Wednesday, 23 November 2011

ഇടം


വഴി രണ്ടായി പിരിയുന്നു
ഇടവും വലവും തിരിയുന്നു
യാത്രക്കേതാണടയാളം ഒരു
മാത്രയിരുട്ടാണീരുപുറവും
വഴി രണ്ടായി പിരിയുന്നു
ഇടവും വലവും തിരിയുന്നു
യാത്രക്കേതാണടയാളം ഒരു
മാത്രയിരുട്ടാണീരുപുറവും

അക്കരയാകാശ ചെരുവിലൊരു
നക്ഷത്രം മിഴിചിമ്മുന്നു
അപ്പുറം ഇപ്പുറം ഏതോ ജീവിത
സത്യങ്ങള്‍ ചെറു ശബ്ദങ്ങള്‍
അക്കരയാകാശ ചെരുവിലൊരു
നക്ഷത്രം മിഴിചിമ്മുന്നു
അപ്പുറം ഇപ്പുറം ഏതോ ജീവിത
സത്യങ്ങള്‍ ചെറു ശബ്ദങ്ങള്‍

കേട്ടുമടുത്തൊരു പാട്ടുപകല്‍
പാടാത്തൊരു പാട്ടാണിരവ്
കേട്ടുമടുത്തൊരു പാട്ടുപകല്‍
പാടാത്തൊരു പാട്ടാണിരവ്
മരമൊരു കട്ടിയിരുട്ടാണ്
കാറ്റൊരു കട്ടിയൊഴുക്കാണ്
വാക്കും നോക്കും ഇരുട്ടാണ്
വേച്ചു വിറച്ചു വികാരങ്ങള്‍

ഇരവിന് കട്ടികുറഞ്ഞ സ്വരം
ഇടയില്‍ ശീല്‍ക്കാരം മധുരം
നിദ്രയില്‍ നിന്നു നിശാഗന്ധിപ്പൂ
ഞെട്ടിയുണര്‍ന്നു വിടര്‍ന്നു സ്വരം

എപ്പോഴും എവിടേയും ഇരുളാണെങ്കിലും
ഇടമേതെന്നത് പൊരുളാണ്
എത്ര നടന്നു തളര്‍ന്നു നാമിനി
എത്രനടക്കണമിടമെത്താന്‍
എപ്പോഴും എവിടേയും ഇരുളാണെങ്കിലും
ഇടമേതെന്നത് പൊരുളാണ്
എത്ര നടന്നു തളര്‍ന്നു നാമിനി
എത്രനടക്കണമിടമെത്താന്‍

ഇടതുവശത്താണിടയെന്നേതോ
കറുകപ്പുല്ലുകള്‍ ഇളകുന്നു..
ഇടതുവശത്താണിടയെന്നേതോ
കറുകപ്പുല്ലുകള്‍ ഇളകുന്നു..
വലതു വശത്താണെന്നൊരു കൂമന്‍
മിഴിമുന മാടിവിളിയ്ക്കുന്നു

ഇടമൊരു കല്ലിന്‍ മുന്നില്‍ നിന്നൊരു
ചെറുപ്രാത്ഥനയെന്നിടറുന്നു
കാറ്റു വിളിപ്പൂ പോരുക നീ
കായാമ്പൂ മണമുള്ളൊരു വഴിയെ
ഇടം ഇടറാതെ നടന്നെന്നാലൊരു
കടല്‍ ദൂരത്തുരചെയ്യുന്നു
ഇടം ഇടറാതെ നടന്നെന്നാലൊരു
കടല്‍ ദൂരത്തുരചെയ്യുന്നു
പുലരും വരെ ഇവിടെയിങ്ങനെ നിന്നി
പുതുമണ്ണിന്‍ മണം ഏറ്റാലോ
പുലരും വരെ ഇവിടെയിങ്ങനെ നിന്നി
പുതുമണ്ണിന്‍ മണം ഏറ്റാലോ
ഇടം എന്നില്‍ ഞാനറിയും
പിന്നെ പുതുമണമേറ്റു മയങ്ങീടും

പുലരും വരെ ഇവിടെയിങ്ങനെ നിന്നി
പുതുമണ്ണിന്‍ മണം ഏറ്റാലോ
ഇടം എന്നില്‍ ഞാനറിയും
പിന്നെ പുതുമണമേറ്റു മയങ്ങീടും
വഴി രണ്ടായി പിരിയുന്നു
ഇടവും വലവും തിരിയുന്നു
യാത്രക്കേതാണടയാളം ഒരു
മാത്രയിരുട്ടാണീരുപുറവും
വഴി രണ്ടായി പിരിയുന്നു
ഇടവും വലവും തിരിയുന്നു
യാത്രക്കേതാണടയാളം ഒരു
മാത്രയിരുട്ടാണീരുപുറവുംവഴി രണ്ടായി (Click here to download)
കവിത: ഇടം
രചന: മുരുഗന്‍ കാട്ടാക്കട
ആലാപനം: മുരുഗന്‍ കാട്ടാക്കട

5 comments:

 1. Indeed...after reading this poem everyone will remember d poem (Jawahar Lal Nehru's Fav.Poem of course mine tooooo....)which published in 1920,written by Robert Frost (1874–1963).Thanks for reminding d golden olden days..
  Mountain Interval.

  The Road Not Taken


  TWO roads diverged in a yellow wood,
  And sorry I could not travel both
  And be one traveler, long I stood
  And looked down one as far as I could
  To where it bent in the undergrowth;

  Then took the other, as just as fair,
  And having perhaps the better claim,
  Because it was grassy and wanted wear;
  Though as for that the passing there
  Had worn them really about the same,

  And both that morning equally lay
  In leaves no step had trodden black.
  Oh, I kept the first for another day!
  Yet knowing how way leads on to way,
  I doubted if I should ever come back.

  I shall be telling this with a sigh
  Somewhere ages and ages hence:
  Two roads diverged in a wood, and I—
  I took the one less traveled by,
  And that has made all the difference.

  ReplyDelete
 2. കാട്ടകടയുടെ ഈ കവിത ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്...നന്ദി...

  ReplyDelete
 3. നന്ദി വെള്ളരി..കൊച്ചുമുതലാളീ.. :)

  അപ്പുറമാണേലും ഇപ്പുറമാണേലും ഇരുട്ടിനെ മറി കടക്കാനാവാത്ത യാത്ര ചിലപ്പോള്‍ ഒരു ആശ്വാസമായേക്കാം...!

  ReplyDelete
 4. ഇത് പഠിയ്ക്കാനുണ്ടായിരുന്നോ വെള്ളരി? ഒരു പക്ഷെ, കാട്ടാക്കടയ്ക്ക് ഇടമെഴുതാനുള്ള പ്രചോദനവും ഈ കവിതയായിരിയ്ക്കും.. ഈ പങ്കുവെക്കലെന്തായാലും നന്നായി..

  നന്ദി പറഞ്ഞ് ആരെയും കളിയാക്കുന്നില്ല.. ഇനിയും വരിക! പുലര്‍ക്കാലം നിങ്ങളുടേതാണ്..

  ReplyDelete
 5. thanks! this is my favourite segment

  ReplyDelete