
ഓണപ്പൂക്കള്‍ പറിച്ചില്ലേ നീ
ഓണക്കോടിയുടുത്തില്ലേ
പൊന്നും ചിങ്ങം വന്നിട്ടും നീ
മിന്നും മാലേം കെട്ടീല്ലേ
മണിമിറ്റത്താ മാവേലിക്കൊരു
മരതക പീഠം വച്ചില്ലേ
കാലം മുഴുവന്‍ പോയെല്ലാ
കാണാന്‍ കിട്ടാതായല്ലാ
നാമല്ലാതിവിടില്ലെല്ലാ
നാണിച്ചിങ്ങനെ നിന്നാലാ
നീലക്കുയിലേ നീലക്കുയിലേ
നീയെന്തെന്നോട് മിണ്ടാത്തെ
തേന്മാവൊക്കെ പൂത്തിട്ടെന്തേ
തേൻ തളിൽ തിന്ന് മദിയ്ക്കാത്തേ
കാറും മഴയും പോയല്ലോ
കാടുകളൊക്കെ പൂത്തല്ലോ
മാടത്തെ കിളി പാടി നടക്കും
മാനം മിന്നി വെളുത്തല്ലോ
എന്നിട്ടും നീ എന്താണിങ്ങനെ
എന്നോടൊന്നും മിണ്ടാത്തെ..
നീലക്കുയിലെ (Click here to download)
കവിത: ഓണക്കാലം
രചന: ചങ്ങമ്പുഴ
ആലാപനം: മഞ്ജരി, സുദീപ് കുമാർ
ഏവർക്കും പുതുവത്സരാശംസകൾ.. ശുഭദിനാശംസകൾ!
ReplyDeleteചങ്ങമ്പുഴയുടെ കാവ്യപ്പുഴ
ReplyDeleteപുതുവര്‍ഷാശംസകള്‍
ഹൃദ്യം!
ReplyDeleteആശംസകള്‍
പുതുവര്‍ഷാശംസകള്‍ അനില്‍..
ReplyDeleteനന്ദി!
ReplyDeleteമനോഹരം.. പുതുവർഷാശംസകൾ!
ReplyDelete