Wednesday 20 February 2013

സ്നേഹിക്കുന്നു ഞാൻ ഈലിലപ്പൂക്കളേ



സ്നേഹിക്കുന്നു ഞാൻ ഈലിലപ്പൂക്കളേ
സ്നേഹത്തിന്റെ ഈ കുഞ്ഞു മുഖങ്ങളേ
കാടെരിയുന്നതു പോലെ പൂവിട്ടൊരീ
വാകയെ പൈൻ  നിരകളേ
സൗരഭം വാരി വാരിച്ചൊരിയും വയണയെ
ചാരുനീല ത്രണദല ശയ്യയേ
സ്നേഹിക്കുന്നു ഞാൻ ഈ ദേവഭൂമിയേ
സ്നേഹിക്കുന്നൂ വെറുതേ വെറുതേ ഞാൻ



കവിത: സ്നേഹിയ്ക്കുന്നു ഞാൻ ഈലില പൂക്കളേ
രചന: ഒ.എൻ.വി
ആലാപനം: അരുന്ധതി

8 comments:

  1. ഉത്തരം എന്ന സിനിമയ്ക്കു വേണ്ടി ഒ.എൻ.വി കുറുപ്പു രചിച്ച് വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകിയ കവിതയാണ് സ്നേഹിയ്ക്കുന്നു ഞാൻ ഈലില പൂക്കളേ എന്നു തുടങ്ങുന്ന ഈ കവിത. ചെറുപ്പത്തിലെന്നോ കണ്ടു മറന്ന സിനിമ. കഴിഞ്ഞ ദിവസം വാമഭാഗം വീണ്ടും കഥ പറഞ്ഞ് തന്നപ്പോൾ കാണാൻ വീണ്ടുമൊരു ആകാംക്ഷ. അങ്ങിനെ ഒരിയ്ക്കൽ കൂടി ഇന്നലെ കണ്ടു. സിനിമ കണ്ട ഏവരിലും സെലീന എന്ന കഥാപാത്രം മായാതെ തങ്ങി നിന്നിരിയ്ക്കും. എം.ടി യുടെ അതിമനോഹരമായ കഥകളിലൊന്ന്.. അതിലെ കവിതകൾ കേട്ടപ്പോൾ നിങ്ങളുമായി പങ്കുവെയ്ക്കണമെന്ന് തോന്നി..

    ഏവർക്കും ശുഭദിനാശംസകൾ.. നന്ദി!

    ReplyDelete
  2. പ്രകൃതി നമുക്കായി ഒരുക്കുന്ന ഈ നന്മകളെ എങ്ങനെ സ്‌നേഹിക്കാതിരിക്കാനാവും? നല്ല കവിത... ഇവിടെ പരിചയപ്പെടുത്തിയ കൊച്ചുമുതലാളിക്കു നന്ദി...

    ReplyDelete
  3. സ്നേഹിക്കുന്നൂ വെറുതേ വെറുതേ ഞാൻ

    ReplyDelete
  4. സ്നേഹമാണീ എട്ടു വരികളെ..നന്ദി

    ReplyDelete
  5. സ്നേഹിക്കുന്നു ഞാനും

    ReplyDelete
  6. ഏവർക്കും കവിത ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.. നന്ദി!

    ReplyDelete
  7. ഇഷ്ടപ്പെട്ടു ഈ സ്നേഹമുള്ള മുഖങ്ങളെ.....
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete