Saturday 28 April 2012

സ്വാഗതം കാറ്റെ


സ്വാഗതം കുഞ്ഞിക്കാറ്റെ
പൊന്നിളം കാറ്റെ നിന്റെ
ആഗമം പ്രതീക്ഷിച്ചു
തന്നെ ഞാന്‍ ഇരിയ്ക്കുന്നു
വന്നിടാം അകത്തേയ്ക്കു
സംശയം വേണ്ട നല്ല
സന്ദേശം എന്തൊക്കെയോ
കൊണ്ടു വന്നിട്ടുണ്ടാകാം
ചന്ദനക്കുന്നില്‍ നിന്നോ
വന്നിടുന്നതോ സുധ
ശ്രിന്തിയാണല്ലോ ഭവാന്‍
ചിന്തുന്നു പരിമളം
അല്ലെങ്കില്‍ ആരാമങ്ങള്‍
പലതും വാസന്തശ്രീ
ഉല്ലസിച്ചീടുന്നവ
തടവി പോന്നിട്ടുണ്ടാം
നല്ലവരോടു വീണ്ടും
സമ്പര്‍ക്കം പുലര്‍ത്തുന്ന
നല്ലവന്‍ ഭവാനിന്നും
ഞാനറിഞ്ഞിരിയ്ക്കുന്നു
കണ്ടില്ലേ മദ്ദിമാര്‍ഗ്ഗം
നല്ല പത്മാകരങ്ങള്‍
വീണ്ടുമ്പോള്‍ വികസിച്ചു
നില്‍ക്കുന്നു പൂക്കളെല്ലാം
സുന്ദര നളിനങ്ങള്‍
കുണുങ്ങി ചാഞ്ചാടുന്ന-
തെങ്ങിനെയെന്നു ഭവാന്‍
ഒന്നു വര്‍ണ്ണിച്ചീടാമോ?
പറക്കും മധുപങ്ങള്‍-
ക്കിരയേകുവാനായി
തുറന്ന ഭണ്ഢാരങ്ങ-
ളവയില്‍ കാണുന്നില്ലേ
ഇരമ്പി പാടിപ്പാടി
പാറയില്‍ തട്ടിത്തട്ടി
ഒഴുകും സ്രവന്തിക-
ളങ്ങയെ കണ്ട നേരം
എങ്ങിനെ സല്‍ക്കാരങ്ങള്‍
നല്‍കിയെന്നതും ഭവാന്‍
ഭംഗിയായ് പറഞ്ഞെന്നെ
ഒന്നു കേള്‍പ്പിയ്ക്കില്ലയോ
സഹ്യന്റെ സാനുക്കളില്‍
പ്രകൃതീശ്വരിയേറ്റും
ലോഹ്യമായി നിലകൊള്ളും
രംഗമിപ്പോഴും കാണ്മാന്‍
എത്ര ഞാനാശിയ്ക്കുന്നു
കുഞ്ഞിളം കാറ്റെ നിന്നോ-
ടൊത്തു ഞാന്‍ വരട്ടെയോ
കൊണ്ടുപോകുമോയെന്നെ..



കവിത: സ്വാഗതം കാറ്റെ
രചന: സിസ്റ്റര്‍ ബെനീഞ്ച
ആലാപനം: റിമി ടോമി

8 comments:

  1. നല്ല രസമുണ്ട് കേള്‍ക്കാന്‍ ...മനോഹരം ..കൊച്ചുമുതലാളിയുടെ ബ്ലോഗില്‍ വരന്‍ നല്ല ഇഷ്ടാ ...കേട്ട് മറന്ന ഒരുപാട് കവിതകള്‍ ഉണ്ടാകും ...ആശംസകള്‍

    ReplyDelete
    Replies
    1. ഇത് നമ്മള്‍ സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ ഇതേ താളത്തില്‍ തന്നെ പാടി പഠിച്ചതല്ലേ..? ഇത് നമ്മുടെ എല്ലാവരുടേയും ബ്ലോഗല്ലേ റൈഹാന.. കവിതകളെ ഇഷ്ടപ്പെടുന്ന സമാനഹൃദയരുടെ..

      Delete
  2. Replies
    1. നന്ദി ഷാജു. ഷാജുവിന്റെ കവിതകളൊക്കെ നന്നായിട്ടുണ്ട് ട്ടോ..!

      Delete
  3. മനോഹരമായിരിക്കുന്നു രചനയും ആലാപനവും.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  4. നല്ല പാട്ടും ആലാപനവും

    ReplyDelete
  5. മനോഹരമായ കവിത...കേട്ട് മറന്ന വരികള്‍..

    ReplyDelete