Sunday 23 March 2014

പ്രഭാത ഗീതം



അല്ലിന്റെ അന്തിമ യാമത്തെ ഘോഷിച്ചു
കല്ലോലമാലി തന്‍ മന്ത്രതൂര്യം
രാത്രി തന്‍ പോക്കെത്രത്തോളമായെന്നത്
പാര്‍ത്തറിയുന്നതിന്നെന്നപോലെ

നല്‍ ചെന്തലപ്പാവുള്ള തല പൊക്കിനി-
ന്നുച്ചത്തില്‍ കൂകിനാന്‍ കുക്കുടങ്ങള്‍
ചിക്കെന്നു ഉണര്‍ന്നെഴുനേറ്റുഷസ്സെന്നവള്‍
ശുക്രനാം കൈവിളക്കേന്തിയെത്തി
നാനാ വിഹംഗമാബാദമാം
കംഗണഗ്വാനമോടംബര ശാലയിങ്കല്‍

ഇന്നലെ രാവുപയോഗിച്ച പൂക്കളാകുന്ന
താരങ്ങളടിച്ചു വാരി
കാവല്‍ കസ്തൂരിച്ചാറാക്കിയ വാര്‍തിങ്കള്‍
തൂവെള്ളിക്കിണ്ണവും ദൂരെ മാറ്റി
വെണ്‍ കുളിര്‍ നീരാല്‍ തളിച്ചു പുരോ ഭൂവി
കുങ്കുമ ലേപവും ആചരിച്ചാള്‍

ആ വേലക്കാരിതന്‍ നിശ്വാസം പോലവേ
പൂവിന്‍ മണവുമായ് വീശീ തെന്നല്‍
ബ്രഹ്മാണ്ഡ ഹര്‍മ്മ്യത്തിന്‍ മേല്‍ത്തട്ടും കീഴ്തട്ടും
നിര്‍മ്മലമായ് വിളങ്ങി മേന്മേല്‍

ഇപ്പടി നൂറുനൂറായിരം ഹര്‍മ്മ്യങ്ങള്‍
എപ്പോഴും പുത്തനായ് വച്ചു പോറ്റി
ഒപ്പം അതുകളില്‍ ഒക്കെ വിളയാടും
അപ്പരാശക്തിക്കു കൂപ്പുക നാം

 
അല്ലിന്റെ അന്തിമ (Click here to download)
കവിത: പ്രഭാത ഗീതം
രചന: വള്ളത്തോൾ നാരായണ മേനോൻ
ആലാപനം: എസ്. ജാനകി

13 comments:

  1. ഏവർക്കും ശുഭദിനാശംസകൾ!

    ReplyDelete
  2. ഹൃദ്യം!
    ആശംസകള്‍

    ReplyDelete
  3. പ്രഭാതഗീതം മനോഹരം

    ReplyDelete
  4. പ്രഭാത ഗീതം നന്നായിരിക്കുന്നു...

    ReplyDelete
  5. ഇപ്പടി നൂറുനൂറായിരം ഹര്‍മ്മ്യങ്ങള്‍
    എപ്പോഴും പുത്തനായ് വച്ചു പോറ്റി
    ഒപ്പം അതുകളില്‍ ഒക്കെ വിളയാടും
    അപ്പരാശക്തിക്കു കൂപ്പുക നാം

    വളരെയിഷ്ടമായി.

    ശുഭാശംസകൾ....



    ReplyDelete
  6. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete
  7. ഇപ്പടി നൂറുനൂറായിരം ഹര്‍മ്മ്യങ്ങള്‍ എപ്പോഴും പുത്തനായ് വച്ചു പോറ്റി ഒപ്പം അതുകളില്‍ ഒക്കെ വിളയാടും അപ്പരാശക്തിക്കു കൂപ്പുക നാം

    ReplyDelete
  8. ഇത് എങ്ങനെയാ download ചെയ്യുക

    ReplyDelete
    Replies
    1. anilkumarkarimbanakkal@gmail.com എന്ന ഐഡിയിലേയ്ക്ക് ഒരു ഇമെയിൽ അയയ്ക്കൂ.. ഇമെയിൽ വഴി ഓഡിയോ ഫയൽ അയച്ച് തരാം..

      Delete
    2. We have to study this song

      Delete
  9. വലിയ തണുപ്പാണെങ്കിലുമച്ഛൻ
    വയലിൽ പണിയുണ്ടതു നോക്കാൻ
    വടിയുമെടുത്തു വടക്കുവശത്തെ
    പടികളിറങ്ങി നടക്കുന്നു.

    ഒരു പഴയ പ്രൈമറി സ്കൂൾ പഥ്യമാണ്
    ബാക്കി ഓർമയില്ല
    ദയവായി അറിയിക്കുക.

    ReplyDelete