ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും
കണ്ണനെ തേടുന്ന രാധയുണ്ടെന്നും
പെണ്ണിന്റെയുള്ളിന്റെയുള്ളില്‍
കണ്ണനെ തേടുന്ന രാധയുണ്ടെന്നും
പെണ്ണിന്റെയുള്ളിന്റെയുള്ളില്‍
കാണാതെ കാണുന്നുണ്ടവരെന്നും ഉള്ളിലെ
പ്രേമസ്വരൂപന്റെ രൂപം
പ്രേമസ്വരൂപന്റെ രൂപം
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും
ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചൊരു
സംഗമ സായൂജ്യ ഗാനം
ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചൊരു
സംഗമ സായൂജ്യ ഗാനം
കേള്‍ക്കാതെ കേള്‍ക്കുന്നുണ്ടവരെന്നും ഉള്ളിന്റെയുള്ളില്‍
ഓടക്കുഴല്‍ വിളി നാദം
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും
അറിയാതെ വേദനിയ്ക്കെന്നെന്നും ആത്മാവില്‍
അരുതാത്തെ മോഹങ്ങളോര്‍ത്ത്
അറിയാതെ വേദനിയ്ക്കെന്നെന്നും ആത്മാവില്‍
അരുതാത്തെ മോഹങ്ങളോര്‍ത്ത്
മുറിയാതെ രക്തമിറ്റുന്നുണ്ട്
പൊയ്പോയ കാലങ്ങളോര്‍ത്ത്
പൊയ്പോയ കാലങ്ങളോര്‍ത്ത്
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും
കവിത: സ്മൃതിമചുരം
രചന: അനില്‍ പനച്ചൂരാന്
ആലാപനം: അനില്‍ പനച്ചൂരാന്
ലളിതസുന്ദരമായ രചന.
ReplyDeleteആലാപനവും നന്നായി.
താങ്കള്‍ക്ക് ക്രിസ്തുമസ്,പുതുവത്സരത്തില്‍
ഐശ്വര്യവും,സമൃദ്ധിയും,സമാധാനവും,
സന്തോഷവും പ്രദാനം ചെയ്യട്ടേയെന്ന്
ആശംസിച്ചുകൊണ്ട്,
സി.വി.തങ്കപ്പന്
നന്ദി!
ReplyDeleteഹൃദയം നിറഞ്ഞ കൃസ്തുമസ്സ് ആശംസകള്‍!
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ReplyDeleteആജീവനാന്തമൊരാള്‍ക്കും
കൊള്ളാം....
മുതലാളിക്ക് എല്ലാ ആശംസകളും....
കുറെ നാളായല്ലോ ഈ വഴിയ്ക്കൊക്കെ കണ്ടിട്ട്.. :-)
ReplyDeleteഎന്താന്ന് അറിയില്ലാ....പാടുന്നില്ല (:
ReplyDelete4 ഷെയേഡില്‍ എന്തോ അപ്ഗ്രഡേഷന് നടക്കുന്നുണ്ടെന്ന് തോന്നുന്നു വര്ഷൂ.. ഡൌണ്‍ലോഡ് ചെയ്താല്‍ സുന്ദരമായി കേള്‍ക്കാം..!
ReplyDeleteതാങ്കള്‍ കൊച്ചു മുതലാളി അല്ല! ഇമ്മിണി വല്ല്യ മുതലാളിയ.....ദൈവം അനുഗ്രഹിക്കട്ടെ!!!!!!
ReplyDelete