Sunday 25 December 2011

ആകാശവും എന്റെ മനസ്സും


ആകാശവുമെന്റെമനസ്സുമൊഴിഞ്ഞുകിടക്കുന്നു
ആ വഴിപോയ്‌ മറയുകയായെന്‍ പകലും പറവകളും
എങ്കിലുമതില്‍ നിശൂന്യതയുടെ നീലിമനിറയുന്നു
എങ്ങിനെയതുഞാനെന്‍ വാക്കില്‍ കോരിനിറക്കുന്നു
ആകാശവുമെന്റെമനസ്സുമൊഴിഞ്ഞുകിടക്കുന്നു

ആകാശവും എന്റെ മനസ്സും പൂപൊലി പാടുന്നു
ആയിരഋതുപുഷ്പം തേടി തൊടികളിലലയുന്നു
എന്കിലുമൊരു പൂക്കളമിട്ടാല്‍ ഉടനതു മായ്ക്കുന്നു
എങ്ങനയാ തീരാപ്പാടുകള്‍ വാക്കുകളാകുന്നു

ആകാശവും എന്റെ മനസ്സും കത്തിക്കാളുന്നു
ആരുടെ വീരോജ്വലതാണ്ഢവാമഗ്നിപറത്തുന്നു
എന്കിലുമൊരു നേര്‍ത്തനിലാവിതാ നെറുകയില്‍ വിരിയുന്നു
എങ്ങനെയാ തീയും കുളിരും വാക്കുളാകുന്നു

ആകാശവും എന്റെ മനസ്സും മുഗ്ധിതമാകുന്നു
മൂകതയാല്‍ ഒരുകിളിപാടീലൊരുമുകില്‍ മൂളീല
എന്കിലുമൊരു പാട്ടിന്‍ സൌരഭമെങ്ങോനിറയുന്നു
എങ്ങിനെയതു നിങ്ങള്‍ക്കായെന്‍ വാക്കുകള്‍ പകരുന്നു

ആകാശവും എന്റെ മനസ്സും നിറകുടമാകുന്നു
ആയിരമിഴ കോര്‍ത്തവിചിത്ര വിപഞ്ചികയാകുന്നു
എങ്കിലുമൊരു സുവര്‍ണ്ണ നിശബ്ദയതുമൂടുന്നു
എങ്ങനെയാ നിറവിനെവാക്കില്‍ തുള്ളികളാക്കുന്നു
എങ്ങനെയാ നിറവിനെവാക്കില്‍ തുള്ളികളാക്കുന്നു




കവിത: ആകാശവും എന്റെ മനസ്സും
രചന: ഒ.എന്‍.വി
ആലാപനം: കാവാലം ശ്രീകുമാര്‍

10 comments:

  1. പ്രകൃതിയുടെ ഓരോ ചലനത്തിനുപോലും നമ്മുടെ മനസ്സുമായി അഭേദ്യമായ ബന്ധമുണ്ട്.. കാര്‍മേഘം മൂടിക്കിടക്കുന്ന ആകാശത്തെ കാണുമ്പോള്‍ പ്രകൃതിയിലെ ഓരോ ചരാചരങ്ങളും ശോകാര്‍ദ്രമായ് മൂകരാകുന്നു; മനുഷ്യ മനസ്സുകളില്‍ അകാരണമായ ദുഃഖത്തിന്റെ നാമ്പിടുന്നു.. !!

    നന്ദി!

    ReplyDelete
  2. കവിതയും,ആലാപനവും ഇഷ്ടപ്പെട്ടു.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  3. ആശംസകള്‍... :)

    ReplyDelete
  4. തങ്കപ്പന്‍ സാര്‍, വെള്ളരി, ഖാദു.. ഏവര്‍ക്കും കൊച്ചുമുതലാളിയുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..!
    അല്പം തിരക്കിലാണ്.. അതാണുട്ടോ പുതിയ കവിതകള്‍ പോസ്റ്റ് ചെയ്യാത്തത്.. ഒത്തിരി പുതിയ കവിതകള്‍ നിങ്ങള്‍ക്കുവേണ്ടി സ്വരുക്കൂട്ടി വെച്ചിട്ടുണ്ട് ഞാന്‍..!!!

    ReplyDelete
  5. ഗാനം പോലെ ആലപിച്ചു കേട്ട കവിത...സുന്ദരം..

    ന്റ്റേം പുതുവത്സരാശംസകള്‍...!

    തിരക്കുകള്‍ ഒഴ്ഴിഞ്ഞ് വേഗം വരൂ...!

    ReplyDelete
  6. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ വര്‍ഷൂ..!

    തിരക്കുകളെല്ലാം കഴിഞ്ഞിതാ എത്തി..
    ഇനി നമുക്ക് കവിത കേള്‍ക്കാം.!

    ReplyDelete
  7. ഞാനെത്താന്‍ വളരെ വളരെ വൈകിപോയി...
    but better late than never എന്നല്ലേ?.. ഇനി ഇടയ്ക്കിടെ പ്രതീക്ഷിക്കാം..

    ReplyDelete
  8. തീര്‍ച്ചയായും..!
    ഇനിയും വരിക.. നന്ദി!

    ReplyDelete