Saturday 28 May 2016

സൂര്യകാന്തിനോവ്



പാതിവിരിഞ്ഞൊരു പൂമൊട്ടു ഞാനെന്റെ
മോഹങ്ങള്‍ വാടി കരിഞ്ഞുപോയി
ഏതോ കരങ്ങളില്‍ ഞെങ്ങിഞ്ഞെരഞെന്റെ
ഓരോ ദളവും കൊഴിഞ്ഞുപോയി
സുര്യകാന്തി പൂവ് ഞാനിന്നുമെന്റെയീ
സൂര്യനെല്ലി കാട്ടിലേകയായി
പേടിപ്പെടുത്തുന്ന മൂളലായിന്നുമാ
പേവിഷ തുമ്പികള്‍ പാറിടുന്നു

കരിന്തേളുകള്‍  മുത്തിമുത്തി കുടിക്കുവാന്‍
വെറുതെ ജനിച്ചതോ പെന്മൊട്ടുകള്‍
കനിവുള്ള കര്‍ക്കിട കരിമഴയ്ക്കൊപ്പമായ്
കരയാന്‍ ജനിച്ചതോ പെന്മൊട്ടുകള്‍
പെണ്ണ് പിഴച്ചതാണില്ലവള്‍ക്കില്ല
മാനാഭിമാനാങ്ങള്‍ മാനനഷ്ടം
പന്നിയെപ്പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ!

ഇരകള്‍ക്ക് പിറകെ കുതിക്കുന്ന പട്ടികള്‍
പതിവായ്‌ കുരച്ച് പെയാടുന്ന സന്ധ്യകള്‍
കഴുകന്‍ മുഖങ്ങള്‍ വെളിച്ചത്തിലും
പിന്നെ ഇരതന്‍ മുഖങ്ങള്‍ ഇരുട്ടിലും
മാധ്യമ തിരമത്സരങ്ങളില്‍ തളരുന്ന സന്ധ്യകള്‍
പതയുന്ന പരിഹാസലഹരികല്ക്കൊള്‍മാ-
പതിവുള്ള പലഹാര വര്‍ത്തമാനങ്ങള്‍
ഇടയില്‍ സഹതാപങ്ങള്‍ ഇടിവെട്ടുകള്‍
ഇതില്‍ മുറിയുന്ന ഹൃദയങ്ങള്‍ ആരുകണ്ടു..

പെണ്ണിനു ഹൃദയമില്ല, മനസ്സില്ല-
മനസ്സിന്റെ ഉള്ളില്‍ കിനാക്കളില്‍ ഒന്നുമില്ല
ഉള്ളതോ ഉമ്പിനില്‍ക്കും മാംസഭംഗികള്‍
ഉന്മാദനിന്നോതകങ്ങള്‍തന്‍കാന്തികള്‍
അമ്മയില്ല, പെങ്ങളില്ല പിറക്കുന്ന പെന്‍-
മക്കളില്ല ഈ കെട്ടകാലങ്ങളില്‍
ഉള്ളതോ കൊത്തി കടിച്ചുകീറാനുള്ള
പച്ച മാംസ തുണികെട്ടുകള്‍ ചന്തകള്‍
പന്നിയെപ്പോലെ മുരളുന്നു ചെന്നായ
പത്രങ്ങള്‍ പാത്രങ്ങളാക്കി വിളമ്പുന്നു
ശര്‍ദ്ദില്‍ മണക്കും പ്രഭാതസദ്യ!

ഇനിയും പിറക്കാതെപോകട്ടെ ഒരു പെണ്ണും..
അന്ധമാകാതെ അറം വന്നുപോകട്ടെ
അന്ധകാമാന്താരി കശ്മലന്മാര്‍
ഇത് വെറും നിസ്വയാം പെണ്ണിന്റെ ശാപമാണ്
ഇത് ഫലിയ്ക്കാനായി പാട്ടുകെട്ടുന്നു ഞാന്‍..
അഗ്നിയാണ്, അമ്മയാണ്, ആശ്വമാണിന്നവള്‍
അതിരുകള്‍ അറിയാത്ത സ്നേഹമാണ്
അരുതെന്നവള്‍ കടാക്ഷം കൊണ്ടുചൊല്ലിയ
എരിയാത്തതായേതു കുലമുണ്ട് ധരണിയില്‍
പെണ്ണിനു കാവലായി മരമുണ്ട്, മലയുണ്ട്
പുളിനങ്ങള്‍ പുല്‍കുന്ന പുഴകളുണ്ട്
നഷ്ടങ്ങളോന്നുമേ നഷ്ടങ്ങളല്ലന്ന
സത്യബോധത്തിന്റെ സാക്ഷ്യമുണ്ട്
പെണ്ണിനു കാവലായി യുഗസംഘ ശക്തിതന്‍
സമര സാന്നിധ്യമായ് ഞങ്ങളുണ്ട്
പുഴയുണ്ട്, മലയുണ്ട്, കാറ്റുണ്ട്, കടലുണ്ട്
കനിവിന്നു കാവലായ് കവിതയുണ്ട്
ഒരു സൂര്യകിരണമായ് നന്മകള്‍ വന്നുനിന്‍
കവിളില്‍ തലോടുന്ന കാലമുണ്ട്‌
ഉണരൂ പ്രിയപ്പെട്ട സൂര്യകാന്തി വന്നു-
നിറയൂ പ്രപഞ്ച സാന്നിധ്യമായ്, ശക്തിയായ്

Click here to download
കവിത: സൂര്യകാനോവ്
രചന: മുരുകന്‍ കാട്ടാക്കട
ആലാപനം: മുരുകന്‍ കാട്ടാക്കട

5 comments:

  1. പെണ്ണിനു ഹൃദയമില്ല, മനസ്സില്ല- മനസ്സിന്റെ ഉള്ളില്‍ കിനാക്കളില്‍ ഒന്നുമില്ല... :(


    ReplyDelete
  2. ഇരയും വേട്ടക്കാരനും എന്ന് മാറും ഈ അവസ്ഥ ???????????

    ReplyDelete
  3. Today's facts in a paradoxical way.Splendid.

    ReplyDelete
  4. നന്നായിട്ടുണ്ട്...
    ആശംസകൾ

    ReplyDelete