സ്വാഗതം കുഞ്ഞിക്കാറ്റെ
പൊന്നിളം കാറ്റെ നിന്റെ
ആഗമം പ്രതീക്ഷിച്ചു
തന്നെ ഞാന്‍ ഇരിയ്ക്കുന്നു
വന്നിടാം അകത്തേയ്ക്കു
സംശയം വേണ്ട നല്ല
സന്ദേശം എന്തൊക്കെയോ
കൊണ്ടു വന്നിട്ടുണ്ടാകാം
ചന്ദനക്കുന്നില്‍ നിന്നോ
വന്നിടുന്നതോ സുധ
ശ്രിന്തിയാണല്ലോ ഭവാന്
ചിന്തുന്നു പരിമളം
അല്ലെങ്കില്‍ ആരാമങ്ങള്‍
പലതും വാസന്തശ്രീ
ഉല്ലസിച്ചീടുന്നവ
തടവി പോന്നിട്ടുണ്ടാം
നല്ലവരോടു വീണ്ടും
സമ്പര്‍ക്കം പുലര്‍ത്തുന്ന
നല്ലവന്‍ ഭവാനിന്നും
ഞാനറിഞ്ഞിരിയ്ക്കുന്നു
കണ്ടില്ലേ മദ്ദിമാര്ഗ്ഗം
നല്ല പത്മാകരങ്ങള്‍
വീണ്ടുമ്പോള് വികസിച്ചു
നില്ക്കുന്നു പൂക്കളെല്ലാം
സുന്ദര നളിനങ്ങള്‍
കുണുങ്ങി ചാഞ്ചാടുന്ന-
തെങ്ങിനെയെന്നു ഭവാന്
ഒന്നു വര്ണ്ണിച്ചീടാമോ?
പറക്കും മധുപങ്ങള്‍-
ക്കിരയേകുവാനായി
തുറന്ന ഭണ്ഢാരങ്ങ-
ളവയില്‍ കാണുന്നില്ലേ
ഇരമ്പി പാടിപ്പാടി
പാറയില്‍ തട്ടിത്തട്ടി
ഒഴുകും സ്രവന്തിക-
ളങ്ങയെ കണ്ട നേരം
എങ്ങിനെ സല്‍ക്കാരങ്ങള്‍
നല്കിയെന്നതും ഭവാന്
ഭംഗിയായ് പറഞ്ഞെന്നെ
ഒന്നു കേള്പ്പിയ്ക്കില്ലയോ
സഹ്യന്റെ സാനുക്കളില്‍
പ്രകൃതീശ്വരിയേറ്റും
ലോഹ്യമായി നിലകൊള്ളും
രംഗമിപ്പോഴും കാണ്മാന്
എത്ര ഞാനാശിയ്ക്കുന്നു
കുഞ്ഞിളം കാറ്റെ നിന്നോ-
ടൊത്തു ഞാന്‍ വരട്ടെയോ
കൊണ്ടുപോകുമോയെന്നെ..
കവിത: സ്വാഗതം കാറ്റെ
രചന: സിസ്റ്റര്‍ ബെനീഞ്ച
ആലാപനം: റിമി ടോമി
നല്ല രസമുണ്ട് കേള്‍ക്കാന്‍ ...മനോഹരം ..കൊച്ചുമുതലാളിയുടെ ബ്ലോഗില്‍ വരന് നല്ല ഇഷ്ടാ ...കേട്ട് മറന്ന ഒരുപാട് കവിതകള്‍ ഉണ്ടാകും ...ആശംസകള്‍
ReplyDeleteഇത് നമ്മള് സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ ഇതേ താളത്തില്‍ തന്നെ പാടി പഠിച്ചതല്ലേ..? ഇത് നമ്മുടെ എല്ലാവരുടേയും ബ്ലോഗല്ലേ റൈഹാന.. കവിതകളെ ഇഷ്ടപ്പെടുന്ന സമാനഹൃദയരുടെ..
Deletenice one
ReplyDeleteനന്ദി ഷാജു. ഷാജുവിന്റെ കവിതകളൊക്കെ നന്നായിട്ടുണ്ട് ട്ടോ..!
Deleteമനോഹരമായിരിക്കുന്നു രചനയും ആലാപനവും.
ReplyDeleteകൊച്ചുമുതലാളിക്ക് ആശംസകള്‍
നന്ദി സര്..!
Deleteനല്ല പാട്ടും ആലാപനവും
ReplyDeleteമനോഹരമായ കവിത...കേട്ട് മറന്ന വരികള്‍..
ReplyDelete