Saturday 25 August 2012

മഴപ്പൊട്ടന്‍


പള്ളിക്കൂടം തുറന്നെന്നു കേട്ടപ്പോള്‍
തുള്ളിക്കൊണ്ടെത്തി മഴ ചെക്കന്‍
പുത്തനുടുപ്പും ചെരിപ്പുമില്ലെങ്കിലും
പുത്തനായ് തോന്നും മഴ ചെക്കന്‍
ചീകിയാല്‍ കേള്‍ക്കാത്ത കോലന്‍ തലമുടി
മാടിയൊതുക്കാന്‍ പണിപ്പെട്ടും
അങ്ങിനെ മാടിയൊതുക്കുമ്പോള്‍
കൈതടഞ്ഞമ്മതൊടുന്ന കുറി മാഞ്ഞും

കണ്‍കളില്‍ താനെ പൊടിയുന്ന വെള്ളത്തില്‍
കണ്മഷിത്തട്ടി മറിഞ്ഞിട്ടും
പുസ്തകമൊന്നുമെടുത്തിട്ടില്ലെങ്കിലും
ഉത്സാഹം തുള്ളി മഴചെക്കന്‍
മാവായ മാവൊക്കെ കേറി മറിഞ്ഞിട്ട്
മേലാകെ തോലുപൊളിഞ്ഞുള്ളോര്‍
ഊഞ്ഞാലിലാടി കഴിയാത്ത സങ്കടം
കൊഞ്ഞനം കുത്തി നടക്കുന്നു
എല്ലാര്ക്കു‍മൊപ്പം പണ്ടുസ്കൂളില്‍ പോയത്
തെല്ലോര്ത്തു‍ നിന്നു മഴ ചെക്കന്‍
അപ്പോഴതുവഴിയ്ക്കെത്തുന്നു കുട്ടികള്‍
ആരും പരിചയമില്ലാത്തോര്‍
മിണ്ടാട്ടം മുട്ടിയ താറാവിന്‍ പറ്റമായ്
മുന്നോട്ട് മാത്രം നടക്കുന്നോര്‍

ഒക്കെയൊരോ നിറകുപ്പായമിട്ടവര്‍
പുസ്തകമേറ്റിയ കൂനുള്ളോര്‍
ചങ്കിലായെന്തോ മുറുകി പിടയുന്നോര്‍
എങ്കിലും ചുണ്ടില്‍ ചിരിയ്ക്കുന്നു
കണ്ടപ്പോള്‍ പിന്നാലെ ചെന്നു മഴചെക്കന്‍
ഡുണ്ടുണ്ടും ഞാനുണ്ട് പിന്നാലെ

പോരേണ്ട പോരേണ്ട മൂക്കുമൊലുപ്പിച്ച്
പോരേണ്ടന്നായി ചെറുക്കന്മാര്‍
കീറിയകുപ്പായം നാറിയനിക്കറും
മാറിപ്പോയെന്നായ് വെറുപ്പന്മാര്‍

ഒറ്റവരിയായ് പിന്നെയാ കുട്ടികള്‍
ബസ്സിലും ജീപ്പിലും കേറുമ്പോള്‍
പിന്നെയും പിന്നാലെ ചെന്നു മഴചെക്കന്‍
ഡുണ്ടുണ്ടും ഞാനുണ്ട് പിന്നാലെ
പോടാ കറുപ്പാ ജലദോഷക്കാരാ
യെന്നോടിച്ചു വിട്ടു കരുത്തന്മാര്‍
ഏതുവഴിയ്ക്കൊക്കെ ഓടി മറിഞ്ഞിട്ടും
ഏതോ വരമ്പില്‍ വഴുക്കിട്ടും
എല്ലാര്‍ക്കുമൊപ്പം വന്നെത്തി കിതയ്ക്കയായ്
എത്തേണ്ടിടത്തേ മഴ ചെക്കന്‍

വാതില്‍ പടിയ്ക്കല്‍ അവനെ തടഞ്ഞത്രെ
ചൂരലെടുത്തൊരു കാവല്‍ക്കാര്‍
എന്നിട്ടോ മുറ്റത്തെ കുന്തിമറിച്ചിട്ട്
കയ്യടിച്ചാര്‍ത്തു ചിരിച്ചത്രെ
നെഞ്ചിലൊളിപ്പിച്ചുവെച്ചൊരു കല്‍ സ്ലെയ്റ്റ്
കല്ലിന്മേല്‍ വീണു തകര്‍ന്നത്രേ
ഉള്ളിലടക്കി പിടിച്ചൊരു പുസ്തകം
ഒന്നായി കീറിപ്പറന്നത്രെ
എത്രതുടച്ചിട്ടും തോരാത്ത കണ്ണീരില്‍
എന്നും അവന്‍ തനിച്ചാണത്രേ..



കവിത: മഴപ്പൊട്ടന്‍
രചന: മോഹന കൃഷ്ണന്‍ കാലടി
ആലാപനം & ആവിഷക്കാരം: ബാബു മണ്ടൂര്‍
-------------------------------------------------------------------------------
പ്രിയരെ,

ഒരു സന്തോഷ വിവരം അറിയിക്കട്ടെ! അങ്ങിനെ കൊച്ചുമുതലാളിയും ഏകാന്ത വാസം വെടിയാന്‍ തീരുമാനിച്ചു, അടുത്തമാസം (സെപ്തംബര്‍ - 2 ന്) വിവാഹിതനാകാന്‍ പോകുന്നു. നാളെ രാവിലെ നാട്ടിലേയ്ക്കായി യാത്ര തിരിയ്ക്കുന്നു. ഇനി തിരികെയെത്തിയിട്ട് കാണാം. അതുവരേയ്ക്കും വിട..!

15 comments:

  1. "പള്ളിക്കൂടം തുറന്നെന്നു കേട്ടപ്പോള്‍
    തുള്ളിക്കൊണ്ടെത്തി മഴ ചെക്കന്‍
    പുത്തനുടുപ്പും ചെരിപ്പുമില്ലെങ്കിലും
    പുത്തനായ് തോന്നും മഴ ചെക്കന്‍
    ചീകിയാല്‍ കേള്‍ക്കാത്ത കോലന്‍ തലമുടി
    മാടിയൊതുക്കാന്‍ പണിപ്പെട്ടും
    അങ്ങിനെ മാടിയൊതുക്കുമ്പോള്‍
    കൈതടഞ്ഞമ്മതൊടുന്ന കുറി മാഞ്ഞും"
    മഴ ചെക്കന്‍റെ വരവ് നന്നായി അവതരിപ്പിച്ചു.
    കൊച്ചുമുതലാളിക്കും,കുടുംബത്തിനും
    ഓണാശംസകള്‍

    ReplyDelete
  2. മഴപ്പൊട്ടന്‍....മഴകുട്ടനല്ലേ... :)
    നല്ല രസം..........!

    ReplyDelete
  3. പ്രിയപ്പെട്ട മഴപ്പൊട്ടന്‍
    ഒത്തിരിയൊത്തിരി ഇഷ്ടം

    ReplyDelete
  4. ലളിതസുന്ദരം ...

    അനിലിന്റെ പുതിയ യാത്രയ്ക് മംഗളങ്ങള്‍ നേരുന്നു ..."Shared Joy is DOUBLE JOY & Shared SORROW is half sorrow"

    ReplyDelete
  5. പുതിയ ജീവിതത്തിലേയ്ക്ക് കാല്‍ വെയ്ക്കുന്ന കൊച്ച്ചുമുതലാളിയ്ക്ക് എല്ലാ വിധ മംഗളങ്ങളും നേരുന്നു..
    ഓണാശംസകള്‍..!

    ReplyDelete
  6. ഹൃദ്യം, സുന്ദരം...
    കൊച്ചു മുതലാളിക്ക്‌ നന്മയും, നല്ലതും ആശംസിക്കുന്നു.

    ReplyDelete
  7. എല്ലാര്‍ക്കുമൊപ്പം വന്നെത്തി കിതയ്ക്കയായ്
    എത്തേണ്ടിടത്തേ മഴ ചെക്കന്‍

    Nalla varikal...

    ReplyDelete
  8. ആശംസകള്‍............ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌........ മലയാള സിനിമ റോക്ക്സ് ........ വായിക്കണേ...........

    ReplyDelete
  9. fucking site, full of copy.. lol

    ReplyDelete
  10. enthrappidee dhivasaayee......... etream dhivasam arelum leavedukooo.....ethippo arum kettathapoledaloooo hahhahahhahahh

    ReplyDelete
  11. ഒന്നായ നിന്നെയിഹ
    രണ്ടായി കണ്ടിടുവാൻ ...

    ഇപ്പൊഴാണ്‌ വിവരം അറിഞ്ഞത്‌.
    മംഗളാശംസകൾ

    ReplyDelete
  12. yoo ellaamm athode thirnnuuleee...kashtam... enippo eghnotu varendalooleee ....hahhahahhahhahah

    ReplyDelete
  13. കല്ല്യാണം കഴിച്ചാലും ഇവളെ പിരിയരുത് കവിതയേ
    അവളെ സ്നേഹിക്കുന്ന ഞങ്ങൾക്കായെങ്കിലും

    ReplyDelete
  14. ഒരു നീൺറ്റ ഇടവേളയ്ക്കു ശേഷം വീൺറ്റും മടങ്ങിയെത്തുന്നു. ആശംസകൾ നേർന്ന ഏവർക്കും നന്ദി!
    നമുക്കിനി മഴക്കാലത്തിൽ നിന്ന് മഞ്ഞുകാലത്തിലേയ്ക്ക് കാൽ വെയ്ക്കാം..! നന്ദി!

    ReplyDelete