Wednesday, 11 January 2012

പ്രവാസിയുടെ പാട്ട്

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
വെറുതെ ഞാനും കൊതിക്കാറുണ്ടെന്നും

വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന നടവരമ്പോര്‍മ്മയില്‍ കണ്ടു
എന്റെ ബാല്യം ഞാനറിയാതെ പോന്നു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന തണലും തണുപ്പും ഞാന്‍ കണ്ടു
എന്റെ ഗ്രാമം ഒരാല്‍ തണലിന്നും
എന്റെ ഗ്രാമം ഒരാല്‍ തണലിന്നും

പ്രേയസിയാക്കുവാന്‍ പ്രണയിച്ച പെണ്ണീന്റെ പൂമുഖം ഹൃദയത്തില്‍ കണ്ടു
പ്രേയസിയാക്കുവാന്‍ പ്രണയിച്ച പെണ്ണീന്റെ പൂമുഖം ഹൃദയത്തില്‍ കണ്ടു
ഒരു കൂരമ്പ് ഹൃദയത്തില്‍ കൊണ്ടു
ഒരു കൂരമ്പ് ഹൃദയത്തില്‍ കൊണ്ടു
വിരഹത്തിന്‍ വേപകു ഇറ്റിച്ച കണ്ണീര് കുതിരുന്ന കൂടാരം കണ്ടു
വിരഹത്തിന്‍ വേപകു ഇറ്റിച്ച കണ്ണീര് കുതിരുന്ന കൂടാരം കണ്ടു
രാധ തേടുന്ന കണ്ണന്‍ ഞാനിന്നും
രാധ തേടുന്ന കണ്ണന്‍ ഞാനിന്നും

കിളിമര ചില്ലയില്‍ കുയിലിന്റെ നാദത്തില്‍ മുരളികയായെന്റെ ജന്മം
കിളിമര ചില്ലയില്‍ കുയിലിന്റെ നാദത്തില്‍ മുരളികയായെന്റെ ജന്മം
മനമുരുകി പാടുന്ന മുഗ്ദമാം സംഗീതശ്രുതിയായിട്ടൊഴുകും ഞാനെന്നും
മനമുരുകി പാടുന്ന മുഗ്ദമാം സംഗീതശ്രുതിയായിട്ടൊഴുകും ഞാനെന്നും
ഇടകണ്ണു കടയുമ്പോള്‍ ഇരുളിഴ പാകുമ്പോള്‍ പൊരുളിനെ തേടാറുണ്ടെന്നും
ഇടകണ്ണു കടയുമ്പോള്‍ ഇരുളിഴ പാകുമ്പോള്‍ പൊരുളിനെ തേടാറുണ്ടെന്നും
അമ്മ പൊരുളാണെന്നറിയാറുണ്ടെന്നും
അമ്മ പൊരുളാണെന്നറിയാറുണ്ടെന്നും

ഒടുവില്‍ ഞാനെത്തുമ്പോള്‍ പൊലിയുന്ന ദീപമായ് എന്നെ ഞാന്‍ നിന്നില്‍ കാണുന്നു
ഒടുവില്‍ ഞാനെത്തുമ്പോള്‍ പൊലിയുന്ന ദീപമായ് എന്നെ ഞാന്‍ നിന്നില്‍ കാണുന്നു
ഇനിയെന്നും ജീവിയ്ക്കുമീ മോഹം
ഇനിയെന്നും ജീവിയ്ക്കുമീ മോഹം
നഗ്നമാം മോതിര വിരലുകാണുമ്പോഴെന്‍ ഓര്‍മ്മകളെത്താറുണ്ടിന്നും
നഗ്നമാം മോതിര വിരലുകാണുമ്പോഴെന്‍ ഓര്‍മ്മകളെത്താറുണ്ടിന്നും
സപ്ത സ്മൃതികളണെല്ലാമതെന്നും
സപ്ത സ്മൃതികളണെല്ലാമതെന്നും

തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും
തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ തുടികൊട്ടും പാട്ടായി ഞാനും
ഗ്രാമം കരയും ഞാന്‍ തിരയുമാകുന്നു
ഗ്രാമം കരയും ഞാന്‍ തിരയുമാകുന്നു
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നും
എന്റെ ഗ്രാമം കൊതിയ്ക്കാറുണ്ടിന്നുംതിരികെ ഞാന്‍ (Click here to download)
കവിത: പ്രവാസിയുടെ പാട്ട്
രചന: അനില്‍ പനച്ചൂരാന്‍
ആലാപനം: അനില്‍ പനച്ചൂരാന്‍

5 comments:

 1. ഏവര്‍ക്കും സുപരിചതമായിരിയ്ക്കും അറബിക്കഥയിലെ “തിരികെ ഞാന്‍ വരുമെന്ന” എന്ന് തുടങ്ങുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനം. പനച്ചൂരാന്റെ തന്നെ പ്രവാസിയുടെ പാട്ട് എന്ന കവിതയിലെ ചില വരികളെടുത്തുകൊണ്ടുള്ള ഒരു ഗാനാവിഷ്ക്കാരമാണത്.. ഇവിടെ കേള്‍ക്കാം നമുക്ക് പനച്ചൂരാന്റെ പ്രവാസിയുടെ പാട്ട് മുഴുവന്‍ വരികളോടെ..!

  ശുഭദിനം നേരുന്നു!

  ReplyDelete
 2. വീണ്ടുംവീണ്ടും കേള്‍ക്കാന്‍ തോന്നുന്ന വരികള്‍..

  കൊച്ചുമുതലാളക്ക് ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 3. ഹോ എന്തോരു ഭംഗി ആ ചിത്രം.ഇപ്പോളും ഇങ്ങനെ ഉള്ള സ്ഥലങ്ങള്‍ ഉണ്ടോ മാഷേ?

  പണ്ട് -ന്‍റെ മാമന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ ഇങ്ങനെ ഒരു പാലം ഉണ്ടായിരുന്നു.....എത്ര ഉരുണ്ടു വീണിരിക്കുന്നു അന്ന്..!!

  ഒത്തിരി ഓര്‍മ്മകള്‍ ഉണര്‍ത്തി ഈ ചിത്രവും ഈ വരികളും.!

  ഒത്തിരി നന്ദി ട്ടോ

  ReplyDelete
 4. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറഞ്ഞത് പോലെയാണ് എല്ലാ കാര്യങ്ങളും. നാം കണ്ട ഊടുവഴികളും, പുഴകളും നമുക്ക് മനോഹരിതാമായി തോന്നുന്നത് അല്പം മാറിനിന്ന് അതിനെ കുറിച്ച് ഓര്‍ക്കുമ്പോഴാണ്...

  സൂര്യന്റെ നിഴല്‍ വീഴാത്ത ഇടുങ്ങിയ, ഞാവല്പഴം വീണ് കറപുരണ്ട, ഞാവല്‍ പഴത്തിന്റെയും പറങ്കിമാങ്ങയുടേയും മണമുള്ള ഊടുവഴികള്‍ ആര്‍ക്കാണ് മറക്കാനാവുക.. വലിയ വലിയ വൃക്ഷങ്ങള്‍ പരസ്പരം സംസാരിയ്ക്കുന്നത് നമ്മള്‍ കണ്ടിട്ടില്ലേ.. ദൂരത്തെവിടെയോ ഇരുന്ന് പാട്ട് പാടുന്ന കുയിലിനെ കളിയാക്കി കൂടെ പാടിയിട്ടില്ലേ.. നമ്മുടെ ലോകം ഇതാണ്; ഇതിനപ്പുറത്ത് വേറെ ഒരു ലോകമില്ല എന്ന് തോന്നിപ്പിയ്ക്കുന്ന ചില സ്ഥലങ്ങള്‍ എന്നും നമ്മുടെ മനസ്സില്‍ അവശേഷിയ്ക്കും..!!!

  ഇവിടെ unarthu.blogspot.com/2012/01/blog-post.html ക്ലിക്കിയാല്‍ കാണാം.. ഈ ഊടുവഴിയുടെ തുടക്കമെവിടെനിന്നായിരുന്നുവെന്ന്.. :-)

  ReplyDelete