
ഹിമബിന്ദുവായ് പിറന്നു നിന്നെ
തഴുകാൻ കഴിഞ്ഞുവെങ്കിൽ
അനുരാഗഗീതമായ് ഞാനലിഞ്ഞിടാം
നീ നടന്നു പോകെ
പൂവിരിഞ്ഞതന്തേ
എന്റെയുള്ളിൽ വീണ്ടും
വീണപാടി മെല്ലെ
എൻ വികാര വീഥികൾ
പൊന്നണിഞ്ഞ വേളയിൽ
നിന്നെയൊന്നു കാണുവാൻ
കാത്തു നിന്നു ഞാൻ..
നിന്റെ മന്ദഹാസം
ഇന്ദ്രചാപമായ്
ഇഷ്ട മൗനമെല്ലാം
സ്വപ്ന സാന്ദ്രമായി
തങ്കവെയിലായിരം
സൂര്യകാന്തി പൂത്തപോൽ
കാറ്റിലാടി നിന്ന നിന്നിൽ
ഞാനലിഞ്ഞിടാം..!!!
ഹിമബിന്ദുവായ് (Click here to download)
കവിത: ആരാധന
രചന: കെ. ജയകുമാർ
ആലാപനം: ജോൺസൻ
ഈ കവിത സൂസന്ന എന്ന മലയാള ചിത്രത്തിനു വേണ്ടി ചിട്ടപ്പെടുത്തിയ ഒന്നാണ്. കവിതയുടെ മനോഹാരിത നിലനിർത്തുന്നതിനു വേണ്ടി കവിതയ്ക്ക് മുന്നും, പിന്നും ഉള്ള സംഭാഷ്ണവും കൂടി ചേർത്തിരിയ്ക്കുന്നു. ഏവർക്കും ഇഷ്ടമാകുമെന്ന പ്രതീക്ഷയോടെ..
ReplyDeleteനന്ദി.. ശുഭസായാഹ്നം..!
നന്നായിരിക്കുന്നു.
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteസന്തോഷം ...Anil
ReplyDeleteകൊള്ളം കേട്ടൊ ആസ്വദിച്ച് കേട്ടു ..
ReplyDeleteനന്ദി ...
ഈ ചിത്രമെന്നെ വല്ലാതെ ആകര്‍ഷിച്ചു :)
കൊള്ളാം...സഹൃദയ ഹൃദയത്തിന് ആശംസകള്‍
ReplyDeleteപ്രണയത്തിന്റെ സുന്ദരമായ മൊഴികൾ... വളരെ നന്നായിരിക്കുന്നു, ആശംസ്സകൾ
ReplyDeleteഹൃദ്യമായ വരികള്‍
ReplyDeleteആശംസകള്‍
പ്രണയംകൊണ്ടുള്ള ആരാധന.. കവിത വളരെയധികം ആസ്വദിച്ചു.
ReplyDeleteജയകുമാർ സാറിന്റെ മുഖം പോലെ തന്നെ,വ്യക്തിത്വം പോലെ തന്നെ,ശാന്തവും, കുലീനവുമായ വരികൾ.
ReplyDeleteനന്ദി..
ശുഭാശംസകൾ...
കേള്‍ക്കട്ടെ!
ReplyDeleteഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം. നന്ദി. ശുഭദിനാശംസകൾ!
ReplyDelete