Tuesday 21 August 2012

തുലാവര്‍ഷം

പ്രിയരെ,

ഒരു സന്തോഷം വര്‍ത്തമാനം അറിയിയ്ക്കുവാനുണ്ട്! നമ്മുടെ ബാബു മാഷ് ‘ആര്‍ദ്രമൊഴികള്‍’ എന്ന പേരില്‍ ഒരു ബ്ലോഗ്സ്പോട്ട് തുടങ്ങിയിട്ടുണ്ട്. മാഷുടെ കാവ്യ സപര്യയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആര്‍ദ്രമൊഴികള്‍ ഉപകരിയ്ക്കും. പുലര്‍ക്കാലത്തെ നെഞ്ചേറ്റിയ സമാനഹൃദയരെ ആര്‍ദ്രമൊഴികളിലേയ്ക്ക് ക്ഷണിയ്ക്കുന്നു.


രാവിലേതിലും വെച്ചു ചൊല്ലുകില്‍
തുലാവര്‍ഷ രാവെനിയ്കേറ്റം പ്രിയം
എത്രമേലിരുണ്ടാലും തെളിമിന്നലിന്‍
പൊള്ളും ചിരി തൂകിലും
വിങ്ങിപ്പറയാതതിനുണ്ട് ദുസ്സഹം മഹാദുഃഖം
ഭാഷയില്ലല്ലോ വാക്കില്‍ അര്‍ത്ഥമെന്നാലോ
ശബ്ദഘോഷമായ് അകം തിങ്ങികൂടിയ കടല്‍ മേഘം
പൊട്ടി വീഴുന്നു നാലുചുറ്റിനും ദിഗന്തങ്ങള്‍ ഞെട്ടിയും
നടുങ്ങിക്കൊണ്ടുറ്റുനോക്കിയും നില്‍ക്കെ
ഒടുവില്‍ തളര്‍ന്നീറന്‍ പാതിരാമൌനത്തിന്റെ മടയില്‍
ചുരണ്ടല്‍പ്പപ്രാണയായ് ചുരുങ്ങുമ്പോള്‍
ആടി നിന്നതോ ജഗത് ജനനം മുതല്‍
നിറഞ്ഞാടിയ മായാ ശോക നാടകോന്മാദം ഗൂഢം
ആകയാല്‍ തുലാവര്‍ഷ വേദനേ
നടുക്കും നിന്‍ നാടകമവിച്ഛന്നമരങ്ങേറുമ്പോഴെല്ലാം
ആ രചിയിതാവാണെന്നോര്‍മ്മയില്‍ സര്‍ഗ്ഗോധാരാന്‍
ആദി താപസന്‍ നിത്യ നൂതനന്‍ മഹാകവി


കവിത: തുലാവര്‍ഷം
രചന: വിജയലക്ഷ്മി
ആലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂര്‍

10 comments:

  1. കവിതയും ആലാപനവും ഇഷ്ടപ്പെട്ടു.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  2. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  3. മനോഹരമായൊരു കവിതയുടെ മനോഹരമായ ആലാപനം......

    ReplyDelete
  4. കൊള്ളാട്ടോ

    ReplyDelete
  5. തുലാവര്‍ഷ രാവെനിയ്കേറ്റം പ്രിയം....

    ReplyDelete
  6. നിയ്ക്കും തുലാവർഷ രാവേറെ പ്രിയം..

    നന്ദി പുലർക്കാലമേ...

    ReplyDelete
    Replies
    1. തുലാവര്‍ഷകഥ ഞാന്‍ വായിച്ചിട്ടുണ്ട്

      Delete
  7. ഓരോ മഴ പെയ്തു തോരുമ്പോഴും
    എന്റെ ഓര്മയില് വേദനയാകുമാ ഗദ്ഗദം
    ഒരു മഴ പെയ്തെങ്കില്
    ഒരു മഴ പെയ്തെങ്കില്

    ReplyDelete
  8. കൊള്ളാം ഇഷ്ട്ടപെട്ടു

    ReplyDelete
  9. നല്ലവരികൾ .. മനോഹരം !

    ReplyDelete