Sunday, 12 February 2012

ഉണര്‍ത്തുപാട്ട്


ഇനിയും നിന്റെ ചരിത്രം ചൊല്ലി
മയങ്ങി ഉണര്‍ന്നൊരുഷസ്സു വിളിപ്പൂ
ഉണരുക മഞ്ചാ‍ടിക്കുന്നവടില്ലുള്ളതു
യന്ത്ര പുകില്‍ മാത്രം..

ഇനിയും നിന്റെ ചരിത്രം ചൊല്ലി
മയങ്ങി ഉണര്‍ന്നൊരുഷസ്സു വിളിപ്പൂ
ഉണരുക മഞ്ചാ‍ടിക്കുന്നവടില്ലുള്ളതു
യന്ത്ര പുകില്‍ മാത്രം..

ഇനിയും നിന്റെ ചരിത്രം ചൊല്ലി
മയങ്ങി ഉണര്‍ന്നൊരുഷസ്സു വിളിപ്പൂ
ഉണരുക മഞ്ചാ‍ടിക്കുന്നവടില്ലുള്ളതു
യന്ത്ര പുകില്‍ മാത്രം..

കുന്നിന്‍ കാമിനി പുഴകരയുന്നു
കലങ്ങി മറിഞ്ഞു ശവത്തിന്‍ മുന്നില്‍
മുടി ചിക്കി പുല പാടിയലപ്പൂ

കുന്നിന്‍ കാമിനി പുഴകരയുന്നു
കലങ്ങി മറിഞ്ഞു ശവത്തിന്‍ മുന്നില്‍
മുടി ചിക്കി പുല പാടിയലപ്പൂ

ഉള്ളിണ ചേര്‍ന്ന മരങ്ങള്‍ മുറിച്ചു
പൂക്കള്‍ മണത്തൊരു മേടു കരിച്ചു
പുല്ലാങ്കുഴലു പിറന്ന മുളങ്കാടൊരു
ചാരക്കടലായ് മറഞ്ഞു

ഉള്ളിണ ചേര്‍ന്ന മരങ്ങള്‍ മുറിച്ചു
പൂക്കള്‍ മണത്തൊരു മേടു കരിച്ചു
പുല്ലാങ്കുഴലു പിറന്ന മുളങ്കാടൊരു
ചാരക്കടലായി മറഞ്ഞു

ഇന്നലെ നീ മുങ്ങാന്‍ കുഴിയിട്ട കയങ്ങള്‍
മണലിന്‍ മുറിവു മുഖങ്ങള്‍
ഇന്നലെ നീ കളിവീടു ചമച്ചൊരു
തിട്ടകള്‍ മണലിന്‍ നിറവയര്‍
അമ്മ കുന്നു ചുരന്നു നിറച്ചൊരു വണ്ടികള്‍
ഞെക്കിയ കൈവഴികള്‍

ഇന്നലെ നീ നുണഞ്ഞൊരിളനീര്‍
ഇന്നു നിറങ്ങള്‍ പതഞ്ഞു തുടിയ്ക്കും
രുചികള്‍ രുതിര പൊരിതങ്ങള്‍

ഇന്നലെ നീ നുണഞ്ഞൊരിളനീര്‍
ഇന്നു നിറങ്ങള്‍ പതഞ്ഞു തുടിയ്ക്കും
രുചികള്‍ രുതിര പൊരിതങ്ങള്‍

ഇന്നലെ നീ കൈ തോന്നി തിരഞ്ഞ
വരമ്പുകളില്‍ വണ്‍ മതിലുകള്‍
വയലില്‍ നിരനിരയായി മഹാസൌധങ്ങള്‍

ഇന്നലെ രാമായണ കഥചൊല്ലി
നിന്നെയുറക്കിയ മുത്തശ്ശി
വൃദ്ധഗൃഹത്തിന്‍ മൂലയില്‍ സ്മരണകള്‍
തപ്പി വിറച്ചു മയങ്ങുന്നു
വൃദ്ധഗൃഹത്തിന്‍ മൂലയില്‍ സ്മരണകള്‍
തപ്പി വിറച്ചു മയങ്ങുന്നു

കാവിലെ ഉത്സവമേളം പോയി
ആട്ടക്കഥകളി ഓട്ടം തുള്ളല്‍
താക്കാരിശ്ശീ കളിയാട്ടം
കാവിലെ ഉത്സവമേളം പോയി
ആട്ടക്കഥകളി ഓട്ടം തുള്ളല്‍
കാക്കാരിശ്ശീ കളിയാട്ടം
തട്ടില്‍ വേഷം മിന്നി മറഞ്ഞു
ഫേഷന്‍ ഷോ തൃക്കാര്‍ത്തികകള്‍

കാവിലെ ഉത്സവമേളം പോയി
ആട്ടക്കഥകളി ഓട്ടം തുള്ളല്‍
താക്കാരിശ്ശീ കളിയാട്ടം
കാവിലെ ഉത്സവമേളം പോയി
ആട്ടക്കഥകളി ഓട്ടം തുള്ളല്‍
കാക്കാരിശ്ശീ കളിയാട്ടം
തട്ടില്‍ വേഷം മിന്നി മറഞ്ഞു
ഫേഷന്‍ ഷോ തൃക്കാര്‍ത്തികകള്‍

കാവിലെ ഉത്സവമേളം പോയി
ആട്ടക്കഥകളി ഓട്ടം തുള്ളല്‍
താക്കാരിശ്ശീ കളിയാട്ടം
കാവിലെ ഉത്സവമേളം പോയി
ആട്ടക്കഥകളി ഓട്ടം തുള്ളല്‍
കാക്കാരിശ്ശീ കളിയാട്ടം
തട്ടില്‍ വേഷം മിന്നി മറഞ്ഞു
ഫേഷന്‍ ഷോ തൃക്കാര്‍ത്തികകള്‍

ഉണരുക മഞ്ചാ‍ടിക്കുന്നവടില്ലുള്ളതു
യന്ത്ര പുകില്‍ മാത്രം..

ഉണരുക വറുതിയിത-
റുതിയിതറിയാനെങ്കിലു-
മിനിയുമുറങ്ങാതുണരുണരൂ
ഉണരുക വറുതിയിത-
റുതിയിതറിയാനെങ്കിലു-
മിനിയുമുറങ്ങാതുണരുണരൂഇനിയും നിന്റെ (Click here to download)
കവിത: ഉണര്‍ത്തുപാട്ട്
രചന: മുരുഗന്‍ കാട്ടാക്കട
ആലാപനം: മുരുഗന്‍ കാട്ടാക്കട

14 comments:

 1. thank you very much me dear kochu muthalaali

  ReplyDelete
 2. ഉണരുക വറുതിയില-
  റുതിറിയാതറിയാനെങ്കിലു-
  മിനിയുമുറങ്ങാതുണരുണരൂ

  ReplyDelete
 3. ഇന്നുള്ളതെല്ലാം ഇന്നിനുമാത്രം സ്വന്തം; നാളെയില്‍ വെറും സ്മൃതികളായി മാറിയേക്കാം. ഇന്നലെയുടെ സൌന്ദര്യത്തേയും, നല്ല ഓര്‍മ്മകളേയും ഓര്‍ത്ത് പുഞ്ചിരിയ്ക്കാം, ഇനിയത് തിരിച്ചുകിട്ടുകയില്ലല്ലോ എന്നോര്‍ത്ത് വിലപിയ്ക്കാം.. എല്ലാത്തിനും പിറകില്‍ മനുഷ്യന്റെ സ്വാര്‍ത്ഥത മാത്രം.. പ്രകൃതിയോടായാലും അത് ജീവിതത്തോടായാലും!

  ഏവര്‍ക്കും ശുഭദിനാശംസകള്‍!

  ReplyDelete
 4. സ്വപ്നം കാണാന്‍ ഒരു മഴമേഘം പോലും നമുക്കെവിടെ?
  കരിഞ്ഞമാര്‍ന്ന ചാരത്തില്‍ നിന്ന് ഒരു പനിനീര്‍പ്പൂവെന്ന അത്യാഗ്രഹമാല്ലാതെ!!!
  എവിടെയോ വായിച്ചതാണ്...
  ഇനിയെങ്കിലും ഉണരാം..

  ReplyDelete
 5. അങ്ങിനെ.. മുരുകന്‍ കാട്ടാക്കടയുടെ മറ്റൊരു കവിത..
  നന്നായി.അഭിനന്ദനങ്ങള്‍

  ReplyDelete
 6. നാട്ടില്‍ ന്റ്റെ വീടിന്നടുത്ത് ഒരു ക്ഷേത്രമുണ്ട്..
  തുകില്‍ കൊട്ടും ഉടുക്കുമെല്ലാം ഓര്‍മ്മയായി...

  കാട്ടാക്കടയുടെ ആലാപനം കീഴടക്കി..നന്ദി ട്ടൊ..

  ശുഭരാത്രി...!

  ReplyDelete
 7. പോയകാലത്തിന്‍റെ മധുരമായ ഓര്‍മ്മകളും,
  ഇന്നത്തെ വിഭ്രമിപ്പിക്കുന്ന പരിഷ്ക്കാരങ്ങളും
  പകര്‍ത്തിയ മനോഹരമായ വരികളും,
  ഉള്ളിലേയ്ക്കിറങ്ങുന്ന ആലാപനമേന്മയും
  "ഉണര്‍ത്തുപാട്ടിനെ"മനോഹരമാക്കുന്നു.

  ആശംസകള്‍

  ReplyDelete
 8. തിരുത്തുകൾ ശ്രദ്ധിക്കുമല്ലോ
  1. മുടി ചിക്കി പുല പാടിയലപ്പൂ
  2. കാക്കാരിശ്ശീ
  3. ഉണരുക വറുതിയിത-
  റുതിയിതറിയാനെങ്കിലു-
  മിനിയുമുറങ്ങാതുണരുണരൂ

  ReplyDelete
  Replies
  1. വളരെ നന്ദി സുഹൃത്തേ.. ചൂണ്ടികാണിച്ച അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.. സമയം കിട്ടുമ്പോള്‍ മറ്റുകവിതകള്‍ കൂടി നോക്കൂ.. വരികളെഴുതുമ്പോള്‍ തെറ്റുകടന്നുകൂടിയിട്ടുണ്ടാകും.. പറഞ്ഞ് തരികയാണെങ്കില്‍ വളരെ ഉപകാരം..

   ശുഭദിനം നേരുന്നു..!!

   Delete
 9. കാട്ടകടയുടെ ശബ്ദം വേറിട്ടത് തന്നെ ..
  പണ്ട് മധുസൂധനന്‍ നായര്‍ സാറിനോട്
  തോന്നിയ അതെ ആരാധന മുരുകനോടും
  തോന്നിയിട്ടുണ്ട് .. ഒരിക്കല്‍ ദുബൈയില്‍
  വച്ച് നേരിട്ട് ആ നാവില്‍ നിന്നും രേണുക കേട്ടത്
  മറക്കാത്തൊരു അനുഭവം .. ഇന്നുമത് കാതിലുണ്ട് ..
  ഈ സാഹായ്ഹ്നം ഈ കവിത വര്‍ണ്ണാഭമാകിയിരിക്കുന്നു
  വരികളോ , ആഴമോ ഞാന്‍ ശ്രദ്ധിച്ചതെയില്ല ആ ശബ്ദത്തില്‍
  മുഴുകീ ഇരുന്നു കുറെ നേരം .. അനില്‍ നന്ദീ ..

  ReplyDelete
 10. നന്ദി സുഹൃത്തുക്കളെ..!
  കുറച്ചു ദിവസം അല്പം തിരക്കായിരുന്നു.. ഒന്ന് നാട്ടില്‍ പോയിവരാമെന്ന് കരുതുന്നു.. ഇന്ന് തിരിയ്ക്കുകയാണ്.. ഇനി അടുത്ത ഞായാറാഴ്ച കാണാം.. ഏവര്‍ക്കും ശുഭദിനാശംസകള്‍ നേരുന്നു..!

  ReplyDelete
 11. എന്റെ നാട്ടിലൂടെയാണ് കുന്തിപ്പുഴ ഒഴുകുന്നത്‌ . മണല്‍ കൊള്ള കാരണം പുഴ ജീവചവമയിരിക്കുന്നു ഇപ്പോള്‍ . കാട്ടാകടയുടെ വരികള്‍ കേള്‍ക്കുമ്പോള്‍ എന്റെ കുട്ടിക്കാലവും മനോഹരിയായ എന്റെ പുഴയും കരയിലെ പഞ്ചാര മണലും എല്ലാം മനസ്സില്‍ ഗൃഹാതുരത്വം നിറക്കുന്നു

  ReplyDelete