
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ; കൂർമ്പൻ കൊക്കെനിക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ; ചെമ്പിൻ പൂവെനിക്കു തരിൻ
കുന്നിക്കുരു കണ്ണെനിക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ, പൊന്നിൻ കാലെനിക്കു തരിൻ
എള്ളിൻ പൂ വിരലെനിക്കു തരിൻ
കരിമ്പിൻ നഖമെനിക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ; തുടിയുടെലിനിക്കു തരിൻ
ശംഖിൻ കുരലെനിയ്ക്കു തരിൻ
കുഴൽ കരളെനിയ്ക്കു തരിൻ
തംബുരു കുടലെനിയ്ക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ; നാക്കില പപ്പെനിയ്ക്കു തരിൻ
പൂക്കില പൂടയെനിയ്ക്കു തരിൻ
കൈതോല വാലെനിയ്ക്കു തരിൻ
തീപ്പൊരി ചേലെനിയ്ക്കു തരിൻ
പുത്തരിയങ്കമെനിയ്ക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പോട്ടെ കോഴി കൊമ്പു നിങ്ങളെടുത്തോളിൻ
പല്ലു നിങ്ങളെടുത്തോളിൻ
പൂവൻ മുട്ട നിങ്ങളെടുത്തോളിൻ
മുലയും നിങ്ങളെടുത്തോളിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
എന്റെ കോഴിയെ മാത്രമെനിയ്ക്കു തരിൻ..
എന്റെ കോഴിയെ (Click here to download)
കവിത: കോഴിപ്പങ്ക്
രചന: സച്ചിദാനന്ദൻ
ആലാപനം: സച്ചിദാനന്ദൻ
ശുഭദിനാശംസകൾ!
ReplyDeleteആലാപനം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പോലെ ഉണ്ടല്ലോ
ReplyDeleteകവിയുടെ സ്വന്തം ശബ്ദമാണിത്.. നന്ദി!
DeleteGood my blog is ,purpleglide.blogspot.in/
ReplyDeleteനല്ല പങ്ക്; ഇഷ്ടമായി.
ReplyDeleteകോഴിപ്പങ്ക് !!!
ReplyDeleteഎന്റെ പങ്ക്....
ReplyDeleteആശംസകള്‍
നല്ല കവിത.ഇഷ്ടമായി
ReplyDeleteശുഭാശംസകൾ...
നല്ല കവിതകള്‍ പരിചയപ്പെടുത്തുന്ന പുലര്കാലകവിതകളുടെ സാരഥികള്‍ക്ക് ആശംസകള്‍...
ReplyDelete"മുലയും നിങ്ങളെടുത്തോളിൻ"
ReplyDeleteകഥയിൽ ചോദ്യമില്ല കവിതയിൽ ചോദ്യമുണ്ടൊ ആവോ ? എന്നാലും
വലിയ കവിയും കവിതയുമൊക്കെ ആയിരിക്കാം. കവി ഏതു കോഴിയെയാണ് മനസ്സിൽ കണ്ടതെന്ന് ആരെങ്കിലും അറിയാവുന്നവർ പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു.
നമസ്ക്കാരം കലാവല്ലഭൻ..
Deleteകോഴിപ്പങ്ക് എന്ന കവിത എഴുപതുകളിലെ സാമൂഹ്യ രാഷ്ട്രീയ പശ്ചാതലത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയ ഒരു ആക്ഷേപഹാസ്യമാണ്. ഒരാൾ പറയുന്നു എന്റെ കോഴിയെ നിങ്ങൾ എടുത്തോളിൻ; എന്നാൽ അതിന്റെ മാംസവും, പപ്പും, പൂടയും, തൂവലും എല്ലാം എനിയ്ക്കു തരൂ എന്ന്. ഒരു കോഴി എന്ന് വെച്ചാൽ ഇതെല്ലാം കൂടി ചേർന്ന ഒരു വസ്തുവാണ്. അപ്പോൾ പിന്നെ ഈ വാഗ്ദാനത്തിനെന്തർത്ഥം? വാഗ്ദാനം വെറും കണ്ണിൽ പൊടിയിടുന്ന ഒരു വിദ്യ, യതാർത്ഥത്തിൽ വാഗ്ദാനങ്ങൾ ഒരിയ്ക്കലും പ്രാവർത്തികമാകുന്നില്ല! കവിതയുടെ അവസാന വരികളിൽ ശ്രദ്ധിച്ചാൽ കാണാം കോഴിയുടെ മുലയും, കൊമ്പും, പൂവൻ മുട്ടയും എടുത്തോളാൻ പറയുന്നത്. സാധ്യമല്ലാത്ത ഏതുവസ്തുതയും നമുക്ക് യാതൊരു മുതൽമുടക്കവുമില്ലാതെ വാഗ്ദാനം ചെയ്യാമല്ലോ.. ഇവിടെ കോഴി എന്ന ബിംബത്തിലൂടെ കവി സംവേദിയ്ക്കുന്നത് ഈ വസ്തുതയാണ്..
ഇവിടെ വരികയും, കവിതകേൾക്കുകയും ചെയ്തതിന് നന്ദി. ഇനിയും വരിക..!
ശുഭസായാഹ്നം..!!
വളരെ വ്യെക്തമായ മറുപടിക്ക് അഭിനന്ദനങ്ങൾ
DeleteThanks buddy..!
Deleteനന്ദി.
ReplyDeleteഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!
ReplyDeleteഈ ലിങ്കുകള്‍ എവിടെ കിട്ടും
ReplyDeleteOh sorry.. Let me fix it!
Deleteശ്രീനാഥ് ഭാസിയുടെ വീഡിയോ കണ്ടു വന്ന വേറെ ആരെങ്കിലുമുണ്ടോ?
ReplyDeleteYes
Delete