Friday 16 December 2011

സംസ്ക്കാരത്തിന്റെ നാളങ്ങള്‍


കയറുപിരിയ്ക്കും തൊഴിലാളിയ്ക്ക്
കഥയുണ്ടൊരുജ്ജ്വല സമരകഥ
കയറുപിരിയ്ക്കും തൊഴിലാളിയ്ക്ക്
കഥയുണ്ടൊരുജ്ജ്വല സമരകഥ
അതുപറയുമ്പോള്‍ എന്നുടെ നാടിന്‍
അഭിമാനിയ്ക്കാന്‍ വകയില്ലേ
കയറുപിരിയ്ക്കും തൊഴിലാളിയ്ക്ക്
കഥയുണ്ടൊരുജ്ജ്വല സമരകഥ
അതുപറയുമ്പോള്‍ എന്നുടെ നാടിന്‍
അഭിമാനിയ്ക്കാന്‍ വകയില്ലേ
അറിയാം നിങ്ങള്‍ക്കൊരുകഥയല്ലത്
പൊരുതും വര്‍ഗ്ഗചരിത്രത്തില്‍
ഉടുനീളം ചുടുചോരയിലെഴുതിയ
തുടുതുടെ നില്‍ക്കും പരമാര്‍ത്ഥം
അറിയാം നിങ്ങള്‍ക്കൊരുകഥയല്ലത്
പൊരുതും വര്‍ഗ്ഗചരിത്രത്തില്‍
ഉടുനീളം ചുടുചോരയിലെഴുതിയ
തുടുതുടെ നില്‍ക്കും പരമാര്‍ത്ഥം

പണ്ടിവിടത്തെ തൊഴിലാളികളെ കണ്ടിട്ടുള്ളവരുണ്ടാകും
പണ്ടിവിടത്തെ തൊഴിലാളികളെ കണ്ടിട്ടുള്ളവരുണ്ടാകും
അവരെ കണ്ടാല്‍ സമുദായത്തിനടുമുടി അടിമുടി കലികേറും
പണ്ടിവിടത്തെ തൊഴിലാളികളെ കണ്ടിട്ടുള്ളവരുണ്ടാകും
അവരെ കണ്ടാല്‍ സമുദായത്തിനടുമുടി അടിമുടി കലികേറും
ദുശ്ശകുനങ്ങള്‍ നാടുമുടിയ്ക്കാന്‍ പിച്ചനടക്കും പ്രശ്നങ്ങള്‍
ദുശ്ശകുനങ്ങള്‍ നാടുമുടിയ്ക്കാന്‍ പിച്ചനടക്കും പ്രശ്നങ്ങള്‍
എഴുന്നേല്‍ക്കാന്‍ വയ്യൊന്നിനുമെന്നാല്‍
മിഴികളിലൊക്കെ തീയെരിയും
ചിലവേളകളില്‍ കൂട്ടം കൂടി ചിലര്‍പോകുന്നത് കാണുമ്പോള്‍
സമുദായത്തിലെ മേല്പന്തികളില്‍ ക്ഷമകേടൊരു
ഒരു കരിനിഴല്‍ വീശും
ചിലവേളകളില്‍ കൂട്ടം കൂടി ചിലര്‍പോകുന്നത് കാണുമ്പോള്‍
സമുദായത്തിലെ മേല്പന്തികളില്‍ ക്ഷമകേടൊരു
ഒരു കരിനിഴല്‍ വീശും
പണിചെയ്യന്നരൊതങ്ങുള്‍ക്കുണ്ടായ് പറയാന്‍ തമ്മില്‍ കാര്യങ്ങള്‍
പണിചെയ്യന്നരൊതങ്ങുള്‍ക്കുണ്ടായ് പറയാന്‍ തമ്മില്‍ കാര്യങ്ങള്‍
പണിചെയ്താലും വയര്‍ നിറയില്ലേ തുണിയില്ലരിയില്ലെന്നാണോ
പണിചെയ്താലും വയര്‍ നിറയില്ലേ തുണിയില്ലരിയില്ലെന്നാണോ
അവര്‍ ചിന്തിച്ചു തലകാഞ്ഞ്
അവര്‍ ചിന്തിച്ചു തലകാഞ്ഞപ്പുറമവരുടെ ജന്മികള്‍ വീര്‍ക്കുന്നു
അവര്‍ ചിന്തിച്ചു തലകാഞ്ഞപ്പുറമവരുടെ ജന്മികള്‍ വീര്‍ക്കുന്നു
തൊഴില്‍ ചെയ്യുകയില്ലെന്നിട്ടും വയറൊഴിയിലല്ലവയൊരു മലപോലെ
തൊഴില്‍ ചെയ്യുകയില്ലെന്നിട്ടും വയറൊഴിയിലല്ലവയൊരു മലപോലെ

ഉണരും മുമ്പേ തൊഴില്‍ശാലകളുടെ ഉടമസ്ഥന്മാരൊരുദിവസം
കണി കണ്ടു തൊഴിലാളികള്‍ പലരും
കൊടിയും കൊണ്ട് നടക്കുന്നു
കണി കണ്ടു തൊഴിലാളികള്‍ പലരും
കൊടിയും കൊണ്ട് നടക്കുന്നു
എന്ത് പിരാന്താണവര്‍ ചിന്തിച്ചു
ചിന്തിച്ചിട്ടൊരു പിടിയില്ല
എന്ത് പിരാന്താണവര്‍ ചിന്തിച്ചു
ചിന്തിച്ചിട്ടൊരു പിടിയില്ല
അവരന്നവരവരുടെ കൂലിക്കാരോടപദേശിച്ചു പലവട്ടം
തലയില്‍ ചകിരിച്ചോറും തിരുകി
തെണ്ടിനടക്കും കഴുതകളെ
കൊടിയും യോഗവുമൊന്നും
ഉടയരാവുകയില്ലൊരുന്നാളും
എല്ലുനുറുങ്ങെയടങ്ങിയൊതുങ്ങി
വല്ലതുമിവിടെ പണിചെയ്താല്‍
പട്ടിണിയെങ്കിലുമില്ലാതരവയയര്‍
കഷ്ടിച്ചിങ്ങനെ നിറയിയ്ക്കാം

കേള്‍ക്കുന്നില്ലവര്‍ മുതലാളികളിലൊരു
ഊക്കന്‍ ഞെട്ടലുകള്‍ ഉള്‍ചേര്‍ത്തു
കേള്‍ക്കുന്നില്ലവര്‍ മുതലാളികളിലൊരു
ഊക്കന്‍ ഞെട്ടലുകള്‍ ഉള്‍ചേര്‍ത്തു
അവര്‍ ഞെട്ടുന്നു തൊഴിലാളികളുടെ
അണികളിലെന്തോ പുകയുമ്പോള്‍
അവര്‍ ഞെട്ടുന്നു തൊഴിലാളികളുടെ
അണികളിലെന്തോ പുകയുമ്പോള്‍
പുകയാണങ്ങിനെ നിന്നിലാളിപടരുകയായി തീമലകള്‍
പുകയാണങ്ങിനെ നിന്നിലാളിപടരുകയായി തീമലകള്‍
ഉലയൂതുകയായ് നാടിന്‍ നെഞ്ചില്‍
ചലനത്തിന്‍ ചുടു ചൂളങ്ങള്‍
അക്കൊടുകാറ്റിന്‍ ഗതിവേഗതയെ
സര്‍ക്കാരും മുതലുടമകളും
ഒന്നിച്ചൊന്നൊച്ചെതിരിട്ടപ്പോള്‍
ചെന്നിണമൊഴുകി ചോലകളില്‍
തോക്കും മഞ്ജ്ജയും ഉയിരുമുരുക്കും
നേര്‍ക്കുകയായി പലവട്ടം
തോക്കും മഞ്ജ്ജയും ഉയിരുമുരുക്കും
നേര്‍ക്കുകയായി പലവട്ടം
വെടികൊണ്ടായിരം അലറിമറിച്ചു
ചുടുചോരയ്ക്കൊരു ചങ്കൂറ്റം
വെടികൊണ്ടായിരം അലറിമറിച്ചു
ചുടുചോരയ്ക്കൊരു ചങ്കൂറ്റം

ചോരചുവയ്ക്കും ഞങ്ങടെ നാട്ടിലെ
നീരാവിയ്ക്കും മണലിന്നും
ചോരചുവയ്ക്കും ഞങ്ങടെ നാട്ടിലെ
നീരാവിയ്ക്കും മണലിന്നും
കറുകകൂമ്പിന്‍ മഞ്ഞണിമുറ്റിലും
ഒരുചുടുതുള്ളി നിണമില്ലേ
ഇവിടെ കായിലിലൊഴുകിപ്പോകും
കവിതയ്ക്കുണ്ടൊരു കഥപറയാന്‍
ഇവിടെ കായിലിലൊഴുകിപ്പോകും
കവിതയ്ക്കുണ്ടൊരു കഥപറയാന്‍
വെടിയേറ്റന്നുതുളഞ്ഞ മരങ്ങള്‍ക്ക്-
ഇടിവെട്ടുന്നൊരു കഴിവില്ലേ..
വെടിയേറ്റന്നുതുളഞ്ഞ മരങ്ങള്‍ക്ക്-
ഇടിവെട്ടുന്നൊരു കഴിവില്ലേ..

നഷ്ടപ്പെട്ടും പലരും പലതും
പട്ടിയുടെ ആ സമരത്തില്‍
നഷ്ടപ്പെട്ടും പലരും പലതും
പട്ടിയുടെ ആ സമരത്തില്‍
കായലിനരികിലെ ആമാളികയില്‍
കാണും ഫാക്ടറി ഉടമസ്ഥന്‍
നാടിനുവേണ്ടി തൊഴിലാളിയെ
നായാടിയ ധീരതമാനിയ്ക്കാന്‍
സൈനികമേധാവികളെ വരുത്തി
സദ്യനടത്തിയ നേരത്തില്‍
ഖദര്‍ഷാളുകൊണ്ട് വിയര്‍പ്പൊക്കിക്കൊണ്ടി-
തുവിധം മൊന്നുചിരിച്ചോതി
ഖദര്‍ഷാളുകൊണ്ട് വിയര്‍പ്പൊക്കിക്കൊണ്ടി-
തുവിധം മൊന്നുചിരിച്ചോതി
നഷ്ടം വന്നു പലതും നമ്മുടെ
ചൊട്ടതെയ്യിനു വെടികൊണ്ടു
പുറ്റുകള്‍ പോലും പിടിയ്ക്കും
നല്ലൊരു പുത്തന്‍ തൈത്തല പോയല്ലോ
പുറ്റുകള്‍ പോലും പിടിയ്ക്കും
നല്ലൊരു പുത്തന്‍ തൈത്തല പോയല്ലോ

ചെറ്റിപ്പൂവുകള്‍ ചോരപുള്ളീകള്‍
കുത്തും മുണ്ടകന്‍ വയല്‍ വക്കില്‍
ചെറ്റിപ്പൂവുകള്‍ ചോരപുള്ളീകള്‍
കുത്തും മുണ്ടകന്‍ വയല്‍ വക്കില്‍
ചൂളമടിയ്ക്കും തോടിന്നരികില്‍
ചൂടുപിടിച്ചൊരു കുടിലിങ്കല്‍
പൂവന്‍ വാഴ ചുവടുകള്‍ ചിക്കും
തേവന്‍ പുലയന്‍ പറയുന്നു
പൂവന്‍ വാഴ ചുവടുകള്‍ ചിക്കും
തേവന്‍ പുലയന്‍ പറയുന്നു
എന്നിവിടേയ്ക്കെ തടങ്കിലില്‍ നിന്നിനി
യെന്മകനെത്തിടുമെന്‍ മുന്നില്‍
എന്നിവിടേയ്ക്കെ തടങ്കിലില്‍ നിന്നിനി
യെന്മകനെത്തിടുമെന്‍ മുന്നില്‍
പട്ടാളക്കാര്‍ ഏപ്പുകളേപ്പുകള്‍
പൊട്ടിയൊടിച്ചു ഞെരിച്ചില്ലേ
പട്ടാളക്കാര്‍ ഏപ്പുകളേപ്പുകള്‍
പൊട്ടിയൊടിച്ചു ഞെരിച്ചില്ലേ
സര്‍ക്കാരിന്‍ നെറികേടുകളൊടെ
തിര്‍നില്‍ക്കാന്‍ നിന്ന സമരത്തില്‍
അങ്കം വെട്ടയൊരെന്മകനിന്നൊരു
വന്‍ കൊലമരമാണരികത്തില്‍
അങ്കം വെട്ടയൊരെന്മകനിന്നൊരു
വന്‍ കൊലമരമാണരികത്തില്‍
അവനെ ചൂണ്ടി തലമുറപറയും
അഴകന്‍ നമ്മുടെ മുന്‍ഗാമി
അവനെ ചൂണ്ടി തലമുറപറയും
അഴകന്‍ നമ്മുടെ മുന്‍ഗാമി

നാടിനുവേണ്ടി ധീരതയോടെ
അടരാടിയ മര്‍ദ്ധിത ജനതതിയെ
നാടിനുവേണ്ടി ധീരതയോടെ
അടരാടിയ മര്‍ദ്ധിത ജനതതിയെ
കൊന്നുകുഴിച്ചിട്ടൊരു ചെമ്മണിലിന്‍
കുന്നിനടുത്തൊരു ചെറുകുടിലില്‍
പറയുകയാവും ചുടുമിഴിനീരോടെ
അറുപതടുത്തൊരു പടുകിഴവി
പറയുകയാവും ചുടുമിഴിനീരോടെ
അറുപതടുത്തൊരു പടുകിഴവി
അരിയും തുണിയും കിട്ടാതങ്ങിനെ
മരണപൊത്തില്‍ പിടയും നാള്‍
അതുചോദിച്ചാല്‍ ചോദിപ്പതവരുടെ
മുതുകുപൊളിയ്ക്കും ഭരണക്കാര്‍
അരിയും തുണിയും കിട്ടാതങ്ങിനെ
മരണപൊത്തില്‍ പിടയും നാള്‍
അതുചോദിച്ചാല്‍ ചോദിപ്പതവരുടെ
മുതുകുപൊളിയ്ക്കും ഭരണക്കാര്‍
അവരോടെതിരിട്ടെത്തിയ നാട്ടാര്‍
അവരുടെ തോക്കിനിരയായി
അയ്യോ പൊയ്ക്കോ എന്നരുമകുഞ്ഞ-
ന്നുനടത്തിയ സമരത്തില്‍
ചങ്കിനൊരുണ്ട തറച്ചതില്‍ നിന്നും
ചെങ്കുടല്‍ തള്ളിയൊരാരൂപം
വയ്യേ വയ്യതുകാണാന്‍ മകനേ
നീയാ മണ്ണീലുറങ്ങുന്നു
നിന്നാടെന്തൊരു നാടാണ്
നിന്നാടെന്തൊരു നാടാണെ
ന്നിന്നെയുമവിടേയ്ക്കെത്തിയ്ക്കും
നിന്നാടെന്തൊരു നാടാണെ
ന്നിന്നെയുമവിടേയ്ക്കെത്തിയ്ക്കും
തോക്കിന്‍ ലാത്തിയുമായ്
തോക്കിന്‍ ലാത്തിയുമായ്
മുടിതുള്ളിയ സര്‍ക്കാരിന്‍ തേര്‍വാഴ്ചകളെ
തോക്കിന്‍ ലാത്തിയുമായ്
മുടിതുള്ളിയ സര്‍ക്കാരിന്‍ തേര്‍വാഴ്ചകളെ
എതിരിട്ടവരുടെ ഹൃദ് രക്തത്താല്‍
കുതിരും വെള്ളമണര്‍ത്തരികള്‍
എതിരിട്ടവരുടെ ഹൃദ് രക്തത്താല്‍
കുതിരും വെള്ളമണര്‍ത്തരികള്‍
നാളത്തെ പുതുസംസ്ക്കാരത്തിന്‍
നാളം നെയ്യുകയാണെന്നും
നാളത്തെ പുതുസംസ്ക്കാരത്തിന്‍
നാളം നെയ്യുകയാണെന്നും




കവിത: സംസ്ക്കാരത്തിന്റെ നാളങ്ങള്‍
രചന: വയലാര്‍
ആലാപനം: മധുസൂദനന്‍ നായര്‍

6 comments:

  1. നിന്നാടെന്തൊരു നാടാണ്
    നിന്നാടെന്തൊരു നാടാണെ
    ന്നിന്നെയുമവിടേയ്ക്കെത്തിയ്ക്കും...
    നന്ദി......

    ReplyDelete
  2. സംസ്ക്കാരത്തിന്റെ നാളങ്ങള്‍.
    ഉജ്ജ്വലമായി രചനയും,ആലാപനവും.
    കൊച്ചുമുതലാളി്ക്ക് നന്ദി.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete