Saturday 18 August 2012

മാമ്പഴക്കാലം


പറയൂ നാട്ടിന്‍പുറത്തുള്ള മാങ്ങകള്‍ക്കെല്ലാം രുചി
ഈ മേംഗോ ഫ്രൂട്ടിയ്ക്കുള്ള പോലെയാണോ
കൊച്ചുമകള്‍ ചോദിച്ചു മഞ്ഞ ദ്രാവകം
കുഴല്‍ വഴി നുണയും നേരം
ചിത്രശലഭം പോലെന്‍ ചാരെ

ഓടുന്ന തീവണ്ടിതന്‍ ജാലകം വഴിയിതാ
ഞാന്‍ മൂളിപ്പറക്കുന്നു മാമ്പഴക്കാലം തേടി
കുതിച്ചാലണ്ണാനെപ്പോലുയരും കാലങ്ങളില്‍
മുറിഞ്ഞാല്‍ പഴച്ചാറ് പൊടിയ്ക്കും ബാല്യങ്ങളില്‍

ഓരോരോ മാവും പൂത്തത് ഓരോരോ വസന്തങ്ങളില്‍
ഓരോരോ കൊമ്പും കായ്ചതോരോരോ മധുരങ്ങള്‍
ഒറ്റമാമ്പഴം മുട്ടിക്കുടിയ്ക്കെ വീണ്ടും വീണ്ടും
വിത്യസ്ഥമധുരങ്ങള്‍ നുണഞ്ഞൂ രസനകള്‍

അത്രമേല്‍ തീഷ്ണങ്ങളാല്‍ നാവുകളത്രെ പിന്നെ
മിഠായി പൊതിയ്ക്കായി പണയം വെച്ചു നമ്മള്‍...




കവിത: മാമ്പഴക്കാലം
രചന: പി.പി. രാമചന്ദ്രന്‍
ആലാപനം: ശ്വേത

14 comments:

  1. ബാബുമാഷിന്റെ നേതൃത്വത്തില്‍ സര്‍വ്വശിക്ഷ അഭിയാനുവേണ്ടി “കാവ്യമലയാളം” എന്ന ഓഡിയോ കവിതാ സമാഹാരത്തിനുവേണ്ടി അവതരിപ്പിച്ച മറ്റൊരു മനോഹരമായ കൊച്ചു കാവ്യം.. ഏവര്‍ക്കും ശുഭദിനാശംസകള്‍..!

    ReplyDelete
  2. മാമ്പഴത്തിന്‍റെ രുചിപോലും അറിയാന്‍ കഴിയാത്ത ഇന്നത്തെ തലമുറ!!!
    കവിത ഇഷ്ടപ്പെട്ടു.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ സാറെ.. ഇന്നത്തെ തലമുറ മാങ്കോ ഫ്രൂട്ടീം കുടിച്ചോണ്ടല്ല ജനിച്ചതു..തിരു മണ്ടരായ അച്ച്നുമമ്മേം വാങ്ങി തന്നതാ.. ഞങ്ങളെ പണ്മുണ്ടാക്കാൻ നിങ്ങൾ പഠിപ്പിച്ചു..ഇരുട്ടത്തേക്ക് ചൂണ്ടി കാണിച്ചു ഊച്ചാണ്ടിയുണ്ട്..പാപ്പ് തിന്നെന്നു പറഞ്ഞു കള്ളം പഠിപ്പിച്ചു..ഇങ്ങ്നെ നൂറായിരം തെറ്റുകൾ.. ഈ കവിതയിലെ തന്തയും ചെയ്തതു ഇതൊക്കെ തന്നെ.. സൂക്ഷ്മമായി കവിത വായിച്ചാൽ മതിയാകും തെട് ആരുടെ ഭാഗത്താണെന്നു..

      Delete
  3. ബാബു മാഷിന്റെ പേജിൽ നിന്ന്ന് ഞാൻ വായിച്ചിരുന്നു ഈ കൊതിയൂറും മാമ്പഴം..
    നന്ദി പുലർക്കാൽമേ....!

    ReplyDelete
  4. നല്ല കവിത...മാമ്പഴമധുരം പോൽ ശ്വേതയുടെ ആലാപനം...
    അനിൽ...ഞങ്ങൾക്ക് ഈ മാമ്പഴമധുരം തന്നതിനു നന്ദി...

    ReplyDelete
  5. കാവ്യമലയാളത്തിലെ മറ്റു കവിതകള്‍ കൂടി കേള്‍ക്കാന്‍ കാത്തിരിയ്ക്കുന്നു.. നന്ദി!

    ReplyDelete
    Replies
    1. കുറച്ച് കവിതകള്‍ ഇതിനകം തന്നെ ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റുകവിതകള്‍ കൂടി ഉടന്‍ ഉള്‍പ്പെടുത്തുന്നതാണ്.. നന്ദി!

      Delete
  6. കവിതയും ഫോട്ടോയും സുന്ദരം
    കൊതിപ്പിക്കുന്നത്

    ReplyDelete
  7. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. ശുഭദിനാശംസകള്‍!

    ReplyDelete
  8. കൊതിയൂറും മാമ്പഴം

    നന്ദി

    ReplyDelete
  9. ചിത്രവും കവിതയും സൂപ്പര്‍!

    ReplyDelete