Sunday 21 August 2011

മലയാളം


എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തു പവിഴങ്ങള്‍ കൊരുത്തൊരു പൊന്നു നൂല്‍ പോലെ
മണ്ണില്‍ വീണു കുരുത്ത നെന്മണി വിത്തു മുള പൊട്ടി
മിന്നുമീരില വീശിടുമ്പോള്‍ എത്രയീരടികള്‍
മണ്ണില്‍ വേര്‍പ്പു വിതച്ചവര്‍ തന്‍ ഈണമായ് വന്നൂ
അന്നു പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം...
കൊഞ്ചലും കുറുമൊഴികളും പോയ് കഥകള്‍ പലതോതി
നെഞ്ചണച്ചൊരു ഗുരു വളര്‍ത്തിയ കിളിമകള്‍ പാടി
ദേവദൈത്യ മനുഷ്യവര്‍ഗ്ഗമഹാചരിത്രങ്ങള്‍
തേന്‍ കിനിയും വാക്കിലോതി വളര്‍ന്നു മലയാളം...
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം..
മുത്തു പവിഴങ്ങള്‍ കൊരുത്തൊരു സ്വര്‍ണ്ണമാലിക പോല്‍..
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം..



കവിത: മലയാളം
രചന: ഒ.എന്‍.വി
ആലാപനം: ഒ.എന്‍.വി

1 comment: