മിഴിയ്ക്കു നീലാഞ്ചാന പുഞ്ചമായും
ചെവിയ്ക്ക് സംഗീതകസാരമായും
മെയ്യിന് കര്പ്പൂരകപൂരമായും
പുലര്‍ന്നുവല്ലോ പുതു വര്‍ഷകാലം
കവിയ്ക്കു കാമിയ്ക്ക് കൃഷിവലന്
കരള്ക്കൊരാഹ്ലാദ രസം വളര്‍ത്തി
ആവിര്ഭവിപ്പൂ നവ നീലമേഘം
അഹോ കറുപ്പിന് കമനീയ ഭാവം
മേലെ മദാല്‍ കാറ്റ് കുലിക്കിടുമ്പോള്‍
പുത്തന്‍ മഴതുള്ളികളോട് കൂടി
ഉതിര്‍ന്നു വീഴും നറും മാമ്പഴങ്ങള്‍
ഓടി പറക്ക്കുന്നിതിളം കിടാങ്ങള്‍
ചിന്നി തെറിയ്ക്കും നറും മുത്തുപോലെ
നീളുന്ന വെള്ളി തെളി നൂലുപോലെ
ആകാശഗംഗാ പ്രസരങ്ങള്‍ പോലെഎ
ആഹാ പതിപ്പു പുതു വര്‍ഷ തോയം
വീഴും മഴത്തുള്ളികള്‍ ഉമ്മവെച്ചു
വരണ്ട മണ്ണിന് മണമുദ്വാമിയ്ക്കെ
പച്ച പൊടിപ്പുല്ല് കിനാവ് കണ്ടു
പശുക്കളാമ്പാരവമേറ്റിടുന്നു
കവിത: വര്ഷാഗമനം
രചന: വൈലോപ്പിള്ളി
ആലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂര്‍
ഹൃദ്യമായി കവിതയും ആലാപനവും
ReplyDeleteആശംസകള്‍
മഴയോ മഴ
ReplyDeleteVery good collections.
ReplyDeleteകാത്തിരുന്ന് കിട്ടിയ രാമഴ തോരാമഴയായ് പെയ്യുകയണിപ്പഴും..
ReplyDeleteമഴ താളമറിഞ്ഞ് ആസ്വദിച്ചു...
നന്ദി പുലർക്കാലമേ...സുപ്രഭാതം...!
എത്ര നനഞ്ഞാലും മതിവരാതെ മഴ പെയ്യട്ടെ...
ReplyDeleteനന്ദി
നിലയ്ക്കാതെ പെയ്തൊഴുകട്ടെ ആകാശഗംഗ. ആശംസകൾ.
ReplyDeleteമനോഹരമായ ആലാപനവും, വരികളും..
ReplyDeleteകവിത ഇഷ്ടമായി..!
. ഹൃദയം നിറഞ്ഞ ഓണാശംസകള്‍.............
Deleteഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. ശുഭദിനാശംസകള്‍..!
ReplyDelete