Tuesday 6 December 2011

ആടുന്നതാരാണ് ദേവഗാന്ധാരിയില്‍


ആടുന്നതാരാണു ദേവഗാന്ധാരിയില്‍
തേടുന്നതരാണു ദുഃഖ ഗായത്രികള്‍
ആടുന്നതാരാണു ദേവഗാന്ധാരിയില്‍
തേടുന്നതരാണു ദുഃഖ ഗായത്രികള്‍
മൂളിന്നതാരെ വിലാപ സങ്കീര്‍ത്തനം
നീളുന്ന നോവിന്‍ വിനസ്സരി ചിന്തുകള്‍
മൂളിന്നതാരെ വിലാപ സങ്കീര്‍ത്തനം
നീളുന്ന നോവിന്‍ വിനസ്സരി ചിന്തുകള്‍

പാടുവാനല്ല പ്രയാണമാം ജീവിതം
പാതയിലുപേക്ഷിച്ച പേമഷിക്കോലമോ
പാടുവാനല്ല പ്രയാണമാം ജീവിതം
പാതയിലുപേക്ഷിച്ച പേമഷിക്കോലമോ
കേള്‍ക്കുവാവാരുമില്ലെങ്കിലും പാടുന്ന
കാടിന്റെ കാതരമാം ദീനനൊമ്പരം
കേള്‍ക്കുവാവാരുമില്ലെങ്കിലും പാടുന്ന
കാടിന്റെ കാതരമാം ദീനനൊമ്പരം

വ്യോവിന്‍ രഥത്തിലെ വേണ്ടവാനത്തിന്റെ
നീതിയില്‍ വീണയുമായി നില്‍ക്കാനല്ല
വ്യോവിന്‍ രഥത്തിലെ വേണ്ടവാനത്തിന്റെ
നീതിയില്‍ വീണയുമായി നില്‍ക്കാനല്ല
പ്രാണന്റെ ശീലുകള്‍ ആര്‍ദ്രമന്ദാകിനി
തീരത്തു തീര്‍ത്ത തിരഞ്ഞു കുഴയവെ
പ്രാണന്റെ ശീലുകള്‍ ആര്‍ദ്രമന്ദാകിനി
തീരത്തു തീര്‍ത്ത തിരഞ്ഞു കുഴയവെ

നീളുന്ന സ്നേഹവായ്പാല്‍ ഹിമപിയൂഷം
ജീവന്റെ പുല്‍ക്കൊടി തുമ്പിലും തഞ്ചവേ
നീളുന്ന സ്നേഹവായ്പാല്‍ ഹിമപിയൂഷം
ജീവന്റെ പുല്‍ക്കൊടി തുമ്പിലും തഞ്ചവേ
കാതങ്ങള്‍ താണ്ടിവരുന്നഖകല്‍മഷം
പാതേയും മായ്ക്കുന്ന മോദ സംഗീതിക



കവിത: ആടുന്നതാരാണ് ദേവഗാന്ധാരിയില്‍
രചന: മണമ്പൂര്‍ സി രാ‍ജന്‍
പാടിയത്: സിന്ധു പ്രേംകുമാർ

8 comments:

  1. Wow! wonderful rendition..

    Rajesh Bhaskar

    ReplyDelete
  2. wonderful...nice voice too.........

    ReplyDelete
  3. എല്ലാവര്‍ക്കും ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..
    വെള്ളരി പ്രാവിനെ ഈ വഴിയ്ക്കൊക്കെ കണ്ടിട്ട് കാലം കുറെ ആയല്ലോ.. :-)

    ReplyDelete
  4. ഞാന്‍ വരുന്നില്ലാന്നു ആര് പറഞ്ഞു...?തൂവലുകള്‍ കൊഴിച്ചിട്ടു അടയാളപെടുത്തലുകള്‍ ഇല്ലെങ്കിലും...
    ഈ ചില്ലയില്‍ വന്നു കൂടണയാത്ത സന്ധ്യകള്‍ അപൂര്‍വ്വം. :)

    ReplyDelete
  5. മുഖ പുസ്തകത്തില്‍ ഈ കവിത ഷെയര്‍ ചെയ്തിരുന്നു...ഒത്തിരി ഏറെ പേര്‍ക്ക് ഇഷ്ട്ടയിട്ടുണ്ട്...ലൈക്‌ ,ഷെയര്‍,കമന്റ്‌ വഴി അവരുടെയും ഇഷ്ട്ടം അവിടെ അടയാളപെടുതിയിരിക്കുന്നു.

    ReplyDelete
  6. ഇവിടെ ഒരാള്‍ സഞ്ചാരമുണ്ടെന്നറിയുന്നതില്‍ സന്തോഷം..!
    മുഖചിത്രമെന്നത് എന്തെങ്കിലും ബ്ലോഗേഴ്സ് ഗ്രൂപ്പാണോ വെള്ളരി?

    ReplyDelete