Wednesday 22 August 2012

തോരാമഴ


ഉമ്മുകുത്സു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചു പുറത്തു നിന്നു
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായ് തീര്‍ന്നിരുന്നു
ചിമ്മിനി കൊച്ചു വിളക്കിന്റെ
നേരിയ കണ്ണീര്‍ വെളിച്ചം തുടച്ചു നിന്നു
ഉമ്മറ കല്‍പ്പടി ചോട്ടില്‍
അവളഴിച്ചിട്ട ചെരിപ്പൊന്നൊരുമ്മി നോക്കി
പുള്ളിക്കുറുഞ്ഞി നിസ്സംഗയായ്
പിന്നിലെ കല്ലുവെട്ടാങ്കുഴുക്കുള്ളിലേറി
തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരി പിന്നിയ കുഞ്ഞുടുപ്പില്‍
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി മരക്കൊമ്പിലേറി
ഉമ്മുകുത്സു മരിച്ചന്നു രാത്രിയില്‍
ഉമ്മ പുറത്തു തനിച്ചു നില്‍ക്കെ
പെട്ടന്നു വന്നൂപെരുമഴ
ഉമ്മയോ ചിക്കന്നകത്തു തിരഞ്ഞു ചെന്നു
വില്ലൊടിഞ്ഞെന്ന് ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുടചെന്നെടുത്തു പാഞ്ഞു
പള്ളിപ്പറമ്പില്‍ പുതുതായ് കുമുച്ചിട്ട
മണ്ണട്ടിമേലെ നിവര്‍ത്തി വെച്ചു
ഉമ്മകുത്സു മരിച്ചന്ന രാത്രിതൊട്ട്
ഇന്നോളമാമഴ തോര്‍ന്നതുമില്ല..!



കവിത: തോരാമഴ
രചന: റഫീഖ് അഹമ്മദ്
ആലാപനം & അവിഷ്ക്കാരം: ബാബു മണ്ടൂര്‍

11 comments:

  1. സങ്കടമഴക്കവിതയയുടെ കണ്ണീരു വീഴ്ത്തുന്ന ആലാപനം‌ ...റഫീഖ് , ബാബു മാഷ്‌ , അനില്‍ നന്ദി ...

    ReplyDelete
  2. വളരെ നല്ല കവിത
    ആലാപനം അതിലേറെ ഹൃദ്യം

    ReplyDelete
  3. സന്തോഷവും നന്ദിയും

    ReplyDelete
  4. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. !
    ശുഭദിനാശംസകള്‍!

    ReplyDelete
  5. കണ്ണീര്‍ മഴ....

    ReplyDelete
  6. നൊമ്പരമുണര്‍ത്തുന്ന കവിത.. മനോഹരം..!

    ReplyDelete
  7. അമ്മയുടെ ഹൃദയത്തില് നിന്നുളള ആ മഴ എങ്ങനെ തോരും....

    ReplyDelete
  8. വിജേഷ്20 November 2013 at 13:36

    ഈയാഴ്ചയിലെ മാത്ര്ഭൂമി വാരാന്ത്യ പതിപ്പിൽ റഫീഖ് അഹമ്മദിനെ കുറിച്ചൊരു കോളം ഉണ്ടായിരുന്നു.. അതുകണ്ട് തിരഞ്ഞെതിയതാണ്. അതിശയം തോന്നി ഇതിവിടെ കണ്ടപ്പോൾ.. നന്ദി മുതലാളി.. നന്ദി..!!!

    ReplyDelete
  9. Aadya bhagathu chila varikal missing aanu. Cholliyappozhum ozhivakkappettu.

    Uttavarokkeyum poyirunnu
    Muttamo soonyamayi theernnirunnu
    Vadakaykkayeduthulla kaserakal
    Gaslight payakal kondupoyi
    Velikkal pandaval nattora
    Chembaka....

    ReplyDelete