Wednesday 13 May 2020

പടർപ്പ്



മുറ തെറ്റി മാറും കറയേറ്റപാടം
നിറയെ നിന്റെ മോഹങ്ങൾ
ഇരുളില് തന്ന മോഹങ്ങൾ
അകമേ ഉറവയറ്റടയുന്ന
നീരൊഴുക്കിലയായ്
മലരായ് തളിരിടുമ്പോൾ
ഇടവിട്ടുവേദനിക്കുന്നു താഴ്വാരം,
ഇളവെയില് താണുറങ്ങുന്ന തീരം.
എവിടെയോ എന്നെ ഓര്ത്തിരിപ്പുണ്ടെന്ന്
കരുതി ഞാനിരിക്കുന്നു.
മോഹമുറിവുമായിക്കുന്നു
ആരോടും പറഞ്ഞില്ലിതേവരെ..
ആരൊക്കെയിറക്കിവിട്ടിട്ടും..
നീ തന്ന നിലാവിനെ പേറി ഞാന്..
രാവൊക്കെ തനിച്ചുതാണ്ടുന്നു..
കാട്ടുവള്ളിയിലൂടെഇഴഞ്ഞെത്തി..
ആര്ത്തുചുറ്റിവരിഞ്ഞ കാമത്തിലും..
നീ അന്ധമാം പ്രേമസംഗീതമായ്..
അന്തരംഗങ്ങളില് ലയിച്ചൂ..
ചോരയിൽ പൊക്കിൾ വേരിറങ്ങുന്നുവോ
ചാരമാകുന്ന ബാല്യമേതലി
അമ്മയാകുന്നു മാറും മനസ്സും,
നന്മയിൽ ഞാൻ കുതിർന്നു പൊങ്ങട്ടെ ...



കവിത: പടർപ്പ്
രചന: സാം മാത്യു
ആലാപനം: സാം മാത്യു

3 comments:

  1. നന്നായിട്ടുണ്ട്....
    ആശംസകൾ

    ReplyDelete
  2. അജിത്4 June 2020 at 13:33

    എവിടെയോ ഒരു നീറ്റൽ.

    ReplyDelete
  3. "ചാരമാകുന്ന ബാല്യമേതലി""

    നല്ല ആലാപനവും, മനസ്സിൽ തട്ടുന്ന വരികളും.. ഇതുകൊണ്ടു സാം എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കാമോ

    ReplyDelete