
പടഹധ്വനിപോൽ പടയണി പോലെ
നിലവിളിപോലെ നിലാവൊളിപോലെ
പടരുകയാണ് സിരാപടലങ്ങളിൽ കാട്ടരുവിക്കവിത
കാട്ടുകിഴങ്ങിൻ മൂട്ടിൽ മുളയ്ക്കും കാട്ടാളക്കവിത
ഉച്ചിപിളർന്നു ചിരിച്ചു രമിയ്ക്കും
ഉത്തരകാലമടുത്തൊരു നേരിൽ
ഞെട്ടിയുണർന്നു വിളിച്ചു കരഞ്ഞൊരു കാട്ടാളക്കവിത
തെറ്റിയകാലം ഞെക്കിയുഴിഞ്ഞൊരു
ഗോത്രകുടീര തണലുകളിൽ
കാട്ടുകരിമ്പീനീച്ചകൊടുത്തൊരു
പാഷാണതേനുണ്ടു മയങ്ങും
കൂട്ടുപിരിഞ്ഞൊരു കൂട്ടാളർക്കായ് കാട്ടാളക്കവിത
പഷാണം പാൽ പോലെ ചുരത്തും
പാഴ് മുലയുണ്ണും പൈതലിനോട്
വേണ്ടമുലപ്പാലൂറ്റരുതെന്ന്
വിലക്കിവിറയ്ക്കും ചൂണ്ടുവിരൽക്കവിത
ശാന്തേയെന്ന നിലാവിനെ നോക്കി,
പ്രാവിനെ നോക്കി, പകലിനെ നോക്കി,
പാതിവിടർന്നൊരു പൂവിനെ നോക്കി,
മുറ്റത്തെ തുളസിക്കതിർനോക്കി,
നിളയുടെ നീർചാൽ കവിളിനെ നോക്കി,
നിത്യവിഷാദപ്പൊരുളിനെ നോക്കി
ശാന്തേ ശാന്തേയെന്നു വിളിച്ചു തുടത്തതു-
പോരായെന്നുകലമ്പും ഗാന്ധർവ്വക്കവിത
കരളിൽ നിന്നൊരു തീപ്പെട്ടികോലുരസി-
യെടുത്തുകൊളുത്തിയ തീയിലുറഞ്ഞു-
കുറത്തിയ്ക്കായ് കോലതുള്ളിയുലഞ്ഞു-
ജ്വലിയ്ക്കും കാട്ടാളക്കവിത
കടം മറക്കും കാലം നോക്കി
കടമ മറക്കാതെയുറഞ്ഞു തുള്ളും കടമ്മനിട്ടക്കവിത!
പടഹധനിപോൽ (Click here to download)
കവിത: കടം കടമ കടമ്മനിട്ട
രചന: മുരുഗൻ കാട്ടാക്കട
ആലാപനം: മുരുഗൻ കാട്ടാക്കട
ഏവർക്കും ശുഭദിനാശംസകൾ.. നന്ദി!
ReplyDeleteStrong and inspiring poem
ReplyDeleteഉശിരൻ കവിത.. ഇഷ്ടമായി!
ReplyDeleteകാട്ടക്കട തകർത്തു
ReplyDeleteകടമനിട്ട കവിതകളിലൂടെയൊരു കവിത.
പടഹധ്വനിപോല് പടയണിപോലെ...
ReplyDeleteനല്ല കവിത,ആലാപനവും.
കൊച്ചുമുതലാളിക്ക് ആശംസകള്‍
കടം കടമ കടമ്മനിട്ട...
ReplyDeleteGreat & Excellent work!
ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം..!
ReplyDelete