Wednesday, 21 March 2012

കാളിയമര്‍ദ്ദനം


കുനിഞ്ഞതില്ലീ പത്തികള്‍
കുനിഞ്ഞതില്ലീ പത്തികള്‍
കണ്ണാ, കുലുങ്ങിയില്ലീ കരളിന്നും
ഓളമടിച്ചു സമുദ്രം പോലീ
കാളിന്ദി നദി പൊങ്ങുമ്പോള്‍
ഓളമടിച്ചു സമുദ്രം പോലീ
കാളിന്ദി നദി പൊങ്ങുമ്പോള്‍
പിടഞ്ഞുതുള്ളും തിരമാലകൊളൊത്തി-
ടഞ്ഞു പൊട്ടി ചിതറുമ്പോള്‍
വിരിഞ്ഞ പത്തികളോരോന്നോരോ-
ന്നമര്‍ന്നു പൊങ്ങി ചുഴലുമ്പോള്‍
ഝണല്‍ ഝണല്‍ ഝണനാദമുതിര്‍ക്കും
മണിചിലങ്ക മുഴങ്ങുമ്പോള്‍
കരത്തിലോമല്‍ തരിവളയിളകി
ചിരിച്ചു മിന്നി ചിതറുമ്പോള്‍
മുദ്രകള്‍ കാട്ടി രസിയ്ക്കും വിരലുകള്‍
മുഗ്ദമനോഹരമിളകുമ്പോള്‍
വിടര്‍ന്ന കണ്ണുകള്‍ ചാമ്പി മയങ്ങി
കലന്നു ഉന്മദ മേളത്തില്‍
അക്കഴല്‍ മൊട്ടുകളുള്‍ക്കടബലമാര്‍ന്നൊ-
ത്തു ചവിട്ടിമെതിയ്ക്കുമ്പോള്‍
അക്കഴല്‍ മൊട്ടുകളുള്‍ക്കടബലമാര്‍ന്നൊ-
ത്തു ചവിട്ടിമെതിയ്ക്കുമ്പോള്‍
ചതഞ്ഞ പത്തികള്‍ താഴാതിപ്പോഴും
ഉയര്‍ന്നു നില്‍ക്കാന്‍ പണിവൂ ഞാന്‍
നൃത്ത വിലോലിത ലീലയിതുടനെ
നില്‍ക്കായ്‌വാന്‍ കൊതിയേറുകയായ്
മര്‍ദ്ദനമേറ്റു വലഞ്ഞോരെന്‍
ദൃഢ മസ്തകമിപ്പോഴുമുയരുന്നു
രക്തകണങ്ങള്‍ തെറിയ്ക്കുന്നു
മിഴികത്തുന്നു കരള്‍ പൊട്ടുന്നു
നര്‍ത്തന വേദികയല്ലേ ഞാന്‍
എന്‍ പത്തികള്‍ വീണ്ടും പൊങ്ങുന്നു

കനിഞ്ഞു പുഞ്ചിരി ചിന്നിക്കൊണ്ടെന്‍
കണ്ണാ നര്‍ത്തനമാടു നീ
കതിരൊളി മിന്നി കളരവമിളിതം
ലളിതം നൃത്തം ആടു നീ
കേളി ലോളമുയര്‍ന്നോട്ടെ
ജലപാളികാളാര്‍പ്പു ചുഴന്നോട്ടെ
കേളി ലോളമുയര്‍ന്നോട്ടെ
ജലപാളികാളാര്‍പ്പു ചുഴന്നോട്ടെ
തെറിച്ചു ചിന്നി ചിതറി ക്കരളിന്‍
കറുത്ത രക്തം വീണോട്ടേ
തെറിച്ചു ചിന്നി ചിതറി ക്കരളിന്‍
കറുത്ത രക്തം വീണോട്ടേ
വാടി കാല്‍ക്കലടിഞ്ഞോരെന്‍
പ്രിയ നാഗിനി കേണു തളര്‍ന്നോട്ടെ
നിര്‍ത്തിടല്ലേ നൃത്തം
നിര്‍ത്തിടല്ലേ നൃത്തം
നിര്‍വൃതി ലയത്തിലാത്മാവലിയുന്നു
വിരിഞ്ഞ പീലികള്‍ താളമൊടാടി
കലര്‍ന്നു മിന്നി ലസിയ്ക്കുന്നു
നിന്‍ ചുരുള്‍ നീല കുറുനിരനനവാര്‍-
ന്നമ്പിളി നെറ്റിയില്‍ മൊത്തുന്നു
കിലിങ്ങിടുന്നു മാലകള്‍ വിണ്ണോര്‍
തെളിഞ്ഞു പൂമഴ പെയ്യുന്നു
നിറുത്തിടല്ലേ നൃത്തം
നിറുത്തിടല്ലേ നൃത്തം
വന്‍നദി കലക്കിയിളകും ചുഴലികളില്‍
ചൊരിഞ്ഞ പൂവുകള്‍ ചുറ്റി ചുറ്റി
തിരിഞ്ഞു വീണു കറങ്ങുന്നു
മടിച്ചിടല്ലേ.. മടിച്ചിടല്ലേ
തൃക്കഴല്‍ കുങ്കുമമൊലിച്ചപോലെ തുടുത്തിട്ടും
മദാന്ധകാരം മാറീല്ലാ
മിഴി തുറന്നു പൂര്‍ണ്ണത കണ്ടീല
അറിഞ്ഞു ഞാനെനന്നുള്ളോരീ വെറും
അഹന്ത... കണ്ണാ.. മാഞ്ഞീലാ
അന്ധതയാലെ പുണരും ജീവിത
ബന്ധനമൊന്നുമഴിഞ്ഞീലാ
നിറുത്തിടല്ലേ നിന്‍ നൃത്തം
ഫണമുയര്‍ത്തി നില്‍പ്പാനാവോളം
വിളത്ത കണ്ണീര്‍ ചോലകളായെന്‍
വിഴങ്ങളെല്ലാം അലിവോളം
ശ്രീയ വിഷാദമുലര്‍ന്നെരിയുന്നൂരീ
അഭിമാനം കുറവോളം
ശ്രീയ വിഷാദമുലര്‍ന്നെരിയുന്നൂരീ
അഭിമാനം കുറവോളം
നിന്‍ കഴല്‍ മതിയാവോളമണിഞ്ഞ്
നിന്‍ സങ്കടമെല്ലാം മറവോളം
കുനിയ്ക്കുകല്ലീ പത്തികള്‍ കണ്ണാ
മുറയ്ക്കു നര്‍ത്തനമാടൂ നീ
കുനിയ്ക്കുകല്ലീ പത്തികള്‍ കണ്ണാ
മുറയ്ക്കു നര്‍ത്തനമാടൂ നീ

ഇരുള്‍ ചുരുള്‍മുടി ചിതറട്ടെ
പൊണ്‍ കവിള്‍ തടങ്ങള്‍ ചുവക്കട്ടെ
ഇരുള്‍ ചുരുള്‍മുടി ചിതറട്ടെ
പൊണ്‍ കവിള്‍ തടങ്ങള്‍ ചുവക്കട്ടെ
കൊലുങ്ങിയാടും കുണ്ഢലമാളി
പടര്‍ന്നു രശ്മി ഉതിരട്ടെ
കൊലുങ്ങിയാടും കുണ്ഢലമാളി
പടര്‍ന്നു രശ്മി ഉതിരട്ടെ
തുടുത്ത ചുണ്ടുകള്‍ വിടരെട്ടെ
നീ ചിരിച്ചു വിശ്വം കുളിരട്ടെ
വിരിഞ്ഞ വാര്‍മലര്‍ മാലകള്‍
പൊട്ടി തകര്‍ന്നു വീണുമയങ്ങട്ടെ
നിറന്ന മഞ്ഞ പട്ടിന്‍ ഞൊറിവുകള്‍
നനഞ്ഞുടഞ്ഞു തിളങ്ങട്ടെ
ഝണല്‍ ഝണല്‍ ഝണനാദമുതിര്‍ക്കും
മണിചിലങ്കകള്‍ തുള്ളട്ടെ
ഝണല്‍ ഝണല്‍ ഝണനാദമുതിര്‍ക്കും
മണിചിലങ്കകള്‍ തുള്ളട്ടെ
അത്താളത്തിലുടഞ്ഞ് തകര്‍ന്നെന്‍
ദുഷ്കൃതമെല്ലാം അകലട്ടെ
അത്താളത്തിലുടഞ്ഞ് തകര്‍ന്നെന്‍
ദുഷ്കൃതമെല്ലാം അകലട്ടെ
അത്താളത്തിലുടഞ്ഞ് തകര്‍ന്നെന്‍
ദുഷ്കൃതമെല്ലാം അകലട്ടെ
അച്ചേവടികള്‍ നുകര്‍ന്നു നുകര്‍ന്നെന്‍
ദുഃഖവുമെല്ലാം മറയട്ടെ
കുനിഞ്ഞതില്ലീ പത്തികള്‍..
കണ്ണാ... തളര്‍ന്നതില്ലീ കരളിന്നും
കുനിഞ്ഞതില്ലീ പത്തികള്‍..
കണ്ണാ... തളര്‍ന്നതില്ലീ കരളിന്നുംകുനിഞ്ഞതില്ലീ (Click here to download)
കവിത: കാളിയമര്‍ദ്ദനം
രചന: സുഗതകുമാരി
ആലാപ്നം: കാവാലം ശ്രീകുമാര്‍

4 comments:

 1. ഏവര്‍ക്കും ശുഭദിനാശംസകള്‍ നേര്‍ന്നു കൊള്ളുന്നു..!

  നന്ദി!

  ReplyDelete
 2. നന്ദി
  ആശംസകള്‍

  ReplyDelete
 3. ആഹാ, കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു കവിത. ഒരുപാടു നന്ദി.

  ReplyDelete
 4. നന്ദി തങ്കപ്പന്‍ സാര്‍ & അജിത്തേട്ടന്‍..
  ശുഭദിനം!

  ReplyDelete