Sunday, 5 February 2012

മുല്ലേ... നിന്നോട് - വര്‍ഷിണി

സ്വപ്നസാക്ഷാല്‍ക്കാരക്കൂട്ടിലേയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി; വര്‍ഷിണിയുടെ “മുല്ലേ നിന്നോട്”. പുലര്‍ക്കാലത്തിലെ നൂറ്റമ്പതാമത്തെ കവിതയ്ക്കുവേണ്ടി കൊച്ചുമുതലാളി തിരഞ്ഞെടുത്തത് വര്‍ഷിണിയുടെ “മുല്ലേ നിന്നോട്” എന്ന കവിതയായിരുന്നു. പക്ഷെ, ഒരു നിമിത്തമെന്നോണം കിനാക്കൂട് പൂവണിയുകയായിരുന്നു പുലര്‍ക്കാലത്തില്‍... കിനാക്കൂട് പുഷ്പിച്ച് പുലര്‍ക്കാലം മുഴുവന്‍ സുഗന്ധം പരത്തിയപ്പോഴും ഒരു സ്വപ്നമായ്, മോഹമായ് മുല്ല എന്റെ മനസ്സില്‍ മൊട്ടിട്ടു തന്നെ നില്‍ക്കുകയായിരുന്നു..

കിനാക്കൂടിനെ അണിയിച്ചൊരുക്കുമ്പോഴും മുല്ലയെ മാഷ് കൈവെടിഞ്ഞിരുന്നില്ല.. പിന്നീട് ഒരു സായാഹ്നത്തില്‍ മാഷുമായുള്ള സംഭാഷ്ണത്തിലാണ് മുല്ലപ്പൂക്കള്‍ കടന്നുവരുന്നത്..എന്നെ ഞെട്ടിച്ചുകൊണ്ട് മാഷാവരികള്‍ ചെവിയില്‍ മൂളിയപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്.. മാഷെന്നെയും വര്‍ഷിണിയെയും ഞെട്ടിയ്ക്കാന്‍ വേണ്ടി തന്നെ ഞാന്‍ പോലും അറിയാതെ ചെയ്യുകയായിരുന്നു ഈ കവിത.. ഒന്ന് രണ്ട് രാഗങ്ങള്‍ ഇതിനുവേണ്ടി തിരഞ്ഞെടുത്തുവെങ്കിലും എന്തുകൊണ്ടും ശുഭപന്തുവരാളി രാഗം തന്നെയാണ് ഈ കവിതയ്ക്ക് ഇണങ്ങുക എന്ന് മുന്‍കൂട്ടീ ദൈവനിശ്ചയമുണ്ടായിരിയ്ക്കും.. അങ്ങനെ “മുല്ലേ നിന്നോട്” എന്ന കവിത മാഷിന്റെ ശബ്ദത്തില്‍ പുലര്‍ക്കാലത്തില്‍ വിരിയുന്നു.

വളരെ നല്ല സന്ദേശമുള്ള ഒരു കവിതയാണിത്; അതുകൊണ്ട് തന്നെയാണ് മാസങ്ങള്‍ക്കു മുന്നെ ആദ്യം വായിച്ചപ്പോള്‍ തന്നെ ഇത് ചൊല്ലികേള്‍ക്കാന്‍ ആഗ്രഹമുദിയ്ക്കുകയായിരുന്നു എന്റെ മനസ്സില്‍. ഇനിയും പലനിമിത്തങ്ങള്‍ക്കും പുലര്‍ക്കാലമെന്ന നന്മപൂക്കള്‍ മാത്രമുള്ള ഈ ആരാമം സാക്ഷിയാകും.. ഇനിയും സുഗന്ധവാഹിനികളായ, നറുതേനുള്ള പൂക്കള്‍ പുലര്‍ക്കാലത്തില്‍ വിരിയും.. അതിന്റെ നറുതേന്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയിതാ ഇവിടെ സമര്‍പ്പിയ്ക്കുന്നു.. ഏവരും നുകര്‍ന്നാലും..!!!


ഇലകളിലിറ്റ് വീഴുന്നുവോ തുള്ളികള്‍
പിന്നെയാ ഞെട്ടറ്റു വീണ പൂവിലും
ഇലകളിലിറ്റ് വീഴുന്നുവോ തുള്ളികള്‍
പിന്നെയാ ഞെട്ടറ്റു വീണ പൂവിലും
ഇറയത്തു ഓരം ചേര്‍ന്നു നില്ക്കുമെന്നുള്ളില്‍
നിറയുന്നു വീണ്ടുമീ ചോദ്യങ്ങളിങ്ങനെ
ഇറയത്തു ഓരം ചേര്‍ന്നു നില്ക്കുമെന്നുള്ളില്‍
നിറയുന്നു വീണ്ടുമീ ചോദ്യങ്ങളിങ്ങനെ
ഇന്നലെ സന്ധ്യയില്‍ പെയ്തു തോര്‍ന്ന മഴയില്‍
നിന്നിലെ ആശകള്‍ക്കു മങ്ങലേറ്റുവോ
കണ്‍പീലികളില്‍ തുളുമ്പിയ തുള്ളിയില്‍
നഷ്ടസ്വപ്നങ്ങള്‍തന്‍ വേദന നിറഞ്ഞുവോ
ഇന്നലെ സന്ധ്യയില്‍ പെയ്തു തോര്‍ന്ന മഴയില്‍
നിന്നിലെ ആശകള്‍ക്കു മങ്ങലേറ്റുവോ
കണ്‍പീലികളില്‍ തുളുമ്പിയ തുള്ളിയില്‍
നഷ്ടസ്വപ്നങ്ങള്‍തന്‍ വേദന നിറഞ്ഞുവോ
അന്നത്തെ രാത്രിയില്‍ ഒളികണ്ണെറിഞ്ഞ
പൌര്‍ണ്ണമിയെ നോക്കി മദഗന്ധമൊഴുക്കി നീ
അന്നത്തെ രാത്രിയില്‍ ഒളികണ്ണെറിഞ്ഞ
പൌര്‍ണ്ണമിയെ നോക്കി മദഗന്ധമൊഴുക്കി നീ
ആദ്യ സ്പര്‍ശനത്തിനായ് വെമ്പുമാ മൊട്ടില്ലും
കണ്ടു ഞാന്‍ ആഗ്രഹ തൂമഞ്ഞു തുള്ളികള്‍
ആദ്യ സ്പര്‍ശനത്തിനായ് വെമ്പുമാ മൊട്ടില്ലും
കണ്ടു ഞാന്‍ ആഗ്രഹ തൂമഞ്ഞു തുള്ളികള്‍
പെണ്ണിനു മണമായ് രാഗ ഭാവങ്ങളായ്
വെണ്‍ ദലങ്ങളാല്‍ പുഞ്ചിരിയ്ക്കും നിന്നെ
അരിമുല്ലയെന്ന് വിളിച്ചു ഞാന്‍ ഓമനേ
പെണ്ണിനു മണമായ് രാഗ ഭാവങ്ങളായ്
വെണ്‍ ദലങ്ങളാല്‍ പുഞ്ചിരിയ്ക്കും നിന്നെ
അരിമുല്ലയെന്ന് വിളിച്ചു ഞാന്‍ ഓമനേ
ഇന്നീ പുലരിയില്‍ കാണുന്നു
അനാഥമായ് വലിച്ചെറിയപ്പെട്ട നിന്നെ
നിന്റെ കൊടും ദുഃഖവും
ഇന്നീ പുലരിയില്‍ കാണുന്നു
അനാഥമായ് വലിച്ചെറിയപ്പെട്ട നിന്നെ
നിന്റെ കൊടും ദുഃഖവും
എത്രയോ കാലമായ് ഈ വിലാപം കേള്‍ക്കവേ
പൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ!
എത്രയോ കാലമായ് ഈ വിലാപം കേള്‍ക്കവേ
പൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ!
പൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ!ഇലകളിറ്റു വീഴുന്നുവോ (Click here to download)
കവിത: മുല്ലേ നിന്നോട്
രചന: വര്‍ഷിണി
ആലാപനം: ബാബു മണ്ടൂര്‍

40 comments:

 1. Replies
  1. അഞ്ജാതനായ സുഹൃത്തെ, നന്ദി!

   Delete
 2. ഇന്നലെ സന്ധ്യയില്‍ പെയ്തു തോര്‍ന്ന മഴയില്‍
  നിന്നിലെ ആശകള്‍ക്കു മങ്ങലേറ്റുവോ
  കണ്‍പീലികളില്‍ തുളുമ്പിയ തുള്ളിയില്‍
  നഷ്ടസ്വപ്നങ്ങള്‍തന്‍ വേദന നിറഞ്ഞുവോ....

  ഹൃദയസ്പര്‍ശിയായ വരികള്‍...

  മികച്ച ആലാപനം...

  അനിത്സിനും എന്റെ വര്‍ഷിണിക്കും ബാബു മാഷിനും ആശംസകള്‍.....

  ReplyDelete
 3. നന്നായിരിക്കുന്നു. ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 4. ഇന്നലെ സന്ധ്യയില്‍ പെയ്തു തോര്‍ന്ന മഴയില്‍
  നിന്നിലെ ആശകള്‍ക്കു മങ്ങലേറ്റുവോ
  കണ്‍പീലികളില്‍ തുളുമ്പിയ തുള്ളിയില്‍
  നഷ്ടസ്വപ്നങ്ങള്‍തന്‍ വേദന നിറഞ്ഞുവോ....
  ഒരുപാട് ഇഷ്ടമായി .. ആശംസകള്‍..
  - സ്നേഹപൂര്‍വ്വം അവന്തിക

  ReplyDelete
 5. എത്രയോ കാലമായ് ഈ വിലാപം കേള്‍ക്കവേ
  പൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ!
  എത്രയോ കാലമായ് ഈ വിലാപം കേള്‍ക്കവേ
  പൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ!
  പൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ!

  ReplyDelete
 6. മനോഹരം ....ഈ അനുഭൂതിക്ക് ഒരു പാട് നന്ദി ..............
  ഇനിയും ആ തൂലികയില്‍ നിന്നും പിറവിയെടുക്കുന്ന മുത്തു മണികള്‍ക്കായ് കാത്തിരിക്കാം നമുക്ക് ......

  ReplyDelete
 7. സ്നേഹം പ്രിയരേ...
  എന്റെ മുല്ലയ്ക്ക് പുതു ജീവൻ തുടിപ്പ് കൈവന്നത് ബാബു മണ്ടൂർ മാഷിന്റെ സ്വരത്തിലൂടെ ആണെന്ന് ഞാൻ വിശ്വസിയ്ക്കുന്നൂ..
  വാക്കുകളാൽ അറിയിയ്ക്കാനാവാത്ത നന്ദി..ഒരുപാട്, പ്രിയരേ...!

  ReplyDelete
  Replies
  1. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നല്ലെ വിജയന്‍ പറഞ്ഞിരിയ്ക്കുന്നത് വര്‍ഷിണീ.. :)

   Delete
 8. സ്വാമിക്കും,
  ബാബു മണ്ടൂരിനും
  പിന്നെ വര്‍ഷിണിക്കും ആശംസകള്‍.....

  ReplyDelete
 9. ശ്രവണസുന്ദരം. മനോഹരം. നന്ദി.

  ReplyDelete
 10. ഏവര്‍ക്കും ഈ കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെയേറെ സന്തോഷം.. വര്‍ഷിണിയുടെ തൂലികയില്‍ നിന്നും ഇനിയും ഒരുപാട് നല്ല സന്ദേശമുള്ള വരികള്‍ പടരട്ടെ; പുലര്‍ക്കാലം അതിന് സാക്ഷിയാകുമെന്ന് പ്രത്യാശിയ്ക്കാം.. നന്ദി!

  ഏവര്‍ക്കും ശുഭദിനാശംസകള്‍!

  ReplyDelete
 11. വീണ്ടും ഒരു നല്ല സൃഷ്ടി..! ആശംസകള്‍111.............

  ReplyDelete
 12. ഈടുറ്റ വരികൾ വർഷിണീ.. അനിൽ ഈ പോസ്റ്റ് അറിയിച്ചതിനു നന്ദി. ആലാപനം മന്ദ്രമധുരം, ശോകസാന്ദ്രം…. ആശംസകൾ…..
  നിശി

  ReplyDelete
  Replies
  1. നിശിയേട്ടനാണ് വര്‍ഷിണിയുടെ കവിതയ്ക്ക് ആദ്യജീവന്‍ നല്‍കിയത്.. :) ആ സന്തോഷം ഒരിയ്ക്കലും മറക്കാന്‍ കഴിയില്ല! വര്‍ഷിണീയും അന്നൊന്ന് ഞെട്ടിയതാണ്..! നന്ദി നിശിയേട്ടാ‍..

   Delete
  2. വാക്കുകളില്ലാ.സ്നേഹം...സന്തോഷം ഒരുപാട്...നിശി..!

   Delete
 13. Superb rendition and lyrics.. Varshini & Babu Mandur, much Appreciated!

  Rajesh Bhaskar.

  ReplyDelete
 14. വളരെ മനോഹരം..
  പുലര്‍കാലത്ത് തന്നെ ഈ ഒരു കവിത കേള്‍ക്കുമ്പോള്‍ മനസ് ഫ്രഷ് ആയി....
  ബാബു മണ്ടൂരിനും വര്‍ഷിണിക്കും പിന്നെ ഇത് പോസ്റ്റ് ചെയ്ത അനിലിനും ആശംസകള്‍ :)

  ReplyDelete
  Replies
  1. നന്ദി അന്നമ്മോ..എല്ലാ കവിതകളും കേള്‍ക്ക്ട്ടാ..

   Delete
 15. തീര്‍ച്ചയായും കേള്‍ക്കേണ്ട കവിതകളാ ഇതെല്ലാം..
  ഇവിടേ എത്തിച്ചേരാന്‍ ഇത്രയും വൈകിയതിലാ സങ്കടം.. :(

  ReplyDelete
  Replies
  1. വൈകിയിട്ടൊന്നുമില്ല; ഇനിയും ദിവസങ്ങള് കിടക്കുകയല്ലേ അന്നേ.. ഇനി ഇവിടുന്ന് പോകണ്ട.. :)

   Delete
  2. വാക്കുകളാല്‍ പ്രകടിപ്പിയ്ക്കാനാവാത്ത നന്ദി...സ്നേഹം...സന്തോഷം പ്രിയരേ...
   ശുഭരാത്രി...!

   Delete
 16. എത്രയാദൃശ്ചികം നാമൊത്തു ചേര്‍ന്നതീ -
  യാനന്ദ സാന്ദ്രമാം'പുലര്‍കാല കവിതയില്‍..'

  ReplyDelete
  Replies
  1. മാഷെ പരിചയപ്പെടാന്‍ വൈകിയെന്ന വിഷമമേയുള്ളൂ എനിയ്ക്കും വര്‍ഷിണിയ്ക്കും പിന്നെ നമ്മുടെ പുലര്‍ക്കാലത്തിലെ കൂട്ടുകാര്‍ക്കുമൊക്കെ..!

   Delete
 17. ഈ വിലാപ കാവ്യം വളരെ നന്നായിട്ടുണ്ട്..
  നല്ല വരികള്‍, മധുരമായ ആലാപനം!
  എത്ര മധുരമായ വിരുന്നാണ് പുലര്‍ക്കാലം ഒരുക്കുന്നത്..
  അസൂയാവഹം.. പ്രശംസനീയം.. !!!

  ReplyDelete
  Replies
  1. നന്ദി സുനില്‍!
   ഇവിടെ കവിതകള്‍ വിടര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അതിന്റെ അവകാശം നിങ്ങള്‍ക്കു മാത്രം!

   Delete
 18. ഇന്നീ പുലരിയില്‍ കാണുന്നു
  അനാഥമായ് വലിച്ചെറിയപ്പെട്ട നിന്നെ
  നിന്റെ കൊടും ദുഃഖവും
  എത്രയോ കാലമായ് ഈ വിലാപം കേള്‍ക്കവേ
  പൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ!
  വളരെ അര്‍ത്ഥവത്തായ വരികള്‍... അഭിനന്ദനങ്ങള്‍...

  ReplyDelete
 19. എത്രയോ കാലമായ് ഈ വിലാപം കേള്‍ക്കവേ
  പൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ!
  ശ്രവണസുന്ദരം. മനോഹരം. നന്ദി.

  ReplyDelete
 20. നന്ദി ബെഞ്ചി & ധീരജ്

  ReplyDelete