Thursday 13 December 2012

തളിരിലയിൽ

തളിരിലയിൽ വീണൊരു മഞ്ഞു തുള്ളി
കരിയിലയിൽ വീണൊരു മഞ്ഞു തുള്ളി
ഇരുമഞ്ഞു തുള്ളികളും ഇണചേർന്നു കാറ്റലയിൽ
ഇരുവരുടെ കഥകളും എനിയ്ക്കറിയാം

തളിരിലയിൽ വീണമഞ്ഞുറയുവാൻ മോഹിച്ചു
തകർന്നതാണാക്കഥ എനിയ്ക്കറിയാം
കരിയിലയെ തളിരിലയായ് മാറ്റുവാൻ മോഹിച്ചു
മറഞ്ഞതാണൊരു ബിന്ദു എനിയ്ക്കറിയാം

അറിയുന്നുവെങ്കിലും അറിയാത്ത മട്ടിൽ ഞാൻ
ഹിമബിന്ദുവീഴുന്ന തളിരിലയായ് മാറും ഞാൻ ചിലപ്പോൾ
അറിയുന്നുവെങ്കിലും അറിയാത്ത മട്ടിൽ ഞാൻ
കരിയിലയിൽ വീഴുന്ന ഹിമബിന്ദുവാകും ചിലപ്പോൾ


 

കവിത: തളിരിലയിൽ
രചന: ശ്രീകുമാരൻ തമ്പി
ആലാപനം: ശ്രീകുമാരൻ തമ്പി & സുജാത

7 comments:

  1. ഏവർക്കും ശുഭദിനാശംസകൾ!

    ReplyDelete
  2. ആദ്യം കേള്‍ക്കുകയാ ഇത്.. വരികള്‍ ഇഷ്ടായി. ആലാപനം ഇഷ്ടായില്ല.

    ReplyDelete
  3. രചനയും ആലാപനവും നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  4. ഏവർക്കും നന്ദി!
    ശുഭസായാഹ്നം..!

    ReplyDelete