Saturday, 9 February 2013

നിള - പുലർക്കാലത്തിലെ മുന്നൂറാമത്തെ കവിത

പ്രിയരെ,

ഇന്നിവിടെ പുലർക്കാലത്തിലെ മുന്നൂറാമത്തെ കാവ്യ പുഷ്പം വിരിയുകയാണ്. എന്നത്തേയും പോലെ ബാബു മാഷിന്റെ അതിമനോഹരമായ മറ്റൊരു ആലാപനം. ഇക്കുറി ശ്രീമതി ബിനീഷ ടീച്ചറുടെ (മടപ്പള്ളി ഗവണ്മെന്റ് കോളേജിലെ മലയാളം അദ്ധ്യാപിക) "നിള" എന്ന കവിതയാണ് പുലർക്കാലത്തിന് സമ്മാനമായി കിട്ടിയത്. ടീച്ചറുടെ കവിതകളടുങ്ങുന്ന പുസ്തകം അടുത്ത് തന്നെ ഇറങ്ങുന്നുണ്ട്.

ഗൃഹാതുരത്വമുണർത്തുന്ന വരികൾ. നമ്മുടെയെല്ലാം കുട്ടിക്കാലം വളരെ സമൃദ്ധമായിരുന്നെന്നു തന്നെ പറയാം. പാടങ്ങളും, പുഴകളും, ചെമ്മൺ കൈവഴികളുമെല്ലാം നിറഞ്ഞ സന്തോഷത്തിന്റെ നാളുകൾ. പുഴകളിലും, തോടുകളിലും മലക്കം മറിഞ്ഞ് മുങ്ങാൻകുഴിയിട്ട് നടന്ന നാളുകൾ. ഇന്നത്തെ ഈ സാഹചര്യത്തിൽ പുഴകളെ എല്ലാവരും കൈയ്യൊഴിഞ്ഞു വെന്നുവേണം പറയാൻ.. ഒഴുക്കു നിലച്ച്, പാടകെട്ടി ഇനിയും ആരെയോ കാത്ത് വിഷണ്ണയായിരിയ്ക്കുന്നു പുഴ..

നിറയെ പച്ചപ്പുള്ളിൽ കുളിരും
മേഘത്തിന്റെ കുരുന്നു ചുണ്ടിൽ
കുടിവെച്ചൊരു മധുരവും
കയമാണകലെ ആർത്തലച്ചു പകവിട്ട്
നിളയന്യോനം പുൽകി ഗമിയ്കാം ഒരു പക്ഷേ
തീരത്ത് അടുക്കുന്നു തിരകൾ
അതേപോലെയെത്തിയതാണീ
കുഞ്ഞു കുരുന്നു മലരുകൾ
ഇടവം പതിയെയാണിക്കുറി
പതറിയില്ലാ നദിയുമാകാശാവും
മഴയെ കണ്ടേയില്ലാ..
നിറയെ ഹൃദയത്തിൽ കുളിരാ-
യിളവേൽക്കും അകതാരിലെ പുഴ
തിരികെ വിളിയ്ക്കുന്നു
കലതൻ കോവിൽ നിറഞ്ഞുന്മകം കൊ-
ൾവൂ തീരത്തുയർന്നു ശ്രീകോവിലിൻ
തമ്പുരുവനക്കങ്ങൾ
ഇന്നെനിയ്ക്കൊരു നോക്കുകാണുവാനായീല്ലല്ലോ
മറന്നോ നീറും നിരാകാരത്തിൻ  വ്യഥപോലെ
മക്കളെ നിങ്ങൾ പണ്ടു മലക്കം മറിഞ്ഞൊരാ
പുഴ ഞാൻ നിളാദേവി എന്ത് എന്നെ മറന്നെന്നോ..
കവിയും രാജാവുമെൻ പാർത്തലം നിവസിപ്പൂ
സ്വാജലം സ്വപ്നാരാമം ശയിപ്പൂ നിഷ്പന്ദമായി
സ്നേഹമാണെനിയ്ക്കുമെന്നുണ്ണീ
നീ വരാത്തതെന്തീ പുഴ
നിന്നേ കാത്ത് ഒഴുകാതിരിയ്ക്കുന്നു..

വീഡിയോ വേർഷൻ:-

 

നിറയെ (Click here to download)
കവിത: നിള
രചന: ബിനീഷ. ജി
ആലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂർ

14 comments:

 1. "പുഴ ഞാൻ നിളാദേവി എന്ത് എന്നെ മറന്നെന്നോ.."

  ഇഷ്ടായി വരികളും, ആലാപനവും.

  ReplyDelete
 2. ഏറെ നാളുകൾക്ക്‌ ശേഷം ബാബുമാഷിനെ പുലർക്കാലത്തിൽ കേൾക്കാനായി..സന്തോഷം..
  ഏവർക്കും ന്റെ ആശംസകൾ...
  പുലർക്കാലം ഏറെ നൂറുകൾ താണ്ടാൻ പ്രാർത്ഥനകൾ..
  മലയാളികൾക്ക്‌ ഒരു മുതൽക്കൂട്ടാകട്ടെ നമ്മുടെ പുലർക്കാലം..!

  ReplyDelete
 3. കൊള്ളാം , ഒരുപാടിഷ്ടമാവുന്ന വരികൾ തന്നെ ഇത്

  ReplyDelete
 4. വരികള്‍ക്കനുസരിച്ച ചിത്രങ്ങള്‍ കൂടി ആയപ്പോള്‍ സുന്ദരമായ കേള്‍വിക്കാഴ്ച ബിനീഷയുടെ കവിതയുടെ വരികളെ മനസ്സില്‍ പിടിച്ചു നിര്‍ത്തി.

  ReplyDelete
 5. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

  ReplyDelete
 6. ഇടവം പതിയെയാണിക്കുറി
  പതറിയില്ലാ നദിയുമാകാശാവും
  മഴയെ കണ്ടേയില്ലാ..
  നിറയെ ഹൃദയത്തിൽ കുളിരാ-
  യിളവേൽക്കും അകതാരിലെ പുഴ
  തിരികെ വിളിയ്ക്കുന്നു... കളകാളാരവത്തോടെയുള്ള പുഴയുടെ ഒഴുക്കുണ്ട് ഈ വരികളില്‍ ..... എത്ര മനോഹരം. തീരത്ത് നില്ക്കേ പുഴ മാടി വിളിയ്ക്കുന്നു ... നീര്ച്ചുഴി വട്ടത്തിലെ രഹസ്യങ്ങള്‍ക്കായി അറിയാതെ ഞാനും കാതോര്‍ത്തു പോകുന്നു.

  ReplyDelete
 7. മുന്നൂറാമത്തെ കവിത അസ്സലായി എന്നും കൂടി ചേര്‍ക്കാന്‍ വിട്ടു പോയി ഞാന്‍. ആശംസകള്‍ അനില്‍. ഇനിയും തുടരൂ സുന്ദര കവിതകളിലൂടെയുള്ള പ്രയാണം.

  ReplyDelete
 8. നന്ദി.. സ്നേഹം അമ്പിളി..!

  ReplyDelete
 9. നന്ദി, മലയാളമേ.....
  പുസ്തകം ,അക്ഷരാത്മിക 2013ൽപ്രസിദ്ധീകരിച്ചു.
  ബാലുശ്ശേരി ആദർശ സംസ്കൃത വിദ്യാപീഠത്തിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.സ്നേഹം...

  ReplyDelete
 10. നന്ദി, മലയാളമേ.....
  പുസ്തകം ,അക്ഷരാത്മിക 2013ൽപ്രസിദ്ധീകരിച്ചു.
  ബാലുശ്ശേരി ആദർശ സംസ്കൃത വിദ്യാപീഠത്തിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.സ്നേഹം...

  ReplyDelete
 11. സ്നേഹം.....ബാബു മാഷ്ക്കും
  പുലർകാലത്തിനും.നന്ദി മലയാളമേ..അക്ഷരാത്മിക പുറത്തിറങ്ങി. 2013ൽ.
  ഇപ്പോൾ ബാലുശ്ശേരിയിൽ സംസ്കൃത വിദ്യാപീഠത്തിൽ ജോലി ചെയ്യുന്നു. എന്റെ എഫ്.ബി.id=Bineeshag Arun

  ReplyDelete
  Replies
  1. Glad to hear, and wish you all the best for your writings :) Thanks again!

   Delete