Thursday 15 December 2011

ഹേ ഭാംസുരി


ഹേ... ഭാംസുരി
ഹേ... ഭാംസുരി
ഹരിവര പ്രസാദം പോലെ..
വേവുന്ന മണ്ണിനൊരു വേനല്‍ മഴപോലെ
എന്‍ നോവും മനസ്സിനൊരു സ്വാന്തന പദം പോലെ
ഏത് മലമുകളിലെ ശ്യാമമേഘചുരന്നീ അമൃതവാത്സല്ല്യമായ് നീ

പുതുജീവന്റെ പൊന്നിളം പോളകള്‍ പൊടിയ്ക്കുന്ന
വാഴ്വിന്റെ ചില്ലകളില്‍ വന്ന് ചേക്കേറുന്നൊരാനന്ദ
വാസന്ത സന്ധ്യയായ് പാടി നീ
നീയെങ്ങ്.. നീയെങ്ങ് പോയ്
വരിക വീണ്ടുമെന്‍ നീ ജീവനിലിരുന്നു നീ
പാടുക ഭാംസുരി
നീ പാടുക ഭാംസുരി..

ഹേ..യ്.. ഹേ.........യ് ഭാംസുരി
വെറും വെണ്മണലിലൊരു നേര്‍ത്ത രേഖയായ്
പിടയുന്നു യമുന..
നിര്‍മ്മാല്യമായ് നില്‍പ്പൂ
വാസന്തമുപേക്ഷിച്ച് പൊയ്പോയ നിര്‍ഭാഗ്യ ജന്മങ്ങള്‍
നീലക്കടമ്പുകള്‍
അക്കടമ്പിന്‍ ചോട്ടിലേതോ
രജതാങ്കണ ദുഃഖമൊരു തേങ്ങലായ്
തെന്നലില്‍ ചായുന്നു
ഇടനെഞ്ച് നൊന്തുനൊന്തുരുകിയവളാരെയോ
തിരയുന്നനീരവവിലാപമായ് ഒഴുകുന്നു

അവള്‍ രാധയല്ല.. ഹൃദ്രമസംഗമത്തില്‍
ഉള്‍ത്രിഷ പൂണ്ട് വാസക സബ്ജികയുമല്ലവള്‍
അവള്‍ നമുക്കോമനപെങ്ങളാണിന്നും
അവള്‍ അപമാനഖിന്നയായ് കുരുസഭയില്‍ നിന്നുവോ
നീയാണ്.. നീയാണ് ചോദിയ്ക്കുപ്പതറിവുഞാന്‍
നീയെന്റെ സിരകളില്‍ പാടുക ഭാംസുരി
നീ പാടുക ഭാംസുരി..

ഹേയ്.. ഭാംസുരി..
പടിയിറങ്ങുന്ന പകലിന്റെ തേജോമുഖം
മഞ്ഞുമാഞ്ഞു പോയെങ്കിലും
പടിയിറങ്ങുന്ന പകലിന്റെ തേജോമുഖം
മഞ്ഞുമാഞ്ഞു പോയെങ്കിലും
വാരിപുണര്‍ന്നൊരു വാസരപുരുഷന്‍
മാറില്‍ പകര്‍ന്നചൂടിപ്പോഴും മായാതെ
പാവം പുഴശയിക്കുന്നിതസ്വസ്ഥയായ്
പാവം പുഴശയിക്കുന്നിതസ്വസ്ഥയായ്
പാടുന്നതാരെ മധുവന്തിശാന്താമായ്
ആര്‍ദ്രമായ് സാന്ധ്യപ്രകാശം പകര്‍ന്നപോല്‍
പാടുന്നതാരെ മധുവന്തിശാന്താമായ്
ആര്‍ദ്രമായ് സാന്ധ്യപ്രകാശം പരന്നപോല്‍
ആത്മാവിലേതോ സുഗന്ധം പടര്‍ന്നപോല്‍
നീയാണ് നീയാണെന്നറിവ ഞാന്‍
എന്റെ ജീവനിലിരുന്നു നീ പാടുക ഭാംസുരി
ഹേ... ഭാംസുരി
ഹേ... ഭാംസുരി

ഹേ... ഭാംസുരി
നിതാഗം വരുന്നു വീണ്ടും
ഓരോ മണല്‍തിരിയും അഗ്നികണമാകുന്നു
ഈ സൈകത്തെ തലോടുന്ന തെന്നലെ
ശീകര സ്പര്‍ശവും ഇല്ലാതെയാകുന്നു

ഏതോ വിദൂരവനസ്ഥലിയില്‍ മേയുന്ന
മേഘങ്ങള്‍ തന്നകിടുമുക്കി കറന്ന-
മൃതധാര വര്‍ഷിയ്ക്കുന്ന കാരുണ്യമേ വരിക
ഓരോ ശലഭവും പക്ഷിയും പര്‍വ്വതവും
ഓരോ തരുവും തൃണതലവും
മനോഹരിയായ് ആനന്ദഭൈരവിയില്‍ അലിയട്ടെ

ഹാ.. ഞാനതിന്‍ ഡമരു താളമായ് മാറട്ടെ
എന്തും ലയിയ്ക്കുന്ന മണ്ണിന്റെ നാഭിയില്‍
നിന്നുന്നവസര്‍ഗ്ഗ പൊടിപ്പുകളിയിര്‍ക്കട്ടെ
നീയാണ്.. നീയാണതിനുറവ
പോരിക നീയെന്റെ ജീവനില്‍ പാടുക ഭാംസുരി
പോരിക നീയെന്റെ ജീവനില്‍ പാടുക ഭാംസുരി



കവിത: ഹേ ഭാംസുരി
രചന: ഒ.എന്‍.വി
ആലാപനം: വേണുഗോപാല്‍

5 comments:

  1. രചനയും,ആലാപനവും മനോഹരം!
    കൊച്ചുമുതലാളി്ക്ക് നന്ദി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. വേണുഗോപാലിന്റെ ശബ്ദം ഹേ ഭാംസുരിയെ അനശ്വരമാക്കുന്നു.. നന്ദി!

    ReplyDelete
  3. പോരുക, നീയെന്റെ ജീവനില്‍ പാടുക ഭാംസുരി!
    മറ്റെന്തു ഞാന്‍ പറയേണ്ടു?

    ReplyDelete