Thursday, 5 January 2012

നന്ദി


നന്ദി! നീതന്നൊരു ഇളം നീലരാവുകള്‍ക്ക്
എന്നെ കുളിരണിയിച്ച നിലാവുകള്‍ക്ക്
എന്നെ ചിരിപ്പിച്ച നക്ഷത്രമുല്ലകള്‍ക്ക്
എന്റെയേകേന്തതന്‍ പുഴയോരത്ത്
കൊച്ചുകാറ്റിന്റെ കൊതുമ്പവെള്ളത്തില്‍ നീ
ഏറ്റി അയച്ച വിശിഷ്ട ഗന്ധങ്ങള്‍ക്കുമെല്ലാം
എനിയ്ക്കു കനിഞ്ഞു നീ തന്നതിനെല്ലാം
പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!

നന്ദി! നീയേറ്റിയൊരു ഇന്ദ്രധനുസ്സുകള്‍
എന്നില്‍ വിടര്‍ത്തി വിറപ്പിച്ച പീലികള്‍-
ക്കെന്നില്‍ കൊളുത്തി കെടുത്തിയ ദീപ്തികള്‍ക്കെ-
ന്നില്‍ നീ ചുംബിച്ചുണര്‍ത്തിയ പൂവുകള്‍ക്കെ-
ന്നില്‍ പകര്‍ന്ന പരാഗകതണികകള്‍ക്കെ-
ന്റെ ചുണ്ടില്‍ നീ ചുരന്ന തേന്‍ തുള്ളികള്‍ക്കെല്ലാം
എനിയ്ക്കു കനിഞ്ഞു നീ തന്നതിനെല്ലാം
പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!

നന്ദി! നീ നല്‍കാന്‍ മടിച്ച പൂചെണ്ടുകള്‍ക്കെ-
ന്റെ വിളക്കില്‍ എരിയാത്ത ജ്വാലകള്‍ക്കെന്‍-
മണ്ണില്‍ വീണൊഴുകാത്ത മുകിലുകള്‍ക്കെന്നെ-
തഴുകാതെയെന്നില്‍ തളിര്‍ക്കാതെ
എങ്ങോ മറഞ്ഞൊരുഷസന്ധ്യകള്‍ക്കെന്റെ
കണ്ണിലുടഞ്ഞ കിനാവിന്‍ കുമിളകള്‍ക്കെല്ലാം
എനിയ്ക്കു നല്‍കാന്‍ മടിച്ചവയ്ക്കെല്ലാം
പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!

നന്ദി! നിന്നാല്‍മര ചോട്ടിലെ ഇത്തിരിമണ്ണിനും
നീല നിഴല്‍കുളിരിന്നുമെന്‍ നെഞ്ചത്തുറങ്ങുവാന്‍-
ചായുമീ കാറ്റിനും കുഞ്ഞിലതുമ്പികള്‍ മൂളുന്ന പാട്ടിനും
ഈ വെയിലാഴിതന്‍ അറ്റത്തെ ഈത്തണല്‍ ദ്വീപിലെ-
ഉച്ചമയക്കത്തിനും പിന്നെ ഈ ദിവാസ്വപ്നം
പൊലിയുമ്പോഴെന്നുള്ളില്‍ നി ദയാര്‍ദ്രമാം
കൊളുത്തുന്ന ദുഃഖത്തിനും നന്ദി.. നന്ദി!നന്ദി (Click here to download)
കവിത: നന്ദി
രചന: ഒ.എന്‍.വി
ആലാപനം: അപര്‍ണ്ണ

11 comments:

 1. ഈ ഭൂവിലേയ്ക്ക് വെറും കയ്യോടെ വന്ന നമുക്കിന്നുള്ളത് മുഴുവന്‍ ഇവിടെ നിന്ന് കിട്ടിയതാണ്. ഒരു നാള്‍ നാമിതെല്ലാം ഉപേക്ഷിച്ച് യാത്രപറയേണ്ടി വരിക തന്നെ ചെയ്യും.. നമ്മുടെ സുഖത്തിനും, ദുഃഖത്തിനും, സന്തോഷത്തിനും എല്ലാം നാം കടപ്പെട്ടിരിയ്ക്കുന്നു.. നമുക്ക് കിട്ടുന്നതെല്ലാം അല്പം കൂടുതലായി തന്നെ സ്വീകരിയ്ക്കുക അമിതമായ പ്രതീക്ഷയ്ക്കുന്നവനെ നിരാശപ്പെടേണ്ടൂ എന്ന പാഠമുള്‍ക്കോണ്ട് നമുക്കിന്നുള്ള ഈ സമ്പത്തിന് എന്നും കൃതഞ്ജരായിരിയ്ക്കുക

  ‘ഞാനെന്ന ഗാനം” എന്നൊരു കവിതാ സമാഹരത്തിലെ ഒരു കവിതയാണ് നന്ദി. നന്ദി എന്ന പേരില്‍ സുഗതകുമാരിയും കവിത എഴുതിയിട്ടുണ്ട്.. !

  ഏവര്‍ക്കും കൊച്ചുമുതലാളിയുടെ നന്ദി!

  ReplyDelete
 2. നല്ല നല്ല കവിതകൾ പരിചയപ്പെടുത്തുന്ന മുതലാളിക്ക്‌ പുതുവത്സരാശം സകൾ

  മുതലാളീ, പകർത്തിയെഴുതുമ്പോഴുണ്ടാവുന്ന അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കണം.
  "എന്റെയേ ???? തന്‍ പുഴയോരത്ത്
  കൊച്ചുകാറ്റിന്റെ കൊതു????ള്ളത്തില്‍ നീ "

  ReplyDelete
 3. പ്രപഞ്ചസത്യം വെളിപ്പെടുത്തുന്ന ഒ.എന്‍...............................,വി.
  സാറിനും.ഈ കവിത ശ്രുതിമധുരമായി
  ആലാപനം ചെയ്ത അപര്‍ണ്ണയ്ക്കും
  കൊച്ചുമുതലാളിക്കും നന്ദി!നന്ദി!
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍....

  ReplyDelete
 4. നന്ദി....സന്തോഷം...സ്നേഹം....!

  ReplyDelete
 5. എല്ലാവര്‍ക്കും കവിത ഇഷ്ടാമായെന്നറിഞ്ഞതില്‍ വളരെയേറെ സന്തോഷം.. നെറ്റ് തകരാറിലാണ്! ഏവര്‍ക്കും ശുഭദിനം നേരുന്നു...

  സ്നേഹം!

  ReplyDelete
 6. വളരെ വലിയ ഒരു ഉദ്യമം തന്നെ സുഹൃത്തേ. അനുമോദനങ്ങള്‍.
  ഒന്ന് തിരുത്തുന്നത് തെറ്റിധരിക്കില്ല എന്ന വിശ്വാസത്തോടെ പറഞ്ഞോട്ടെ..
  "കയറ്റി അയച്ച" എന്നല്ല
  "കൊച്ചു കാറ്റിന്‍റെ കൊതുമ്പു വള്ളത്തില്‍ നീ-
  യേറ്റിയയച്ച വിശിഷ്ട ഗന്ധങ്ങള്‍ക്കു-
  മെല്ലാം- എനിക്കു കനിഞ്ഞു നീ തന്നതി-
  നെല്ലാം- പ്രിയപ്പെട്ട ജീവിതമേ നന്ദി." എന്നാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട കവിതയാണ്. അതാകും ചെറിയ തെറ്റ് പോലും സഹിക്കാന്‍ പറ്റാത്തത്. കവിതാസമാഹാരം: അഗ്നിശലഭങ്ങള്‍, പേജ്: 91

  ReplyDelete
  Replies
  1. നന്ദി ജയ! പുലര്‍ക്കാലത്തിനു വേണ്ടത് ഈ സമീപനമാണ്. കേട്ടേഴുതുന്ന കാരണം ചില അക്ഷരപിശകുകള്‍ വന്നു കൂടുന്നതാണ്. എഴുതികഴിഞ്ഞതിനു ശേഷം വീണ്ടും ആവര്‍ത്തിച്ച് വായിക്കാറില്ല എന്നതാണ് സത്യം! :)

   ഞാന്‍ “ഞാനെന്ന ഗാനം” എന്ന കവിതാ സമാഹാരം എന്ന് ഉദ്ധേശിച്ചത്; ഇതിന്റെ ഓഡിയോ വേര്‍ഷനെ ഉദ്ധേശിച്ചാണ്. അഗ്നിശലഭങ്ങള്‍ എന്ന കവിത സമാഹാരത്തില്‍ നിന്നുള്ളതാണെന്നുള്ള ഈ അറിവുപങ്കുവെയ്ക്കലിന് പ്രത്യേക നന്ദി..

   ഇനിയും വരിക! കവിതകള്‍ ആസ്വദിയ്ക്കുക! തെറ്റുകളുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ച് തരിക! സന്തോഷം!!!

   ഏവര്‍ക്കും ശുഭദിനാശംസകള്‍.. പൊന്‍ പുലരി!

   Delete
 7. ഞാനും പറഞ്ഞോട്ടെ ...
  നന്ദി... പാതിവഴിയിലെങ്ങോ വെച്ച് ഒരു സഹയാത്രികയായ് കൂട്ട് വന്നതിന്..
  വിരസവേളകളെ സരസമാക്കിയതിനു...
  എന്‍റെ ഭ്രാന്തന്സ്വപ്നങ്ങള്‍ കേട്ടതിന്..
  കാലിടറിയപ്പോള്‍ വീഴാതിരിക്കാന്‍ കൈത്താങ്ങ്‌ തന്നതിന്.. വീണ്‌പോയപ്പോള്‍ പിടിച്ചെഴുന്നേല്‍പ്പിച്ചതിന്..
  കണ്ണീര്‍ച്ചാലുകള്‍ കവിളിലൂടെ ഒഴുകിയിറങ്ങിയപ്പോള്‍ വിരല്‍ത്തുമ്പിനാല്‍ തുടച്ചെറിയാതിരുന്നതിനു.. കരയരുത് എന്ന് പറയാതിരുന്നതിന്.. പകരം ഒന്നും മിണ്ടാതെ നിറഞ്ഞ സ്നേഹത്തോടെ ചേര്‍ത്തുപുല്കിയതിനു ...
  എന്‍റെ വിടുവായത്തരങ്ങള്‍ കേട്ട് ചിരിച്ചതിനു..
  സ്വപ്നങ്ങള്‍ക്ക് ചിരകുന്ടെന്ന എന്‍റെ വിശ്വാസത്തിനു കരുത്തു പകര്‍ന്നതിനു..
  മഴയിലലിയാന്‍ , ആലിപ്പഴം പെറുക്കാന്‍ കൂട്ടുവന്നതിനു.
  . ഇന്നലെ പെയ്ത മഴയുടെ ഓര്‍മകളെ കാല്‍കൊണ്ടു തെറിപ്പിച്ചു എന്നെ നനയിച്ചതിനു..
  പ്രണയവും, വിരഹവും, സൌഹൃദവുമെല്ലാം നിറഞ്ഞ മഴക്കാലം എന്നോടൊപ്പം ചെലവിട്ടതിന്..
  പളുങ്കുഭരണികളില്‍ ഞാനെടുത്തുവെച്ച മഞ്ചാടിമണികള്‍ നിലാവുള്ള രാത്രികളില്‍ നിശ്ശബ്ദം ചിരിക്കുകയും,
  സ്നേഹം പങ്കുവെക്കുകയും ചെയ്യും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ചിരിക്കാതെ കൌതുകത്തോടെ എന്‍റെ കണ്ണുകളില്‍ നോക്കി നിന്നതിനു..
  എങ്ങുനിന്നോ പറന്നുവന്ന ഒരു അപ്പൂപ്പന്‍ താടി കൈക്കുമ്പിളിലൊതുക്കി എനിക്ക് നേരെ നീട്ടി കണ്ണിറുക്കിയതിനു ...
  ഒരു പൂമൊട്ടിലോ, മഴത്തുള്ളിയിലോ ഞാനൊളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ കൂട്ടുവന്നോട്ടെ എന്ന് ചോദിച്ചതിനു..
  ................................................................................................................................................................................
  ഇതൊക്കെ നന്ദി പറഞ്ഞു തീര്‍ക്കാനാവുമോ?
  ........... :)

  ReplyDelete
  Replies
  1. നല്ല വരികള്‍ അവന്തിക..
   ഇതെല്ലാം സ്വരുക്കൂട്ടി ഒരു ബ്ലോഗിടൂ..!

   Delete
 8. കൊച്ചു മുതലാളിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .........

  ReplyDelete