Thursday 24 November 2011

നീലിമയോട്


നീലിമേ.. നീയോര്‍ക്കുന്നുവോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന്
കൂട്ടികിഴിച്ചിട്ട വര്‍ണ്ണങ്ങളൊക്കെയും

ഉണ്ടായിരുന്നു നീ
ചോറ്റ് പാത്രം തുറന്ന്
വറ്റുകൈകളാല്‍ തന്ന ഉപ്പുമാങ്ങയില്‍
പച്ചമുളകല്ലി കുത്തിചതച്ചതില്‍ പോലുമീ
നമ്മുടെ ജീവന്റെ കല്പാന്ത രുചികള്‍

പാട്ടുപാടി നീ എന്റെ സിരകള്‍ തോറും
കാട്ടു തീ നിറച്ചിട്ട നാളുകള്‍
പച്ചയില്‍ കത്തുന്ന സ്വപ്നങ്ങള്‍ കൊണ്ടെന്റെ
നെഞ്ചിലുന്മാദം വരച്ചിട്ട വേളകള്‍

മായുന്ന സന്ധ്യകള്‍ നെഞ്ചേറ്റി
മയ്യഴികുന്നിന്റെ ചെരുവിലൊന്നിച്ച നേരങ്ങള്‍
സങ്കടചീന്തുകള്‍ ചങ്കില്‍ തറച്ചെന്റെ സങ്കല്‍പ്പം
നീയായ് മാറിയ മാത്രകള്‍

വാക്കുകള്‍ക്കിടയില്‍ ചതഞ്ഞ ചങ്ങാതി
വന്നു നമുക്കൂര്‍ജ്ജം പകര്‍ന്ന നൊടികള്‍
കൊലമൊമ്പനലറി വന്നാലും
അന്ന് തെല്ലും കുലുങ്ങാതെ നിന്ന മനസ്സുകള്‍

സ്നേഹിച്ചിരിയ്കാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹിച്ചിരിയ്കാം നീയെന്നെയും ഞാന്‍ നിന്നെയും
സ്നേഹമല്ലാതെയെന്തുണ്ട് കൂട്ടുകാരി
നമ്മെ വെയിലും മഴയും തീറ്റിച്ചീടുവാന്‍
നമ്മെ മുള്‍ക്കിരീടം ചാര്‍ത്തി നടത്തിച്ചീടുവാന്‍

ഒക്കെയും ഓര്‍മ്മയില്‍ ചെന്നുമുട്ടും മുമ്പേ
പൊട്ടി പിളരുന്നുവോ
രക്തവാതിലുകള്‍ മിന്നലുറഞ്ഞാടി
മനസ്സിന്റെ കണ്ണീലഗ്നി വര്‍ഷിച്ചുവോ
അമൂര്‍ത്ത ബിംബങ്ങള്‍

രക്തം കുടഞ്ഞിട്ട് പലരും ഇറങ്ങി
കണ്ണീര്‍ കഥകള്‍ കുറിച്ചിട്ട പടികളില്‍
സ്നേഹങ്കല്‍പ്പങ്ങള്‍ ചിക്കിചികഞ്ഞു നാം
സംഗമോല്ലാസം തീര്‍ത്ത സായന്ധനങ്ങള്‍

കൂട്ടിമുട്ടുന്ന നേരങ്ങളില്‍
പരസ്പരം വിട്ടുപോകല്ലെയെന്ന് മിഴികള്‍
നിശബ്ദം അലറിപറഞ്ഞ നട്ടുച്ചകള്‍
എത്രമേല്‍ എത്രമേല്‍ സ്പര്‍ശ വസന്തങ്ങള്‍
എത്രമേല്‍ എത്രമേല്‍ സ്പര്‍ശ വസന്തങ്ങള്‍

എന്നിട്ടുമെന്തേ നീലീമേ..
നമ്മളിന്ന് രണ്ടിടങ്ങളില്‍
നാം രണ്ടായിട്ടിങ്ങനെ..
എന്നിട്ടുമെന്തേ നീലീമേ..
നമ്മളിന്ന് രണ്ടിടങ്ങളില്‍
നാം രണ്ടായിട്ടിങ്ങനെ..
എന്നിട്ടുമെന്തേ നീലിമേ..
നമ്മളിന്ന് ഒറ്റയ്ക്ക് പൊള്ളുന്ന ജീവനെ
ഒറ്റയ്ക്ക് തന്നെ രക്തമിറ്റിച്ച് നനക്കുന്നതിങ്ങനെ

നീലിമേ.. നീയോര്‍ക്കുന്നുവോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന്
ചുംബിച്ചുണര്‍ത്തിയ വാക്കുകള്‍!
നീലിമേ.. നീയോര്‍ക്കുന്നുവോ
നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്‍ക്കുവാന്‍
കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന്
ചുംബിച്ചുണര്‍ത്തിയ വാക്കുകള്‍!



കവിത: നീലിമയോട്
രചന: പവിത്രന്‍ തീക്കുനി
ആലാപനം: പി.കെ. കൃഷ്ണദാസ്

16 comments:

  1. സ്നേഹിച്ചിരിയ്കാം നീയെന്നെയും ഞാന്‍ നിന്നെയും
    സ്നേഹിച്ചിരിയ്കാം നീയെന്നെയും ഞാന്‍ നിന്നെയും
    സ്നേഹമല്ലാതെയെന്തുണ്ട് കൂട്ടുകാരി
    നമ്മെ വെയിലും മഴയും തീറ്റിച്ചീടുവാന്‍
    നമ്മെ മുള്‍ക്കിരീടം ചാര്‍ത്തി നടത്തിച്ചീടുവാന്‍

    ഒക്കെയും ഓര്‍മ്മയില്‍ ചെന്നുമുട്ടും മുമ്പേ
    പൊട്ടി പിളരുന്നുവോ
    രക്തവാതിലുകള്‍ മിന്നലുറഞ്ഞാടി
    മനസ്സിന്റെ കണ്ണീലഗ്നി വര്‍ഷിച്ചുവോ
    അമൂര്‍ത്ത ബിംബങ്ങള്‍

    ReplyDelete
  2. നീലിമേ.. നീയോര്‍ക്കുന്നുവോ
    നമ്മള്‍ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്‍ക്കുവാന്‍
    കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന്
    ചുംബിച്ചുണര്‍ത്തിയ വാക്കുകള്‍!

    മനോഹരം....

    ReplyDelete
  3. എന്നിട്ടുമെന്തേ നീലീമേ..എന്നിടത്തെല്ലാം എന്നിട്ടുമെന്തേ വര്‍ഷിണീ എന്ന് ചേര്‍ത്തു വായിച്ച് ആസ്വാദിച്ചു ട്ടൊ...നന്ദി..സന്തോഷം...!

    ReplyDelete
  4. പ്രണയാര്‍ദ്രമായ വരികള്‍..
    മണ്ണിന്റെ മണമുള്ള, പുതുമഴയുടെ ഗന്ധമുള്ള വരികള്‍...
    എല്ലാവര്‍ക്കും ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..
    ഞാനും വര്‍ഷിണിയെ ചേര്‍ത്തുവായിച്ചൂട്ടോ..:)

    ReplyDelete
  5. എന്നിട്ടുമെന്തേ നീലീമേ..
    നമ്മളിന്ന് രണ്ടിടങ്ങളില്‍
    നാം രണ്ടായിട്ടിങ്ങനെ..

    ReplyDelete
  6. സ്നേഹമല്ലാതെയെന്തുണ്ട് കൂട്ടുകാരി
    നമ്മെ വെയിലും മഴയും തീറ്റിച്ചീടുവാന്‍
    നമ്മെ മുള്‍ക്കിരീടം ചാര്‍ത്തി നടത്തിച്ചീടുവാന്‍

    ReplyDelete
  7. "ഉണ്ടായിരുന്നു നീ
    ചോറ്റ് പാത്രം തുറന്ന്
    വറ്റുകൈകളാല്‍ തന്ന ഉപ്പുമാങ്ങയില്‍
    പച്ചമുളകല്ലില്‍ കുത്തിചതച്ചതില്‍ പോലുമീ
    നമ്മുടെ ജീവന്റെ കല്പാന്ത രുചികള്‍ ...."
    ______
    മനസ്സില്‍ തീക്കനലെരിയുന്ന വരികള്‍ -പ്രണയമായാലും-
    തീക്കുനിയുടെ ജീവതം പുകയുന്നുണ്ടാവാമതില്‍ !
    എന്റെ 'ബ്ലോഗില്‍'വന്നതിനും തീക്കുനിയുടെ നല്ലൊരു കവിത തന്നതിനും വളരെ സന്തോഷം.ഒരുപാട് നന്ദി ,പ്രിയ സുഹൃത്തേ...

    ReplyDelete
    Replies
    1. പുകഞ്ഞുകൊണ്ടിരിയ്ക്കുന്ന മനസ്സിനെ ബാഷ്പീകരീച്ചുകൊണ്ടാണോരോ കവിതകളുമുതിര്‍കൊള്ളുന്നത്. അത്തരത്തിലുള്ള ഒരു കവിതയാണിത്.. തീക്കുനിയെ കുറിച്ച് കൂടുതലറിയാ വാക്കകം സഹായിച്ചു. നന്ദി ഈ വരവിനും, ആസ്വാദനത്തിനും.. സമയം പോലെ മറ്റുകവിതകളും ആസ്വദിയ്ക്കുക.. നന്ദി!

      Delete
  8. പ്രണയം തുളുമ്പുന്ന വരികള്‍..
    പ്രണയകാലം ഓര്‍മ്മിപ്പിച്ച വരികള്‍ക്ക് നന്ദി...
    പവിത്രന്‍ തിക്കുനിക്കും കൃഷ്ണദാസിനും അഭിനന്ദനങ്ങള്‍...

    അന്നാമോട്ടി

    ReplyDelete
  9. പച്ചമുളകല്ലി.... എന്നേയുള്ളൂ ! പിന്നെ ആലാപനം: വി കെ കൃഷ്ണദാസ് എന്നല്ല. പി കെ കൃഷ്ണദാസ് ആണ്. (മേമുണ്ട എഛ് എസ് എസ് പ്രിൻസിപ്പൽ) പോസ്റ്റ് നന്നായി. അഭിനന്ദനങ്ങൾ.കുട്ടികളും വായിക്കുമല്ലോ .അവർ തെറ്റ് പഠിക്കണ്ട, അതാണ് മുകളിൽ കുറിച്ചത്. സസ്നേഹം

    ReplyDelete
    Replies
    1. തെറ്റ് തിരുത്തി തന്നതിന് നന്ദി സര്‍.. തിരുത്തിയിട്ടുണ്ട്!
      ഇനിയും വരിക.. കവിത ആസ്വദിയ്ക്കുക, തെറ്റുകള്‍ ഉണ്ടെങ്കില്‍ ശ്രദ്ധയില്‍ പെടുത്തുക..

      ശുഭദിനം!

      Delete
  10. "വന്നു നമുക്കൂര്‍ജ്ജം തന്ന നൊടികള്‍"""" """"" അല്ല
    "പകര്‍ന്ന നൊടികള്‍"""

    ReplyDelete
    Replies
    1. വിശദമായ വായനയ്ക്ക് നന്ദി!
      തെറ്റ് തിരുത്തിയിട്ടുണ്ട്..

      Delete