Friday 13 January 2012

സൌന്ദര്യ ദേവത


അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
വിണ്ണിന്‍ വെളിച്ചം എഴുതി നിന്നീടുമോ
കണ്ണിലൊരുകുറി കൂടി ക്ഷണപ്രഭേ
പൂര്‍ണ്ണവികാസം ഉണര്‍ന്നിടും മുമ്പ്
ഒന്‍ കൂമ്പിലമരര്‍ കടന്നു കൈവെയ്ക്കിലും
എന്തിനോ തോപ്പില്‍ പരിസരവായുവിലെന്‍
മനോഭൃംഗമലയുന്നതിപ്പോഴും..
എങ്ങു മറഞ്ഞുപോയ് മണ്ണിന്റെ
അര്‍ച്ചനയേല്‍ക്കുവാന്‍ നില്‍ക്കാതെ
വാസന്ത ദേവിയാള്‍
എന്തിനു ശൂന്യതാവൃത്തം വരയ്ക്കുന്നു
പൈങ്കിളിപോം പൊഴിഞ്ഞുള്ളൊരി പഞ്ചരം
പാവനമാമീ ശരംനദീ വീചിയില്‍
പായ നിവര്‍ത്തിയ കൊച്ചു കേവഞ്ചിയില്‍
പൂര്‍ണ്ണ ചന്ദ്രോദയ വേളയില്‍ മന്മനം പൂര്‍ണ്ണമാകുന്നു
സ്മരണതന്‍ വീര്‍പ്പിനാല്‍
കുഗ്രാമ പാര്‍ശ്വം വലംവയ്ക്കുമീ നദി
പുണ്യയമുനയാം രാധികയുള്ള നാള്‍
ആ മുളംകാടും വനവും
മുരളികാ ഗാനം തുളുമ്പുന്ന കൊച്ചുവൃന്ദാവനം
മഞ്ഞണി ശ്യാമള ശൈലനിരകള്‍ തന്‍
മന്ത്ര നിശബ്ദതപാകുവിസ്സീമയില്‍
നിശ്ചല നക്ഷത്ര ദീപികയേന്തിയ
നിശബ്ദയാമിനി മന്ദമണയവേ
ഉല്ലസത്സന്ധ്യാ സമീരന്‍ വിതറിയ
മുല്ല മലരണി പുല്ലൊളി മെത്തയില്‍
എത്രനാള്‍ കാത്തു നിന്നീലവള്‍
പുഞ്ചിരി ചാര്‍ത്തണഞ്ഞീടും
മുഖിലൊളി വര്‍ണ്ണനെ
എത്രനാള്‍ കാത്തു നിന്നീലവള്‍
പുഞ്ചിരി ചാര്‍ത്തണഞ്ഞീടും
മുഖിലൊളി വര്‍ണ്ണനെ
ഒന്നും കഥിച്ചില്ല കൈകോര്‍ത്തിരുന്ന നാള്‍
എന്തോ പറയാന്‍ ഉഴറിയിരുന്ന ഞാന്‍
ഒന്നും കഥിച്ചില്ല കൈകോര്‍ത്തിരുന്ന നാള്‍
എന്തോ പറയാന്‍ ഉഴറിയിരുന്ന ഞാന്‍
തൊല്‍ കര്‍മ്മസ്സീമ്മയും ഏകാന്ത ജീവിത-
ദുഃഖം പകരുവാന്‍ ഭാഷയുണ്ടായിമേല്‍
തൊല്‍ കര്‍മ്മസ്സീമ്മയും ഏകാന്ത ജീവിത-
ദുഃഖം പകരുവാന്‍ ഭാഷയുണ്ടായിമേല്‍
എങ്കിലും സന്തപ്ത ചിത്തമുള്‍ക്കൊള്ളും
സുന്ദര സ്ഫടിക പാത്രമുടഞ്ഞുപോയി
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?
അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ..?



കവിത: സൌന്ദര്യ ദേവത
രചന: പി. കുഞ്ഞിരാമന്‍ നായര്‍
ആലാപനം: ബാബു മണ്ടൂര്‍

5 comments:

  1. പ്രകൃതിയും, പ്രണയവും ഒന്നാണ്; ഒരു മഴത്തുള്ളി സ്പര്‍ശത്താല്‍ മനംകുളിരുമ്പോള്‍ ഒരു വാക്കിനാല്‍ മനസ്സ് തരളിതമാകുന്നു. നിലാ മഴകള്‍ പരസ്പരം പ്രണയിയ്ക്കുന്നു; ഒരു കഠാക്ഷത്തിനായി ഉള്ളം കൊതിയ്ക്കുന്നു..

    എട്ടാം ക്ലാസ്സിലെ മലയാളക്ലാസ്സിലിരുന്ന് സൌന്ദര്യദേവത എന്ന കവിത ലളിത ടീച്ചര്‍ ചൊല്ലിക്കേള്‍ക്കുമ്പോള്‍ മനസ്സറിയാതെ നിലാവിനെ തേടിപോയിരുന്നു. ഒരിയ്ക്കലും വിചാരിച്ചിരുന്നില്ല ഈ കവിത ഇങ്ങനെ കേള്‍ക്കാന്‍ കഴിയുമെന്ന്.. ഈ കവിത എത്രമനോഹരമായാണ് “ബാബു മണ്ടൂര്‍” ആലപിച്ചിരിയ്ക്കുന്നത്..

    നിലാവുള്ള രാത്രിയില്‍ ഇരുട്ടിനെ കൂട്ടുപിടിച്ചായിരുന്നു ആദ്യമായി ഞാന്‍ ഈ കവിതകേട്ടത്.. എത്ര തവണ അന്ന് കേട്ടന്ന് നിശ്ചയമില്ല. ഓരോ പ്രാവശ്യവും കേള്‍ക്കുമ്പോള്‍ മനസ്സ് ആര്‍ദ്രമായി അലിഞ്ഞ് പോകുന്നത് പോലെ തോന്നിച്ചിരുന്നു.. ഇവിടെ വന്ന് ഈ കവിത കേള്‍ക്കുന്ന നിങ്ങള്‍ക്കും അങ്ങിനെയുള്ള ഒരു അനുഭൂതിതന്നെയായിരിയ്ക്കുമെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു..

    ഏവര്‍ക്കും കൊച്ചുമുതലാളിയുടെ പൊന്‍പുലരി!
    നല്ലൊരു ദിവസമായിരിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു!!!

    ReplyDelete
  2. നല്ല കവിത..ഒത്തിരി ഇഷ്ടായി.

    ReplyDelete
    Replies
    1. സന്തോഷം വെള്ളരി..!
      തങ്കപ്പന്‍ സാറിനെ കണ്ടില്ലല്ലോ ഇന്നലെ..

      Delete
  3. bsnl servar problem!
    ഇന്ന് വൈകീട്ട്‌ 5മണിക്കാണ് ശരിയായത്.
    തുറന്നപ്പോള്‍ Google+,അപ്പൂപ്പന്‍താടി മറ്റും മെയിലുകളുടെ കൂമ്പാരം!.
    ഹൃദ്യമായ കവിത,ആലാപനവും.
    കൊച്ചുമുതലാളിക്ക് ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
    Replies
    1. എന്നും വരുന്നവരെ പെട്ടന്ന് കാണാതായപ്പോള്‍ ചോദിച്ചതാണ്. ഇവിടെയും ഇടയ്ക്ക് നെറ്റ് തകരാറിലാവാറുണ്ട്; അപ്പോഴാണ് പുതിയ പോസ്റ്റുകള്‍ ഡിലേ ആകുന്നത്. സുഖം തന്നെയെന്ന് കരുതുന്നു..

      മലയാള കവിതകളില്‍ കാല്പനികതാ പരിവേഷം കൊണ്ട് സമൃദ്ധമാക്കിയ കുഞ്ഞിരാമന്‍ നായര്‍ ചങ്ങമ്പുഴയ്ക്കൊപ്പം നില്‍ക്കുന്നു. ചങ്ങമ്പുഴ മനുഷ്യബന്ധങ്ങളില്‍ കാല്പനികയെ കണ്ടിരുന്നുവെങ്കില്‍ കുഞ്ഞിരാമന്‍ നായര്‍ നിലാവിലും, നിഴലിലുമൊക്കെ കണ്ടു.. :-)

      ശുഭരാത്രി!

      Delete