Sunday 8 September 2013

ഭൂമിഗീതം



ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ?
മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും..
ഇലകൾ മൂളിയ മർമ്മരം, കിളികൾ പാടിയ പാട്ടുകൾ
ഒക്കെയിന്നു നിലച്ചു കേൾപ്പതു ഭൂമി തന്നുടെ നിലവിളി
നിറങ്ങൾ മാറിയ ഭൂതലം, വസന്തമിന്നു വരാതിടം
നാളെ നമ്മുടെ ഭൂമിയോ മഞ്ഞുമൂടിയ പാഴ്നിലം
തണലുകിട്ടാൻ തപസ്സിലാണിവിടെയോരോ മലകളും
ദാഹനീരിനു നാവുനീട്ടി വലഞ്ഞു പുഴകൾ സർവ്വവും
കാറ്റുപോലും വീർപ്പടക്കി കാത്തു നിൽക്കും നാളുകൾ
ഇവിടെയാണെൻ പിറവിയെന്നാൽ വിത്തുകൾ തൻ മന്ത്രണം
പെരിയ ഡാമുകൾ രമ്യഹർമ്മ്യം, അണുനിലയം യുദ്ധവും
ഇനി നമുക്കീ മണ്ണിൽ വേണ്ടെന്നൊരു മനസ്സായ് ചൊല്ലിടാം
വികസനം അത് നന്മ പൂക്കും ലോകസൃഷ്ടിയ്ക്കാകണം
സ്വാർത്ഥചിന്തകളുള്ളിലേറ്റി  സുഖങ്ങളെല്ലാം കവരുവോർ
ചുട്ടെരിച്ച് കളഞ്ഞുവോ ഭൂമി തന്നുടെ നന്മകൾ
നനവുകിനിയും മനസ്സുണർന്നാൽ മണ്ണിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം തുയിലുണർത്തുക കൂട്ടരേ..

 
ഇനി വരുന്നൊരു (Click here to download)
കവിത: ഭൂമിഗീതം
രചന: ഇഞ്ചക്കാട് ബാലചന്ദ്രൻ
ആലാപനം: രശ്മി സതീഷ്

8 comments:

  1. കേരള ശാസ്തസാഹിത്യ പരിക്ഷത്തിറക്കിയ ഭൂമിഗീതങ്ങൾ എന്ന ഗീതസമാഹരത്തിൽ നിന്ന്..
    ഏവർക്കും ശുഭദിനാശംസകൾ.. നന്ദി!

    ReplyDelete
  2. വികസനം നന്‍മയ്ക്കായിരിട്ടെ.

    ReplyDelete
  3. വികസനം നന്‍മയ്ക്കായിരിട്ടെ

    നല്ല വരികൾ

    ശുഭാശംസകൾ..

    ReplyDelete
  4. അര്‍ത്ഥവത്തായ വരികള്‍.
    മനോഹരമായ ആലാപനം.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  5. ഇനി വരുന്നൊരു തലമുറകള്‍ നമ്മെ ശപിക്കും

    ReplyDelete
  6. ഹൃദ്യമായ വരികള്‍.

    ReplyDelete
  7. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete
  8. ഈ രചനയുടെ പിതൃത്വം മറ്റു പലര്‍ക്കും ചാര്‍ത്തി കൊടുത്തവരാന് ഇവ്ടുത്തെ മാധ്യമങ്ങള്‍ .... ഇഞ്ചക്കടന്റെ രചനയാണെന്ന് ഞങ്ങള്‍ക്കൊക്കെ അറിയാം ... ഇത് ഇവിടെ ആ പേരില്‍ തന്നെ കണ്ടത്തില്‍ വളരെ സന്തോഷം..............

    ReplyDelete