Saturday 19 November 2011

അമ്മേ മലയാളമേ


അമ്മേ മലയാളമേ..
എന്റെ ജന്മ സംഗീതമേ..
അമ്മേ മലയാളമേ..
എന്റെ ജന്മ സംഗീതമേ..
കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍
പാഠം പഠിപ്പിച്ച
പുണ്യവിദ്യാലയമേ
ധ്യാന ധന്യകാവ്യാലയമേ
അമ്മേ മലയാളമേ..
എന്റെ ജന്മ സംഗീതമേ..

ദാനമഹസ്സനിലാല്‍
ദേവനെ തോല്‍പ്പിച്ച
ഭാവന നിന്റെ സ്വന്തം
ദാനമഹസ്സനിലാല്‍
ദേവനെ തോല്‍പ്പിച്ച
ഭാവന നിന്റെ സ്വന്തം
സൂര്യ തേജസ്സുപോല്‍
വാണൊരാ ഭാര്‍ഗ്ഗവ-
രാമനും നിന്റെ സ്വന്തം
അതിഥിയ്ക്കായ് സ്വാഗത
ഗീതങ്ങള്‍ പാടിയൊരറബി-
ക്കടല്‍ത്തിര നിന്റെ സ്വന്തം
കൂത്തുകേട്ടും കൂടിയാട്ടം കണ്ടും
തിരനോട്ടം കണ്ടും
എന്നെ ഞാനറിഞ്ഞു
അമ്മേ മലയാളമേ..
എന്റെ ജന്മ സംഗീതമേ..

ജീവരഹസ്യങ്ങള്‍
ചൊല്ലിയ തുഞ്ചത്തെ
ശാരിക നിന്റെ ധനം
ജീവരഹസ്യങ്ങള്‍
ചൊല്ലിയ തുഞ്ചത്തെ
ശാരിക നിന്റെ ധനം
സാഹിത്യ മഞ്ജരി
പുല്‍കിയ കാമന
കൈമുദ്ര നിന്റെ ധനം
കലകള്‍ തന്‍ കളകാഞ്ചി
ചിന്തുന്ന നിളയുടെ
ഹൃദയ സോപാനവും
നിന്റെ ധനം
പമ്പ പാടി
പെരിയാറുപാടി
രാഗ താളങ്ങിലെന്നെ
ഞാനറിഞ്ഞു
അമ്മേ മലയാളമേ..
എന്റെ ജന്മ സംഗീതമേ..
കര്‍മ്മ ധര്‍മ്മങ്ങള്‍ തന്‍
പാഠം പഠിപ്പിച്ച
പുണ്യവിദ്യാലയമേ
ധ്യാന ധന്യകാവ്യാലയമേ
അമ്മേ മലയാളമേ..
എന്റെ ജന്മ സംഗീതമേ..



കവിത: അമ്മേ മലയാളമേ
രചന: ശ്രീകുമാരന്‍ തമ്പി
ആലാപനം: കാവാലം ശ്രീകുമാര്‍

7 comments:

  1. അമ്മേ മലയാളമേ..നമസ്ക്കരിയ്ക്കുന്നൂ...!


    കവിതകള്‍ വായിച്ചു പോവാണ്‍ ട്ടൊ ഈ പാവം ഞാന്‍..!


    ചിത്രത്തില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ലല്ലോ കൊച്ചുമുതലാളീ...!

    ReplyDelete
  2. നല്ല ചിത്രം..
    നല്ല വരികള്‍...
    നല്ലസംഗീതം....
    കാവ്യമയം കുറച്ചു കുറഞ്ഞു പോയി..
    ഭക്തി രസം ശ്ശി കൂടി പോയി .ന്നാലും..രസോണ്ട് കേട്ടിരിക്കാന്‍ -ല്ലേ മാഷേ?

    ReplyDelete
  3. അത് ബേക്കലാണ് വര്‍ഷൂ.. സങ്കടപ്പെടണ്ടാട്ടോ; ഇനി കാണുമ്പോള്‍ പാടിതരാമെ..

    ഉം.. എനിയ്ക്കിഷ്ടായി കാവാലം ശ്രീകുമാറിന്റെ ആലാപനം.. ഒരു കുട്ടിത്വമുണ്ട് ആ ശബ്ദത്തില്‍,.. ഇതൊരു ലളിതഗാനരൂപത്തിലാണ് ആലപിച്ചിരിയ്ക്കുന്നത്.. ഒരു പക്ഷെ ഇതിന്റെ സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ രവീന്ദ്രനാഥ് ആയകാരണമായിരിയ്ക്കും.. :)

    ReplyDelete
  4. ഇവിടെ ആദ്യമായാണ്.. അനേകം കവിതകൾ ഒരു ക്ലിക് അകലെ.. അഭിനന്ദനീയമാണ് താങ്കളുടെ ഈ ശ്രമം.. ആശംസകൾ..!!

    ReplyDelete
  5. പ്രോത്സാഹനത്തിന് നന്ദി ആയിരങ്ങളില്‍ ഒരുവന്‍..

    ReplyDelete
  6. ഈ വഴി വന്നിട്ട് കുറച്ച് ദിവസായി..

    അമ്മമലയാളം.. എന്‍ പുണ്യവിദ്യാലയം..!!

    ReplyDelete
  7. ഇടയ്ക്കൊക്കെ ഈ വഴിയും ഇറങ്ങൂ ഷേയ.. അല്ലെങ്കില്‍ വഴി മറക്കും.. :-)

    ReplyDelete