വഴി രണ്ടായി പിരിയുന്നു
ഇടവും വലവും തിരിയുന്നു
യാത്രക്കേതാണടയാളം ഒരു
മാത്രയിരുട്ടാണീരുപുറവും
വഴി രണ്ടായി പിരിയുന്നു
ഇടവും വലവും തിരിയുന്നു
യാത്രക്കേതാണടയാളം ഒരു
മാത്രയിരുട്ടാണീരുപുറവും
അക്കരയാകാശ ചെരുവിലൊരു
നക്ഷത്രം മിഴിചിമ്മുന്നു
അപ്പുറം ഇപ്പുറം ഏതോ ജീവിത
സത്യങ്ങള്‍ ചെറു ശബ്ദങ്ങള്‍
അക്കരയാകാശ ചെരുവിലൊരു
നക്ഷത്രം മിഴിചിമ്മുന്നു
അപ്പുറം ഇപ്പുറം ഏതോ ജീവിത
സത്യങ്ങള്‍ ചെറു ശബ്ദങ്ങള്‍
കേട്ടുമടുത്തൊരു പാട്ടുപകല്‍
പാടാത്തൊരു പാട്ടാണിരവ്
കേട്ടുമടുത്തൊരു പാട്ടുപകല്‍
പാടാത്തൊരു പാട്ടാണിരവ്
മരമൊരു കട്ടിയിരുട്ടാണ്
കാറ്റൊരു കട്ടിയൊഴുക്കാണ്
വാക്കും നോക്കും ഇരുട്ടാണ്
വേച്ചു വിറച്ചു വികാരങ്ങള്‍
ഇരവിന് കട്ടികുറഞ്ഞ സ്വരം
ഇടയില്‍ ശീല്ക്കാരം മധുരം
നിദ്രയില്‍ നിന്നു നിശാഗന്ധിപ്പൂ
ഞെട്ടിയുണര്‍ന്നു വിടര്‍ന്നു സ്വരം
എപ്പോഴും എവിടേയും ഇരുളാണെങ്കിലും
ഇടമേതെന്നത് പൊരുളാണ്
എത്ര നടന്നു തളര്‍ന്നു നാമിനി
എത്രനടക്കണമിടമെത്താന്‍
എപ്പോഴും എവിടേയും ഇരുളാണെങ്കിലും
ഇടമേതെന്നത് പൊരുളാണ്
എത്ര നടന്നു തളര്‍ന്നു നാമിനി
എത്രനടക്കണമിടമെത്താന്‍
ഇടതുവശത്താണിടയെന്നേതോ
കറുകപ്പുല്ലുകള്‍ ഇളകുന്നു..
ഇടതുവശത്താണിടയെന്നേതോ
കറുകപ്പുല്ലുകള്‍ ഇളകുന്നു..
വലതു വശത്താണെന്നൊരു കൂമന്
മിഴിമുന മാടിവിളിയ്ക്കുന്നു
ഇടമൊരു കല്ലിന് മുന്നില്‍ നിന്നൊരു
ചെറുപ്രാത്ഥനയെന്നിടറുന്നു
കാറ്റു വിളിപ്പൂ പോരുക നീ
കായാമ്പൂ മണമുള്ളൊരു വഴിയെ
ഇടം ഇടറാതെ നടന്നെന്നാലൊരു
കടല്‍ ദൂരത്തുരചെയ്യുന്നു
ഇടം ഇടറാതെ നടന്നെന്നാലൊരു
കടല്‍ ദൂരത്തുരചെയ്യുന്നു
പുലരും വരെ ഇവിടെയിങ്ങനെ നിന്നി
പുതുമണ്ണിന് മണം ഏറ്റാലോ
പുലരും വരെ ഇവിടെയിങ്ങനെ നിന്നി
പുതുമണ്ണിന് മണം ഏറ്റാലോ
ഇടം എന്നില്‍ ഞാനറിയും
പിന്നെ പുതുമണമേറ്റു മയങ്ങീടും
പുലരും വരെ ഇവിടെയിങ്ങനെ നിന്നി
പുതുമണ്ണിന് മണം ഏറ്റാലോ
ഇടം എന്നില്‍ ഞാനറിയും
പിന്നെ പുതുമണമേറ്റു മയങ്ങീടും
വഴി രണ്ടായി പിരിയുന്നു
ഇടവും വലവും തിരിയുന്നു
യാത്രക്കേതാണടയാളം ഒരു
മാത്രയിരുട്ടാണീരുപുറവും
വഴി രണ്ടായി പിരിയുന്നു
ഇടവും വലവും തിരിയുന്നു
യാത്രക്കേതാണടയാളം ഒരു
മാത്രയിരുട്ടാണീരുപുറവും
കവിത: ഇടം
രചന: മുരുഗന് കാട്ടാക്കട
ആലാപനം: മുരുഗന് കാട്ടാക്കട
Indeed...after reading this poem everyone will remember d poem (Jawahar Lal Nehru's Fav.Poem of course mine tooooo....)which published in 1920,written by Robert Frost (1874–1963).Thanks for reminding d golden olden days..
ReplyDeleteMountain Interval.
The Road Not Taken
TWO roads diverged in a yellow wood,
And sorry I could not travel both
And be one traveler, long I stood
And looked down one as far as I could
To where it bent in the undergrowth;
Then took the other, as just as fair,
And having perhaps the better claim,
Because it was grassy and wanted wear;
Though as for that the passing there
Had worn them really about the same,
And both that morning equally lay
In leaves no step had trodden black.
Oh, I kept the first for another day!
Yet knowing how way leads on to way,
I doubted if I should ever come back.
I shall be telling this with a sigh
Somewhere ages and ages hence:
Two roads diverged in a wood, and I—
I took the one less traveled by,
And that has made all the difference.
കാട്ടകടയുടെ ഈ കവിത ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്...നന്ദി...
ReplyDeleteനന്ദി വെള്ളരി..കൊച്ചുമുതലാളീ.. :)
ReplyDeleteഅപ്പുറമാണേലും ഇപ്പുറമാണേലും ഇരുട്ടിനെ മറി കടക്കാനാവാത്ത യാത്ര ചിലപ്പോള്‍ ഒരു ആശ്വാസമായേക്കാം...!
ഇത് പഠിയ്ക്കാനുണ്ടായിരുന്നോ വെള്ളരി? ഒരു പക്ഷെ, കാട്ടാക്കടയ്ക്ക് ഇടമെഴുതാനുള്ള പ്രചോദനവും ഈ കവിതയായിരിയ്ക്കും.. ഈ പങ്കുവെക്കലെന്തായാലും നന്നായി..
ReplyDeleteനന്ദി പറഞ്ഞ് ആരെയും കളിയാക്കുന്നില്ല.. ഇനിയും വരിക! പുലര്‍ക്കാലം നിങ്ങളുടേതാണ്..
thanks! this is my favourite segment
ReplyDeleteഎന്നും ചോദ്യമുയർത്തുന്നു....
ReplyDeleteയാത്രയ്ക്കേതാണsയാളം...
ഇരുട്ടാണ് ഇരുപുറവും
:)
Delete