Saturday 13 August 2011

യാമം


എന്നെ തനിച്ചാക്കി അപരനു ദര്‍ശനം
നല്‍കുവാന്‍ പോയോരു സൂര്യന്‍
ശോഭിച്ചു നിന്നൊരു ചന്ദ്രനെ ആരേലും
മോഹിച്ചു പോകുമെന്നോര്‍ത്തു കാര്‍മേഘം
ഓടിയെത്തി വിരിമാറിന്റെ പിന്നിലൊളിപ്പിച്ചയാമം
ഞാനേകാന്തനായൊരി യാമം
യാമം ഇരുള്‍ മൂടും യാമം
യാമം നിലവറ്റയാമം
യാമം ഇരുള്‍ മൂടും യാമം
യാമം നിലവറ്റയാമം

എന്നെ തനിച്ചാക്കി അപരനു ദര്‍ശനം
നല്‍കുവാന്‍ പോയോരു സൂര്യന്‍
ശോഭിച്ചു നിന്നൊരു ചന്ദ്രനെ ആരേലും
മോഹിച്ചു പോകുമെന്നോര്‍ത്തു കാര്‍മേഘം
ഓടിയെത്തി വിരിമാറിന്റെ പിന്നിലൊളിപ്പിച്ചയാമം
ഞാനേകാന്തനായൊരി യാമം
യാമം ഇരുള്‍ മൂടും യാമം
യാമം നിലവറ്റയാമം

മോഹിച്ചതില്ലഞാന്‍ ആ സൂര്യനെ
മോഹിച്ചതില്ല ഞാന്‍ ഈ ചന്ദ്രനെ
മോഹിച്ചതില്ലഞാന്‍ ആ സൂര്യനെ
മോഹിച്ചതില്ല ഞാന്‍ ഈ ചന്ദ്രനെ
മോഹിച്ചതെന്നാളും ലോകസമസ്ത-
സുഖത്തിനായ് വര്‍ത്തിച്ചൊരാ മര്‍ത്യനെ
കണ്‍കുളിര്‍ക്കെ ഒന്നുകാണുവാന്‍
സാമീപ്യ സായൂജ്യമടയുവാന്‍

നിരക്ഷരനായിരുന്നിട്ടുമീഭൂവിന്റെ
വിഞ്ജാനിയായിഭവിച്ചതില്ലേ
ക്രൂരഗോത്രങ്ങള്‍ തന്‍ മര്‍ദ്ധനങ്ങള്‍
ഏകനായ് ഏറ്റുവാങ്ങുമ്പോള്‍
ഇറ്റിറ്റുവീഴുന്ന കണ്ണീര്‍ കണങ്ങളും
ഊറിയുറച്ചൊരു രക്തവും പേറി-
യന്നങ്ങു കരഞ്ഞതില്ല

ഈ രാവിലുഴറുന്ന കണ്ണുകള്‍ തിരയുന്നു
യേകനാം ദൈവത്തെ വാഴ്ത്തുന്ന രക്തം
പാരിതില്‍ രാവും പകലും ഒരുപോലെ
ഗളമറ്റു പിടയുന്നു മര്‍ദ്ധിതര്‍ വീണ്ടും
വിശുദ്ധഗ്രന്ഥങ്ങള്‍ എരിഞ്ഞടങ്ങുമ്പോള്‍
പുണ്യഗേഹങ്ങള്‍ തകര്‍ന്നടിയുമ്പോള്‍
പിച്ചവെച്ചു നടക്കുന്ന കുഞ്ഞിന്റെ ഹൃത്തടം
തിരകള്‍ പിളര്‍ന്നെടുക്കുമ്പോള്‍
നാഥാ.., ശിരോ നമ്രനായ്,
അധമ്മ്യമാം പ്രതീക്ഷയാല്‍
നിന്‍ മുമ്പിലിതാ നവചൈതന്യ-
ലോകത്തിന്റെ പുനര്‍ജ്ജനിയ്ക്കായ്
ദൂതന്റെ വരവുകാത്ത്
ഞാന്‍ ഏകന്തനായ്
ദൂതരെ കാത്ത്
ഞാന്‍ ഏകന്തനായ്
ദൂതരെ കാത്ത്



എന്നെ തനിച്ചാക്കി (Click here to download)
കവിത: യാമം
രചന:ഷിഹാബ്
ആലാപനം: മുരുകന്‍ കാട്ടാക്കട

4 comments:

  1. എന്നെ തനിച്ചാക്കി അപരനു ദര്‍ശനം
    നല്‍കുവാന്‍ പോയോരു സൂര്യന്‍
    ശോഭിച്ചു നിന്നൊരു ചന്ദ്രനെ ആരേലും
    മോഹിച്ചു പോകുമെന്നോര്‍ത്തു കാര്‍മേഘം
    ഓടിയെത്തി വിരിമാറിന്റെ പിന്നിലൊളിപ്പിച്ചയാമം
    ഞാനേകാന്തനായൊരി യാമം...

    ചില വരികള്‍ ഇങ്ങനേയാ...അന്ധകാരത്തിനോടും ഇഷ്ടം തോന്നിയ്ക്കാം..യാദാര്‍ത്ഥ്യങ്ങള്‍ ജ്വലിച്ചു നിക്കുമ്പോഴും..

    ReplyDelete
  2. Wonderful Poem.. Thanks for this post. Rajesh Bhaskar

    ReplyDelete
  3. യാതാര്‍ഥ്യങ്ങള്‍ വിരോധാഭാസമാകുമ്പോള്‍ തമസ്സല്ലേ കൂട്ടിനുണ്ടാകൂ..

    ReplyDelete
  4. എം.പി 3 വെര്ഷന്‍ ഞാന്‍ കേട്ടു
    നല്ലതാണ്.എനിക്കിഷ്ടപെട്ടു
    നന്ദി...............
    ഒരുപാട് വട്ടം..........................

    ReplyDelete