Monday 14 November 2011

ഭൂമി സനാഥയാണ്


പ്രപഞ്ചഗോപുര വാതില്‍ തുറന്നൂ..
പണ്ട് മനുഷ്യന്‍ വന്നു..
ആ‍ദിയില്‍ ആകാശങ്ങളില്‍ നിന്നൊരു
നാദ തരംഗം പോലെ
കാലത്തിന്റെ ശിരസ്സിലിരുന്നൊരു
പീലിത്തിരുമുടി പോലെ..
സ്വപ്നം കാണും തിരുമിഴികൊള്‍ക്കൊരു
സ്വാഗത ഗാനവുമായ്
നക്ഷത്രകതിര്‍ നട്ടുവളര്‍ത്തിയൊരു
അക്ഷയപാത്രവുമായി..
പ്രപഞ്ചഗോപുര വാതില്‍ തുറന്നൂ..
പണ്ട് മനുഷ്യന്‍ വന്നു..
വിശ്വപ്രകൃതി വെറും കയ്യോടെ
വിരുന്നു നല്‍കാന്‍ നിന്നു
വിശ്വപ്രകൃതി വെറും കയ്യോടെ
വിരുന്നു നല്‍കാന്‍ നിന്നു

കോടിയുഗങ്ങള്‍ക്കകലെ
ദൈവം കൂടി ജനിയ്ക്കും മുമ്പെ
സൂര്യനില്‍ നിന്നൊരു ചുടുതീക്കുടമായി
ശൂന്യാകാശ സരസ്സില്‍
വീണ് തണുത്ത് കിടന്നു മയങ്ങി
ഉണര്‍ന്നവളല്ലോ ഭൂമി
വായുവില്‍ ഈറന്‍ ജീവകണങ്ങളെ
വാരിചൂടിയ ഭൂമി
യുഗ ഹംസങ്ങള്‍ മേഞ്ഞുനടന്നൊരു
യൂഫ്രട്ടീസില്‍, ടൈഗരീസില്‍,
സിന്ധുവില്‍, ഗംഗയില്‍
ഹിമവാഹിനികളില്‍
അന്നൊരു ഗാനമുയര്‍ന്നു
അപാരനിശബ്ദയില്‍ നിന്നും
ഒരാരാധനയുടെ ഗാനം
അപാരനിശബ്ദയില്‍ നിന്നും
ഒരാരാധനയുടെ ഗാനം

അണുപരമാണു പരമ്പരകളില്
പുനരുജ്ജീവന ഗാനം
ഭൂമിയ്ക്കന്ന് മനുഷ്യന്‍ നല്‍കി
പൂവുകള്‍ രോമാഞ്ചങ്ങള്‍
കാമുകരായ് സന്ധ്യകള്‍
കാറ്റൊരു പ്രേമഗായകനായ്
ശാരദമേഘം ചാമരമായ്
ചന്ദ്രിക ചന്ദനമായ്
വാര്‍മഴവില്ലിന്‍ വര്‍ണ്ണപുടവകള്‍
വാരിയുടുത്തു ഭൂമി
അന്നു മനുഷ്യന്‍ തീര്‍ത്തു ഭൂമിയില്‍
ആയിരം ഉജ്ജ്വല ശില്പങ്ങള്‍
അളകാപുരികള്‍.. മഥുരാപുരികള്‍
കലയുടെ അമരാവതികള്‍..

അഷ്ടൈശ്വര്യ സമൃദ്ധികള്‍ ചൂടി
അനശ്വരയായി ഭൂമി
സങ്കല്പത്തിന് ചിറകുകള്‍കെട്ടി
സനാഥയായ് ഭൂമി
മണ്ണീലെ ജീവിത ഖനികളില്‍ മുഴുവന്‍
പൊന്നുവിളഞ്ഞത് കാണ്‍കെ
സൂര്യന്‍ കോപം കൊണ്ട് ജ്വലിച്ചു
ശുക്രന് കണ്ണ് ചുവന്നു
ഭൂമിയെ വന്ന് വലം വെച്ചൊരുനാള്‍
പൂന്തിങ്കള്‍ കല പാടി
പറഞ്ഞയക്കുക ഭൂമി
മനുഷ്യനെ ഒരിയ്ക്കല്‍ ഇവിടെ കൂടി
പറഞ്ഞയക്കുക ഭൂമി
മനുഷ്യനെ ഒരിയ്ക്കല്‍ ഇവിടെ കൂടി



കവിത: ഭൂമി സനാഥയാണ്
രചന: വയലാര്‍
ആലാപനം: സുമ

8 comments:

  1. കവിത ഇഷ്ടമായോ വെള്ളരി പ്രാവെ? :)

    ReplyDelete
  2. Replies
    1. അങ്ങിനെയാണോ..? തീര്‍ച്ചയായും തിരുത്താവുന്നതാണ്!

      Delete
    2. അനില്‍,
      ഒരു സങ്കടം പറയാന്‍ വന്നതാ,
      തലക്കെട്ട്‌ മാത്രമേ തിരുത്തിയുള്ളൂ,, ഇടയിലെല്ലാം ഇപ്പോളും സന്നാധ എന്ന് തന്നെയാ..

      Delete
    3. ഞാനത് ശ്രദ്ധിച്ചില്ല.. തിരുത്തിയിട്ടുണ്ട്..
      നന്ദി1

      Delete
  3. വിശ്വ പ്രകൃതി വെറും കയ്യോടെ വിരുന്നു നൽകാൻ നിന്നു... അർത്ഥം വിശദീകരിക്കാമോ

    ReplyDelete