Wednesday 26 October 2011

വിലാപം (പുലര്‍ക്കാലത്തിലെ നൂറാമത്തെ കവിത)

പ്രിയരെ,

ഒരു ചെറിയ ഇടവേളയ്ക്കുശേഷം പുലര്‍ക്കാലത്തില്‍ നൂറാമത്തെ കവിത വിരിയുന്നു വര്‍ഷിണിയുടെ വിലാപത്തിലൂടെ. ഏകാന്തമായ നാളുകളില്‍ എന്നെ കൈപിടിച്ച് ഈ ഹരിതഭൂവിലെത്തിച്ചത് വര്‍ഷിണിയാണ്. എനിയ്ക്കൂ പകരം നല്‍കാന്‍ സ്നേഹമല്ലാതെ വേറെയൊന്നുമില്ല. ഒരാഗ്രഹമായിരുന്നു ഇവിടെ വര്‍ഷിണിയുടെ ഒരു കവിത പ്രസിദ്ധീകരിയ്ക്കണമെന്ന്; എന്റെ ആഗ്രഹവുമായി പാട്ടുപുസ്തകം കൂട്ടുകാരെ സമീപിപ്പിയ്ക്കുകയായിരുന്നു. വലിയ തിരക്കുകള്‍ക്കിടയിലും സമയം കണ്ടുപിടിച്ച് ഇതെനിയ്ക്ക് ശബ്ദരൂപത്തിലാക്കി തന്ന നിശിയേട്ടനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. നിശിയേട്ടന്‍ ഇതൊരു ട്രയലായി പാടിയതാണ്. കവിതകേട്ടപ്പോള്‍ ഒറിജിനലിനായി കാത്തുനില്‍ക്കുവാനുള്ള ക്ഷമനഷ്ടപ്പെടുകയായിരുന്നു..:-) ഇവിടെ ഈ കവിത ഇങ്ങനെ പോസ്റ്റുന്നതില്‍ നിശിയേട്ടന്‍ ക്ഷമിയ്ക്കണം.. ഒറിജിനല്‍ കിട്ടികഴിഞ്ഞാല്‍ ഇത് ഞാന്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്. നിശിയേട്ടനോടും, അരവിന്ദനോടും നന്ദിപറഞ്ഞ് കളിയാക്കുന്നില്ല; പകരം സ്നേഹം മാത്രം.. ഓരോ കവിതകളും കേള്‍ക്കുവാന്‍ ഇവിടെയെത്തുന്ന എന്റെ കൂട്ടുകാര്‍ക്ക്, പ്രിയ കൂട്ടുകാരി വര്‍ഷിണിയ്ക്കായി ഈ പോസ്റ്റ് സമര്‍പ്പിയ്ക്കുന്നു..

ഏവര്‍ക്കും ദീപാവലി ആശംസകള്‍..!!!


ഒരു രാത്രി മഴയില്‍ കുതിര്‍ന്നൊലിച്ചു ഞാന്‍..
വികൃതമാം കളങ്കങ്ങള്‍ കഴുകി കളയുവാന്‍
ഒരു രാത്രി മഴയില്‍ കുതിര്‍ന്നൊലിച്ചു ഞാന്‍..
വികൃതമാം കളങ്കങ്ങള്‍ കഴുകി കളയുവാന്‍
ഒരു ചീന്ത് വാഴയിലയില്‍ മറപ്പിടിച്ചു ഞാന്‍..
പാതിയഴിഞ്ഞ മുടിയുടെ പരിഭവം മാറ്റുവാന്‍
ഒരു തുള്ളി കണ്ണുനീര്‍ വെറുതെ പൊഴിച്ചു ഞാന്‍
ഒരു തുള്ളി കണ്ണുനീര്‍ വെറുതെ പൊഴിച്ചു ഞാന്‍
അലസമാം മിഴികളെ ഈറനണിയിയ്ക്കുവാന്‍
ഒരു കുഞ്ഞ് തേങ്ങലില്‍ വിതുമ്പലൊതുക്കി ഞാന്‍
ശൂന്യമാം മനസ്സിന് ആശ്വാസമാകുവാന്‍
ഒരു തുണ്ട് തുണിയില്‍ മുഖമമര്‍ത്തി ഞാന്‍
പൊടിയും വിയര്‍പ്പിനെ ഒപ്പിയെടുക്കുവാന്‍
ഒരു കൊച്ച് സ്വപ്നത്തിലാശയൊതുക്കി ഞാന്‍
ഉയരും അവശതകള്‍ കെട്ടണച്ചീടുവാന്‍
ഒരു കുളിര്‍ തെന്നലില്‍ പാറി രസിച്ചു ഞാന്‍
മരവിച്ച ഹൃദയ സ്പന്ദനം തുള്ളി തുടിയ്ക്കുവാന്‍
ഒരു പ്രണയ ഗാനം ഈണത്തില്‍ മൂളി ഞാന്‍
മൌനത്തിന്‍ അടിത്തട്ടില്‍ നിന്നുണര്‍ന്നീടുവാന്‍.
ഒരു നുറുങ്ങ് വെട്ടത്തില്‍ കൂനികൂടിയിരുന്നു ഞാന്‍
ഒരു നുറുങ്ങ് വെട്ടത്തില്‍ കൂനികൂടിയിരുന്നു ഞാന്‍
നില്‍ക്കുമാ നിശ്വാസം വീണ്ടെടുത്തീടുവാന്‍
ഒരു മച്ചിനുള്ളില്‍ പതുങ്ങിയിരുന്നു ഞാന്‍
ഗതകാല സ്മരണകള്‍ അയവിറക്കുവാന്‍
ഒരു കീറ കമ്പിളിയില്‍ ഒളിച്ചിരുന്നു ഞാന്‍
അന്യമാം നിഴലിനെ മാറോടണയ്ക്കുവാന്‍
ഒരു പിടി വയ്ക്കോലില്‍ മെത്തയൊരുക്കി ഞാന്‍
ചുടു നെടുവീര്‍പ്പുകള്‍ വിസ്മരിച്ചുറങ്ങുവാന്‍
ഒരു കോടി മാപ്പ് നല്‍കി സ്വയം പരീക്ഷിച്ചു ഞാന്‍
ഉലയും മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുവാന്‍
ഒരു നുള്ള് സിന്ദൂരം ചാര്‍ത്താന്‍ കൊതിച്ചു ഞാന്‍
ഒരു നുള്ള് സിന്ദൂരം ചാര്‍ത്താന്‍ കൊതിച്ചു ഞാന്‍
മാറാപ്പു കഥകള്‍ക്ക് അന്ത്യമിട്ടീടുവാന്‍..!
ഒരു നുള്ള് സിന്ദൂരം ചാര്‍ത്താന്‍ കൊതിച്ചു ഞാന്‍
മാറാപ്പു കഥകള്‍ക്ക് അന്ത്യമിടാന്‍..!



ഒരു രാത്രിമഴയില്‍ (Click here to download)
കവിത: വിലാപം
രചന: വര്‍ഷിണി
പാടിയത്: ജി. നിശീകാന്ത്

24 comments:

  1. ഈ ദീവാവലി സമ്മാനത്തിനു ഏറെ സന്തോഷം ..!!
    ഇനിയും ഒട്ടേറെ കവിതകള്‍ ഇത് പോലെ കേള്‍ക്കാന്‍ വര്‍ഷിണി ക്കും ആശംസകള്‍ ..!!

    ReplyDelete
  2. ഇഷ്ടപ്പെട്ടു..സത്യത്തിൽ ആദ്യത്തെ നാലു ഗദ്യം കേട്ടപ്പോൾ അത് മുറിയേണ്ടന്ന് തോന്നിപ്പോയിരുന്നു.

    ReplyDelete
  3. നല്ല കവിത..
    ആശംസകള്‍ :)

    ReplyDelete
  4. പുകഞ്ഞത് ചിന്തയല്ല..
    അഗ്നി പര്‍വതമൊന്നു ശിരസ്സില്‍!
    ഒഴുകിയത് കണ്ണീരല്ല...
    തിളക്കും ലാവതന്‍ ചുടുനീര്‍!

    ReplyDelete
  5. Nisiytta alapanam superb...kochumuthalali thnaks for posting...santhosham ayi ennu thonnunnu....kavitha athilum superb...ee kavithayude aswadanam arelum onnum ezhuthamo...

    ReplyDelete
  6. സുപ്രഭാതം പ്രിയരേ..
    വെളിച്ചങ്ങളുടേയും ആഘോഷങ്ങളുടേയും നടുക്കായിരുന്നു ഞാന്..
    എന്‍റെ കൂട്ടുകാരോടൊത്ത് ദീപാവലി ആഘോഷിയ്ക്കുന്ന തിമിര്‍പ്പില്..
    പെട്ടെന്ന് എന്‍റെ ഹൃദയം ശക്തിയായി മിടിച്ചു..
    പിന്നെ, തെല്ലമ്പരപ്പോടെ ചുറ്റിനും നോക്കി,
    ആരോടു പറയും ഞാന് എന്‍റെ ആത്മ ഹര്‍ഷം..
    ആരെ കേള്‍പ്പിയ്ക്കും ഞാന് എന്‍റെ വിലാപ കാവ്യം..
    ആകെ ഒരു പരവേശം..കണ്ണുകള് നിറയുന്നു.
    നിമിഷങ്ങള്‍ക്കകം മനസ്സ് ശാന്തമായി..
    മനസ്സമാധാനത്തോടെ കണ്ണുകളടച്ചു, വിലാപം കേട്ടു..
    ഒന്നും സംഭവിയ്ക്കാത്ത പോലെ വീണ്ടും അവര്‍ക്കിടയിലേയ്ക്ക് ഇറങ്ങി ചെന്നു..
    “നാം വികാരാധീതരാവരുതല്ലോ..”
    ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്..!

    “ഒരിയ്ക്കല് അപ്രത്യക്ഷമായ എന്‍റെ സ്നേഹമാണ് ‘വിലാപം’..
    പ്രണയവും വിരഹവും എനിയ്ക്ക് ശീലങ്ങളല്ല..
    പ്രണയം’നീ’യും വിരഹം’വിലാപവുമാണ്..”

    കൈവിട്ടുപോയ ബന്ധങ്ങളില് നിന്ന് കൈപ്പിടിച്ചെഴുന്നേൽപ്പിയ്ക്കുവാനും കൂടെ നടക്കുവാനും ഒരാള് നമ്മോടൊത്ത് ഉണ്ടാകുന്നത് ദൈവ കൃപയാണ്..
    അതാണെനിയ്ക്ക് കൊച്ചുമുതലാളി..എന്‍റെ വല്ല്യേട്ടന്.
    ശാസിച്ച് നേര്‍വഴിയ്ക്ക് നയിയ്ക്കുന്നതിനാക്കേളേരെ എന്‍റെ നൊസ്സുകള്‍ക്കെല്ലാം കൂട്ടു നിന്ന് അതിലെ പതിരുകള് വേറ്ത്തിരിച്ചെടുത്ത് നാണ്യങ്ങളെ കൈകുമ്പിളിലാക്കി പ്രശംസകളായി വാരികോരി തരുന്ന ഒരു ശുദ്ധ മനുഷ്യന്.
    ഞങ്ങളുടെ കൂട്ടുകെട്ടിന്‍റെ പാശ്ചാത്തലം സൃഷ്ടിച്ചിരുന്നതില് അതിരില്ലാത്ത പങ്ക് വഹിച്ചിരുന്നത് സംഗീതവും, കവിതകളും മാത്രമാണെന്ന് പറയാന് ആവില്ല..
    വെള്ളത്തില് മുങ്ങിത്താണു കൊണ്ടിരിയ്ക്കുന്ന അവസ്ത്ഥകളില് ഒരു ചൂണ്ടയിട്ട് കൊളുത്തി കരയ്കടുപ്പിച്ച് അന്യോന്യം കളി പറഞ്ഞ് ആശ്വാസിച്ച നിമിഷങ്ങള് ഏറെയാണ്.
    എപ്പൊഴൊക്കെയോ “പെയ്തൊഴിയാനും,നിറമേഘചോലയിലും”മാത്രമായി ചുരുങ്ങി കൂടിയിട്ടുണ്ട് ഞങ്ങള്..
    “പുലര്‍ക്കാലത്തിന്‍റെ” പിറവി അപ്രതീക്ഷിതമെങ്കിലും അവളെ കറുപ്പില് കുളിപ്പിച്ചെടുക്കുവാന് ഞങ്ങള് വളരെ സന്തോഷത്തോടെയും, ഉത്സാഹത്തോടെയും മെനക്കെട്ടിരുന്നു..
    ഒരു ചിത്രം തിരയുന്നതു മുതല് ആശയങ്ങള്‍ക്ക് ഒരു അവസാനം ഉണ്ടായിരുന്നില്ല..
    എങ്കിലും പലപ്പോഴും എനിയ്ക്ക് തോന്നിയിട്ടുണ്ട് പല തീരുമാനങ്ങളും എന്‍റെ ഇക്ഷ്ടങ്ങളില് മാത്രമായി ഒതുങ്ങി കൂടിയിട്ടുണ്ടെന്ന്..
    ഒരു ഏട്ടന് കുഞ്ഞനിയത്തിയോടുള്ള സ്നേഹ വാത്സല്യ പ്രകടനമാണ് അതെന്ന് തെളിനീര് പോലെ വ്യക്തം.
    ആ മനോഹരമായ ഹൃദയത്തിന്‍റെ ഉടമസ്ഥനാണ് ‘കൊച്ചുമുതലാളി”.
    എന്‍റെ വാക്കുകള് നന്ദിയിലും, സ്നേഹത്തിലും അച്ചടിച്ച് നല്‍കാന് എനിയ്കാവില്ല..
    കൊച്ചുമുതലാളിയും നിശികാന്തും കൂടി ഒരുക്കിയ ഈ സമ്മാനം അതിരില്ലാത്ത..പ്രകടിപ്പിയ്ക്കാനാവാത്ത സന്തോഷത്തോടെ ന്റ്റെ പ്രിയരോടൊത്ത് പങ്ക് ചേര്‍ന്ന് ആഘോഷിയ്ക്കുന്നു ഞാന്..!
    “പുലര്‍ക്കാല കവിതകളില്“ നൂറ് തികഞ്ഞ അഭിനന്ദനങ്ങളും….!

    ReplyDelete
  7. Too Good Varshini-Vallarre nanna irikunnu--- Sherikkum publish cheyyanam ithu----- Hats off to the friend who has posted it and also to the one who has rendered this---- nalla voice---keep it up! kelkkaan nalla sukham ----Amazing indeed!!!All the best--

    ReplyDelete
  8. ആശംഷകള്‍.... ഇനിയും ഒത്തിരി എഴുതാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

    ReplyDelete
  9. nannaayitundu......!!
    congratz varshini....!
    congratz anilse...!!

    ReplyDelete
  10. പുലര്‍ക്കാലത്തില്‍ വന്ന് വര്‍ഷീണിയെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.. കവിതയും, ആലാപനവും ഇഷ്ടമായെന്നറിഞ്ഞതില്‍ അതിലേറെ സന്തോഷം..

    സ്വാമിന്‍, ഇനിയും ഇതുപോലുള്ള കവിതകള്‍ പിറക്കട്ടെ അല്ലേ.. ഒരു കവിത എഴുതിക്കോളൂ,.. നമുക്ക് ശരിയാക്കാം.. ;)

    കിരണ്‍ ചേട്ടന്‍ പറഞ്ഞതുപോലെ എനിയ്ക്കും തോന്നി.. വളരെ ഭാവസാന്ദ്രമായി നിശിയേട്ടന്‍ അവതരിപ്പിച്ചു..

    നിശാസുരഭി, ഇനിയും വരിക ഇവിടെ... ഇവിടെ കവിതകളുടെ ഒരു വസന്തം കാത്തിരിയ്ക്കുന്നു..

    വെള്ളരിപ്രാവിന് പരാതി തീര്‍ന്നല്ലോ അല്ലേ.. സന്തോഷമുണ്ട് കവിത കേള്‍ക്കുവാന്‍ കാത്തീരിയ്ക്കുകയാണ് എന്നൊക്കെ അറിഞ്ഞതില്‍

    അരവിന്ദ്.. ഒത്തിരി സന്തോഷമായി.. യു ആര്‍ ദ മേന്‍..

    വര്‍ഷിണി, ഈ സ്നേഹത്തിന് പകരം സ്നേഹമല്ലാതെ മറ്റെന്ത് തരാന്‍ കഴിയും..!

    ശോഭചേച്ചിയുടെ ആദ്യവരവിനും വര്‍ഷിണിയെയും നിശിയേട്ടനേയും അഭിനന്ദിച്ചതില്‍ ഒത്തിരി സന്തോഷം..

    ഇനിയും വരിക ശിഖണ്ടി.. നന്ദി

    മനുവേട്ടാ.. സുഖമായിരിയ്ക്കുന്നു.. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍..? എത്രനാളായി ഒന്ന് കണ്ടിട്ട് മനുഷ്യാ.. ഇനിയെന്നാ ബോംബെയിലോട്ട്..?

    ReplyDelete
  11. കവിതയോ..?
    ഞാനോ..?
    ചുമ്മാ കളിയാക്കല്ലേ സ്വാമിന്‍...

    നമ്മളിതൊക്കെ വായിച്ചും, ആസ്വദിച്ചും അതിലൊക്കെ സന്തൊഷിച്ചും കാലം കഴിച്ചോളാമേ...

    മലയാള കവിതകളുടെ ഇന്‍റെര്‍നെറ്റിലെ ഒരു റഫ്രന്‍സ് പേജായി ‘പുലര്‍കാല കവിതകള്‍ ‘ എത്തുന്നതിനെ കുറിച്ച് നമ്മള്‍ കണ്ട സ്വപ്നത്തിലേക്കുള്ള ദൂരം എത്രയും വേഗം താണ്ടാന്‍ ന്റ്റെ പ്രാര്‍ത്ഥനകള്‍..!!

    ReplyDelete
  12. ന്റെ വര്‍ഷിണീന്റെ കവിതയും നിശികാന്തിന്റെ ആലാപനവും നന്നായിട്ടാ....അനിത്സിനും ആശംസകള്‍....

    ReplyDelete
  13. നല്ല കവിത,, നല്ല ആലാപനം... വര്‍ഷൂനാശംസകള്‍..

    ReplyDelete
  14. ഇലഞ്ഞിപ്പൂവിനും, ടീച്ചൂസിനും നന്ദി!

    ReplyDelete
  15. നൂറു ആയിരമാകട്ടെ, മാഷെ.

    ഇത് തന്നെ കവിത.

    ReplyDelete
  16. തീര്‍ച്ചയായും.. ആയിരത്തിലെത്തിയ്ക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല..! ഇനിയും വരിക.. കവിത കേള്‍ക്കുക..
    സന്തോഷം!

    ReplyDelete
  17. കവിത സുന്ദരം ആലാപനവും. മിനു ടീച്ചര്‍ക്കു നന്ദി വര്‍ഷിണിയുടെ കവിതയുടെ സ്വരരൂപം കാട്ടിത്തന്നതിന്.

    ReplyDelete
  18. നന്ദി ഗോപേട്ടാ ഈ വരവിനും പ്രോത്സാഹനത്തിനും.. മിനുടീച്ചര്‍ക്കും നന്ദി..!!

    ReplyDelete
  19. Wonderful effort!!! very toching lines and rendition is superb.. AMAZING! no other words.. Once againg thanks goes to Kochumuthalali for introduce such a great poem of Varshini and Nishikants execution..

    Rajesh Bhasker

    ReplyDelete
  20. തുടക്കം തന്നെ ഗംഭീരമായി..വരികളും ആലാപനവും എല്ലാം തകര്‍പ്പന്‍..
    ഇനിയും നല്ല കവിതകള്‍ പിറക്കട്ടെ... ആശംസകള്‍

    ReplyDelete
  21. ദുഃഖ സാന്ദ്രമായ വരികള്‍
    ആലാപന മാധുര്യയില്‍ കൂടുതല്‍ ശോകര്‍ദ്രമായി!
    വര്‍ഷിണിയ്ക്ക് ആശംസകള്‍!

    ReplyDelete
  22. നന്ദി സുഹൃത്തുക്കളെ..

    ReplyDelete