Saturday 14 January 2012

വെട്ടം വീഴുമ്പോള്‍

മേലെ കിഴക്കേ മാനത്തെന്തൊരു ചേലായ് കാണുന്ന വെള്ളിമല
പൊട്ടിചിരിയ്ക്കുമാ പഞ്ചാരമണല്‍ തിട്ടകളാരുടെ കൈവേല
മേലെ കിഴക്കേ മാനത്തെന്തൊരു ചേലായ് കാണുന്ന വെള്ളിമല
പൊട്ടിചിരിയ്ക്കുമാ പഞ്ചാരമണല്‍ തിട്ടകളാരുടെ കൈവേല

കണ്ണൊന്നടച്ച് തുറക്കും മുമ്പാരോ കൊന്നപൂക്കള്‍ വിരിച്ചില്ല
ഒന്നൊന്നായിട്ടോരായിരമിതളുകള്‍ മഞ്ഞപട്ട് പോലെ
താഴെ നാരുകളിച്ചുയര്‍ക്കുന്നൊരു താമര നൂല് കുരുത്തവല
തങ്ങിക്കുരുങ്ങികിടക്കുന്നതെന്തേ പൊങ്ങിവരുമൊരു പൊണ്‍ ചക്രം
മേലെ കിഴക്കേ മാനത്തെന്തൊരു ചേലായ് കാണുന്ന വെള്ളിമല
പൊട്ടിചിരിയ്ക്കുമാ പഞ്ചാരമണല്‍ തിട്ടകളാരുടെ കൈവേല

മഞ്ഞും കുളിരും മാറാതങ്ങിനെ മഞ്ഞയിളം വെയില്‍ വീശട്ടെ
വെട്ടം വീണാല്‍ പിന്നെയുമെന്തേന്‍ നാട്ടിലെ വല്ല്യോര്‍ ഉണരാത്തെ
പച്ചോലക്കുട നീര്‍ത്തുപിടിച്ച് കൊച്ചെങ്ങെങ്ങായ് തുള്ളുന്നേ
പൂക്കുല കിലുക്കി ചിരിയ്ക്കുന്നേ.. ചെങ്കരിക്കിന്‍കുല കുലുക്കുന്നേ
മേലെ കിഴക്കേ മാനത്തെന്തൊരു ചേലായ് കാണുന്ന വെള്ളിമല
പൊട്ടിചിരിയ്ക്കുമാ പഞ്ചാരമണല്‍ തിട്ടകളാരുടെ കൈവേല

പൊന്നേപോലെ മിനുക്കം തന്നെല്ലേ പൊന്നായ് തീരുമാ പൊന്‍കരിക്ക്
കണ്ടൊന്ന് വെള്ളമിറക്കാമല്ലോ അതുണ്ടോ പിന്നിങ്ങ് വല്ലപ്പോഴും
വല്ലോരും പണി ചെയ്താലെന്താ വല്ല്യോരുക്കാ ഫലമൊക്കെ
ചന്തം കണ്ട് നിന്നാ വയറ്റിലെ ചെന്തീയാരു കെടുത്തീടാം
കാണാനൊത്തിരി നേരമില്ലിത്തിരി പോണം വേലയ്ക്ക് നേരത്തെ
കാണാനൊത്തിരി നേരമില്ലിത്തിരി പോണം വേലയ്ക്ക് നേരത്തെ

മേലെ കിഴക്കേ മാനത്തെന്തൊരു ചേലായ് കാണുന്ന വെള്ളിമല
പൊട്ടിചിരിയ്ക്കുമാ പഞ്ചാരമണല്‍ തിട്ടകളാരുടെ കൈവേല
മേലെ കിഴക്കേ മാനത്തെന്തൊരു ചേലായ് കാണുന്ന വെള്ളിമല
പൊട്ടിചിരിയ്ക്കുമാ പഞ്ചാരമണല്‍ തിട്ടകളാരുടെ കൈവേല

കവിത: വെട്ടം വീഴുമ്പോള്‍
രചന: ഒ.എന്‍.വി
ആലാപനം: മഞ്ജരി

8 comments:

  1. ഏവര്‍ക്കും പൊന്‍ പുലരി!

    ReplyDelete
  2. പ്രിയപ്പെട്ട സുഹൃത്തേ,
    ഹൃദ്യമായ നവവത്സരാശംസകള്‍...!
    മനോഹരമായ ഈണത്തില്‍ മഞ്ജരി ഒ.എന്‍. വിയുടെ കവിത ചൊല്ലുമ്പോള്‍, മനസ്സില്‍ പൊന്‍ പുലരി വിടരുന്നു!
    ഈ കവിത കേള്‍പ്പിച്ചതിന് ഒരു പാട് നന്ദി!
    സസ്നേഹം,
    അനു

    ReplyDelete
  3. മഞ്ജരിയുടെ സ്വര മാധുര്യം കവിതയ്ക്ക് കൂടുതല്‍ മിഴിവേകി ഇല്ലേ..?
    ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെ സുന്ദരം..!

    ReplyDelete
  4. മനോഹരമായ രചനയും, പീയൂഷധാരപോല്‍
    കര്‍ണ്ണങ്ങളില്‍ തലോടുന്ന സ്വരമാധുരിയും...

    കൊച്ചുമുതലാളിക്ക് ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  5. ഒ.എന്‍.വി യുടെ തൂലികയില്‍ നിന്നും നാടന്‍ശീലിലുള്ള കവിതകള്‍ ഒത്തിരി ഉണ്ടായിട്ടുണ്ട്. ആലാപനമാധുര്യം തന്നെ ഈ കവിതയ്ക്ക് കൂടുതല്‍ മിഴിവേകിയത്. അടുത്തെയിടെ “ഞാനെന്ന ഗാനം” എന്ന പേരില്‍ ഒ.എന്‍.വിയുടെ കവിതകളുടെ ഒരു ആല്‍ബം ഇറങ്ങിയിരുന്നു. ആ ആല്‍ബത്തിലെ ഒരു കവിതയാണിത്.. ഏവര്‍ക്കും നന്ദി!

    അനുപമയ്ക്കും പുതുവത്സരാശംസകള്‍!

    ReplyDelete
  6. O.N.V.എന്ന മഹാകവിയുടെ തൂലികത്തുമ്പില്‍ വിടര്‍ന്ന മനോഹര കവ്ത.പരിചയപ്പെടുത്തിയ സുഹൃത്തെ നന്ദി...

    ReplyDelete
    Replies
    1. വേറെയും കുറെ കവിതകള്‍ പോസ്റ്റിയിട്ടുണ്ട്.. സമയം പോലെ എല്ലാ കവിതകളും ഇവിടെ വന്ന് ആസ്വദിയ്ക്കുക..

      നന്ദി.. ശുഭരാത്രി!

      Delete