Saturday 24 December 2011

സ്മൃതി മധുരം


ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും

കണ്ണനെ തേടുന്ന രാധയുണ്ടെന്നും
പെണ്ണിന്റെയുള്ളിന്റെയുള്ളില്‍
കണ്ണനെ തേടുന്ന രാധയുണ്ടെന്നും
പെണ്ണിന്റെയുള്ളിന്റെയുള്ളില്‍
കാണാതെ കാണുന്നുണ്ടവരെന്നും ഉള്ളിലെ
പ്രേമസ്വരൂപന്റെ രൂപം
പ്രേമസ്വരൂപന്റെ രൂപം
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
ആദ്യത്തെ ചുംബനം മറക്കുവാനാകില്ല
പെണ്ണായ് പിറന്നവര്‍ക്കൊന്നും
പെണ്ണായ് പിറന്നവര്‍ക്കൊന്നും

ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചൊരു
സംഗമ സായൂജ്യ ഗാനം
ഓമനിയ്ക്കെന്നെന്നും ഓര്‍മ്മയില്‍ വെച്ചൊരു
സംഗമ സായൂജ്യ ഗാനം
കേള്‍ക്കാതെ കേള്‍ക്കുന്നുണ്ടവരെന്നും ഉള്ളിന്റെയുള്ളില്‍
ഓടക്കുഴല്‍ വിളി നാദം
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും

അറിയാതെ വേദനിയ്ക്കെന്നെന്നും ആത്മാവില്‍
അരുതാത്തെ മോഹങ്ങളോര്‍ത്ത്
അറിയാതെ വേദനിയ്ക്കെന്നെന്നും ആത്മാവില്‍
അരുതാത്തെ മോഹങ്ങളോര്‍ത്ത്
മുറിയാതെ രക്തമിറ്റുന്നുണ്ട്
പൊയ്പോയ കാലങ്ങളോര്‍ത്ത്
പൊയ്പോയ കാലങ്ങളോര്‍ത്ത്
ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
ആജീവനാന്തമൊരാള്‍ക്കും
അംഗനമാര്‍ക്കൊരുനാളും
അംഗനമാര്‍ക്കൊരുനാളും




കവിത: സ്മൃതിമചുരം
രചന: അനില്‍ പനച്ചൂരാന്‍
ആലാപനം: അനില്‍ പനച്ചൂരാന്‍

7 comments:

  1. ലളിതസുന്ദരമായ രചന.
    ആലാപനവും നന്നായി.

    താങ്കള്‍ക്ക് ക്രിസ്തുമസ്,പുതുവത്സരത്തില്‍
    ഐശ്വര്യവും,സമൃദ്ധിയും,സമാധാനവും,
    സന്തോഷവും പ്രദാനം ചെയ്യട്ടേയെന്ന്
    ആശംസിച്ചുകൊണ്ട്,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. നന്ദി!
    ഹൃദയം നിറഞ്ഞ കൃസ്തുമസ്സ് ആശംസകള്‍!

    ReplyDelete
  3. ആദ്യത്തെ അനുരാഗം മറക്കുവാനാവില്ല
    ആജീവനാന്തമൊരാള്‍ക്കും

    കൊള്ളാം....

    മുതലാളിക്ക് എല്ലാ ആശംസകളും....

    ReplyDelete
  4. കുറെ നാളായല്ലോ ഈ വഴിയ്ക്കൊക്കെ കണ്ടിട്ട്.. :-)

    ReplyDelete
  5. എന്താന്ന് അറിയില്ലാ....പാടുന്നില്ല (:

    ReplyDelete
  6. 4 ഷെയേഡില്‍ എന്തോ അപ്ഗ്രഡേഷന്‍ നടക്കുന്നുണ്ടെന്ന് തോന്നുന്നു വര്‍ഷൂ.. ഡൌണ്‍ലോഡ് ചെയ്താല്‍ സുന്ദരമായി കേള്‍ക്കാം..!

    ReplyDelete
  7. താങ്കള്‍ കൊച്ചു മുതലാളി അല്ല! ഇമ്മിണി വല്ല്യ മുതലാളിയ.....ദൈവം അനുഗ്രഹിക്കട്ടെ!!!!!!

    ReplyDelete