
മഴക്കാലങ്ങളെ
വെയിൽ തിന്നു തീർക്കുന്നു
വെയിൽക്കാലങ്ങളെ
മഴ നക്കി തീർക്കുന്നു
കർമ്മം മറന്നുള്ള
മാനവ ജന്മത്തിൻ
നിഴൽ ചിത്രമാണിത്..
ഇനിയെങ്കിലും നാം
കണ്ടറിഞ്ഞീല്ലെങ്കിലും
കൊണ്ടറിഞ്ഞീടണം..
പ്രകൃതി മാതാവിനെ
പഠിച്ചറിഞ്ഞീടണം
പ്രകൃതിമാതാവിന്റെ
ഇച്ഛയ്ക്കനുസ്യൂതം
ജീവിത പാന്ഥാവ്
വെട്ടിതുറക്കണം..
മഴക്കാലങ്ങളെ (Click here to download)
കവിത: നിഴൽ ചിത്രങ്ങൾ
രചന: ഡേവിഡ് അറയ്ക്കൽ
ആലാപനം: ദലീമ
ഏവർക്കും ശുഭസായാഹ്നം!
ReplyDeleteനിഴല്‍ ചിത്രങ്ങളാല്‍
ReplyDeleteപ്രകൃതി വരക്കും
മോഹചിത്രങ്ങള്‍
മനോഹരം!..rr
ഇനിയെങ്കിലും നാം കണ്ടറിഞ്ഞീടണം
ReplyDelete"പ്രകൃതി മാതാവിനെ
ReplyDeleteപഠിച്ചറിഞ്ഞീടണം..."
കവിത നന്നായിട്ടുണ്ട്
പ്രകൃതിയോടോത്ത് ജീവിക്കണം ന്നല്ലേ നന്നായി
ReplyDeleteഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!
ReplyDelete