Sunday, 23 June 2013

ടെറ ഫ്യുയേഗതീ പടർന്നാളി ബൊളീവിയൻ കാടതിൽ
നീ പടർത്തി വിപ്ലവ ചുവന്നൊരഗ്നി ജ്വാലകൾ
ചങ്കുതിർത്ത ചോരയാൽ ചരിത്രമായതങ്ങു നീ
ചിന്തയിലലറുന്ന ചക്രവാതമായി നീ
അലറി പറഞ്ഞ് ടെറ ഫ്യുയേഗ
നെഞ്ചിന്റെ തകർക്കട്ടെ നിൻ വെടി
ആയിരം നാവുള്ള വിപ്ലവാദർശമായി
അക്ഷതം വാർന്ന നിണത്തുള്ളികൾ
മിഴനീരണിഞ്ഞു മഴക്കാടൊരുമാത്ര
മരണത്തെ വെങ്ങു നിൻ മിഴികൾ അടയവേ
കാലമാം തിരശ്ശീല കയ്യാലൊതുക്കി നീ കരേറി
അനശ്വര സത്യ നക്ഷത്രമായ്
ചങ്കുതിർത്ത ചോരയാൽ ചരിത്രമായ് അന്നു നീ
ചിന്തയിലലറുന്ന ചക്രവാതമായി നീ
നെടുന്നാളത്ത സംസ്ക്കാരത്തിൻ കൊടികളൊടിച്ചു കളഞ്ഞു
തുടലുകൾ ചാർത്തി കയ്യിൽ മനസ്സിൽ അടിമകളാക്കിയൊതുക്കി
അമരിന്ത്യമാരെന്നു വിളിച്ചു അറുകൊല ചെയ്തു യാങ്കി
വൻകര മുഴുവൻ കാളിമയെത്തി വെറുപ്പിൻ പാമ്പുകൾ ചീറ്റി
തീർത്ഥാടകരൊന്നുള്ളൊരു കള്ളപ്പേരിലിറങ്ങി  കൊള്ളക്കാർ
ദുരയുടെ കാടൻ കനവിനൊത്തൊരു നാഗരികതയും തീർത്തു
കൺകളിൽ കനവിന്റെ നക്ഷത്ര രാശിയിൽ
കരളിൽ കടൽ പോലെ സ്വാതന്ത്ര്യവും
കാടവർക്കഭയമായ് അഭയമല്ലശ്രാന്ത-
രണഭീതമണയാത്ത ദേവാലയം
അധികാരം നീട്ടിയൊരപ്പം രുചിക്കാതെ
അവധൂതനായ് നീ ചെഗുവേര
അവധിയില്ലാത്ത വിമോചന സ്വപ്നമായ്
അമരനായ് എന്നും നീ ചെഗുവേര
ആദരശരക്തം വാർന്നേറെ നിറംകെട്ട
കൊടിപോലെ ദർശനങ്ങൾ ശയിക്കെ
മേനിക്കടലാസ്സിൽ വിലയേറും തീക്ഷത്തിൽ
ആഡംബരക്കാറിൻ ചില്ലുകൾ
മുദ്രിതം നിൻ ചിത്രം കാണുമ്പോൾ ഓർക്കുന്നു
ഹേ.. ചെഗുവേര, നിശ്വേതനം വിഗ്രഹമായോ നീയും!

 
തീ പടർന്നാളി (Click here to download)
കവിത: ടെറ ഫ്യൂയേഗ
രചന: ഷാജഹാൻ ഒരുമനയൂർ
ആലാപനം: മുരുഗൻ കാട്ടാക്കട

8 comments:

 1. ഏവർക്കും ശുഭദിനാശംസകൾ..!

  ReplyDelete
 2. ഹേ.. ചെഗുവേര, നിശ്വേതനം വിഗ്രഹമായോ നീയും!


  ആദ്യായിട്ട് കേള്‍ക്കാ..
  :)

  ReplyDelete
 3. നന്നായിരിക്കുന്നു കവിതയും ആലാപനവും.
  ആശംസകള്‍

  ReplyDelete
 4. പൊരുതൂ സഖാക്കളേ വേഗം...!
  -------------------------
  ഒരു ദശാസന്ധിതൻ
  പടവിൽ നാ,മിരുൾ മാത്ര-
  മിണചേർ ന്നു നിൽക്കുന്നു ചുറ്റും..

  പെരുകും തമസ്സിൽ നാ-
  മന്ധരായ്‌, മൃത്യുതൻ
  മണവും ശ്വസിച്ചിരിക്കുന്നു..

  ഇവിടെനാം പതറിയാ-
  ലിരുളിന്റെ ശക്തികൾ-
  ക്കിരമാത്രമായി നാം മാറും..

  ഇവിടെനാം ചിതറിയാ-
  ലിനിയുള്ള ജീവിതം
  ഇവർതന്ന ദക്ഷിണ്യമാകും..

  ഇരുളറ,യ്ക്കുള്ളിലേയ്‌-
  ക്കിവർതന്നെ നമ്മൾ തൻ
  ധനമൊക്കെയും കൊണ്ടുപോകും..

  ഒരുതുള്ളിമാത്രം
  കൊതിക്കുമ്പൊഴും ദാഹ-
  ജലവും നമുക്കന്യമാകും..

  ഇവിടെനാം വൈകിയാ-
  ലറിവിന്റെ പാഠങ്ങൾ
  പനയോല മാത്രമായ്‌ തീരും...

  ചിതലിന്റെ കൊട്ടാര-
  വാതുക്കൽ നമ്മളും
  ജട കെട്ടി മൗനമായ്‌ നിൽക്കും...

  ഇവിടെനാ,മിടറിയാ-
  ലരികൾതൻ ആയുധം
  ഇടനെഞ്ചിലാ,ഴത്തിലേറും..

  കരയുവാ,നാവാ-
  തൊടുങ്ങുന്ന നമ്മൾ തൻ
  ജഡവും മുറിച്ചിവർ വിൽക്കും..

  ഉണരൂ സഖാക്കളേ വേഗം-ചോര-
  നിറമീപ്പതാകയ്ക്കു നിത്യം..
  ഇരുകൈകൾ കൊണ്ടും
  പിടിക്കുമീ കൊടിമാത്ര-
  മിനി മോചനത്തിന്നു സാക്ഷ്യം....

  പൊരുതൂ സഖാക്കളേ വേഗം-നീച-
  ഭരണവർഗ്ഗങ്ങളേ ലക്ഷ്യം...
  ഒരു ന്യൂനപക്ഷം
  സുഖിക്കുന്ന വാഴ്ചത-
  ന്നറുതിക്കു മാത്രമീ സമരം...

  പറയൂ സഖാക്കളേ വേഗം-നാളെ-
  വിടരും പ്രഭാതമേ സത്യം..
  നെറികെട്ട പുരമൊക്കെ-
  യെരിയുന്ന പാട്ടിനായ്‌
  ചെവിയോർത്തിരിക്കുന്നു കാലം...


  --(----

  ടി.യൂ.അശോകൻ  ReplyDelete
 5. നല്ല കവിത.

  ശുഭാശംസകൾ....

  ReplyDelete
 6. നല്ല ആലാപനം

  ReplyDelete
 7. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

  ReplyDelete