Saturday 8 June 2013

വിത്ത്



നന്ദിനീ നമുക്കൊരു കൊടുങ്കാറ്റായി തീരാം
മന്ദമാരുതൻ വേണ്ട കാറ്റിന്റെ കൂരമ്പാകാം
നരവംശത്തിൽ നരയൊനന്നൊന്നായി പിഴുതുവിൻ
ഇരുകണ്ണിലും യുവശക്തിയായ് സൂക്ഷിയ്ക്കും
സൂചിയായ് തറയും മൂർഖദംശനം
കോപം രാജയക്ഷ്മാവായ് കൊത്തിത്തിന്നുന്നെൻ അസ്ഥിക്കൂടം
ഭൂമിയെ വെറുക്കാത്ത സ്നേഹിതാ,
മുജന്മത്തിൻ കാമിനി, കാണൂ എന്റെ കാട്ടു തീ കത്തുന്ന മുഖം
എന്തു ചോദിച്ചാലും തരും കാമധേനുവിൻ മകൾ
വെന്തുപോങ്ങുന്നു അന്നം മണ്ണടപ്പുണഞ്ഞിടും
കണ്ടെത്തി ഞാൻ ഉമിത്തീയുടെ ഗർഭാശയം
കണ്ടുനിൽക്കുവാൻ വയ്യ കൊണ്ടുപോകുമോ വീണ്ടും
ആലിന്റെ തായ് വേരിൽ ഞാൻ നിന്റെ പേരു കുറിച്ചിട്ടു
കാലിലെ വ്രണം നൊന്തു വേണ്ടിനീ തീർത്ഥാടനം..

 
നന്ദിനി (Click here to download)
കവിത: വിത്ത്
രചന: അയ്യപ്പൻ
ആലാപനം: അയ്യപ്പൻ

8 comments:

  1. അയ്യപ്പകവിതകള്‍

    ReplyDelete
  2. നന്ദിനീ നമുക്കൊരു കൊടുങ്കാറ്റായി തീരാം....

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. കാലിലെ വ്രണം നൊന്തു വേണ്ടിനീ തീർത്ഥാടനം..
    ആശംസകള്‍

    ReplyDelete
  5. നല്ല കവിത. ആലാപനവും.

    ശുഭാശംസകൾ....

    ReplyDelete
  6. ഇഷ്ടമീക്കവിത ...നന്ദി ...സന്തോഷം അനിൽ

    ReplyDelete
  7. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete