Thursday 1 September 2011

അതിരുകാക്കും


അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക തക താ
അങ്ങു കിഴക്കത്തെ ചെന്താമരക്കുളിരിന്റെ ഈറ്റില്ലത്തറയില്‌
പേറ്റു നോവിന്‍ പേരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ

ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചേ തക തക താ
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ
തകര്‍ന്നേ തക തക താ
തകര്‍ന്നിടത്തൊരു തരി തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക താ

കാറ്റിന്റെ ഉലച്ചിലില്‍ ഒരു വള്ളി കുരുക്കില്‍
കുരലൊന്നു മുറുകി തടി ഒന്നു ഞെരിഞ്ഞു
ജീവന്‍ ഞരങ്ങി തക തക താ


കവിത: അതിരുകാക്കും
രചന: കാവാലം നാരായണ പണിക്കര്‍
ആലാപനം: നെടുമുടി വേണു

1 comment: