ്ക്കെടുപ്പതും പൊന്നുകൊണ്ടെ
ആനയ്ക്കെടുപ്പതും പൊന്നുകൊണ്ടെ
ഒരാനയ്ക്കെടുപ്പതും പൊന്നുകൊണ്ടെ

കുന്തിച്ച് ചാടും കുളക്കോഴി കൊച്ചുപെണ്ണ്
ഒന്നു പുലമ്പുന്നു നാത്തൂന്നോട്
കുന്തിച്ച് ചാടും കുളക്കോഴി കൊച്ചുപെണ്ണ്
ഒന്നു പുലമ്പുന്നു നാത്തൂന്നോട്
കുന്നത്തെ കാവിലെ വേലകാണാന്‍
ഇന്നലെ പോയി മടങ്ങുമ്പോള്‍
കണ്ണേറുതട്ടിയെന്‍ കാല്‍ മുടന്തി
എണ്ണയിട്ടൊന്നുഴിഞ്ഞു തായോ
കുന്നത്തെ കാവിലെ വേലകാണാന്‍
ഇന്നലെ പോയി മടങ്ങുമ്പോള്‍
കണ്ണേറുതട്ടിയെന്‍ കാല്‍ മുടന്തി
എണ്ണയിട്ടൊന്നുഴിഞ്ഞു തായോ

കുരുത്തോല ഞെറിയിട്ട മുണ്ടില്‍
കുരുത്തക്കേടിനു ചളിപറ്റി
ആരെയോ പ്രാകിക്കൊണ്ടമ്മച്ചി താറാവും
ആവണിപ്പാടത്തും വന്നപ്പോള്‍
ഇത്തിരിമീനിനെ പൊടിമീനിനെയൊക്കെയും
കൊറ്റികള്‍ കൊത്തി പറന്നുപോയി
കുരുത്തോല ഞെറിയിട്ട മുണ്ടില്‍
കുരുത്തക്കേടിനു ചളിപറ്റി
ആരെയോ പ്രാകിക്കൊണ്ടമ്മച്ചി താറാവും
ആവണിപ്പാടത്തും വന്നപ്പോള്‍
ഇത്തിരിമീനിനെ പൊടിമീനിനെയൊക്കെയും
കൊറ്റികള്‍ കൊത്തി പറന്നുപോയി
കൊറ്റികള്‍ കൊത്തി പറന്നുപോയി

ഓരോരോ പായാരം ചൊല്ലി പിന്നെ
ഓരോ കിളികളും പറന്നു പോയി
ഓരോരോ പായാരം ചൊല്ലി പിന്നെ
ഓരോ കിളികളും പറന്നു പോയി




കവിത: ആവണിപ്പാടം
രചന: ഒ.എന്‍.വി
ആലാപനം: ഒ.എന്‍.വി

8 comments:

  1. ഭൂമിയിലെ ഓരോ ചരാചരങ്ങളും മഹത്തരമായ ക്രിയേഷനാണ്. ഒരു കുഞ്ഞിന് പക്ഷിയോടും, പൂമ്പാറ്റയോടും, ഉറുമ്പിനോടുമെല്ലാം സംസാരിയ്ക്കാം. കളങ്കമില്ലാത്ത മനസ്സുകള്‍ക്കേ അത് കഴിയൂ.. കൊയ്ത്ത് കഴിഞ്ഞ പാടത്ത്, കൊഴിഞ്ഞ് വീണ നെല്‍മണികള്‍ കൊത്തിതിന്നാന്‍ എത്തുന്ന പക്ഷികളുടെ മനസ്സിലൂടെ സഞ്ചരിച്ചിരിയ്ക്കുന്നു കവി. ഏവര്‍ക്കും ആവണിപ്പാടത്തിലേയ്ക്ക് സ്വാഗതം!

    ശുഭദിനം പ്രിയരെ!

    ReplyDelete
  2. സ്മൃതിയിലാണ്ടുപോയ കൊയ്ത്തിനേയും,
    കൊയ്ത്തുകഴിഞ്ഞപാടവിശേഷത്തേയും,ഗ്രാമസൌന്ദര്യത്തേയും,പാറി പറന്നുവരുന്ന വിവധതരം പക്ഷികളേയുംപറ്റി അതിമനോഹരമായി നാടന്‍ശൈലിയില്‍ എഴുതിവര്‍ണ്ണിക്കുമ്പോള്‍,
    ആലപിക്കുമ്പോള്‍ ശ്രീ.ഒ.എന്‍..........,.വി.യോടുള്ള
    ആദരവ്‌ വര്‍ദ്ധിക്കുകയാണ്.
    കൊച്ചുമുതലാളിക്ക് നന്ദി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  3. നല്ല സംരഭം.ഇഷ്ടപ്പെടുന്നു.പ്രയോജനപ്പെടുന്നു.

    ReplyDelete
  4. ആവണിപ്പാടത്തിലെത്തിയ സുഹൃത്തുക്കള്‍ക്ക് കൊച്ചുമുതലാളിയുടെ നന്ദി!

    ReplyDelete
  5. ന്റ്റെ സ്നേഹം...ഇങ്ങനെ ഒരു അവസരം നല്‍കിയതിന്‍...!

    ReplyDelete
  6. വീണ്ടും വീണ്ടും അവസരം തരാം.. :)സ്നേഹങ്ങളൊക്കെ പോന്നോട്ടെ മണിമണിയായി!

    ReplyDelete
  7. അന്യമാകുന്ന സംസ്ക്കാരം

    ReplyDelete
  8. ഈ കവിത കേൾക്കുമ്പോൾ ഞങ്ങൾ ബാല്യകാലം കൂടുതൽ ചിലവഴിച്ച എന്റെ വീടിനു മുൻപിലുള്ള ഞങ്ങളുടെ പാടം ഓർമ്മവരുന്നു, ഓരോ സമയത്തും പാടത്തിന് ഓരോ സൗന്ദര്യമാണ്,

    ReplyDelete