Monday 13 August 2012

ജയില്‍ മുറ്റത്തെ പൂക്കള്‍


എന്നെ ജയില്‍ വാസത്തിനു വിധിച്ചു
ജീവപരന്ത്യം വിധിയ്ക്കപ്പെട്ട
നാലുപേരായിരുന്നു സെല്ലില്‍
അരുതാത്ത കൂട്ടുകെട്ടിനും
കറവിയുടെ ലഹരി കുടിച്ചതിനും
താഴ്വരയില്‍ പോരാടുന്നവരെ
മലമുകളില്‍ നിന്നു കണ്ടതിനും
സഹജരെ നല്ലപാതയിലേയ്ക്കു
നയിച്ചതിനുമായിരുന്നു
എനിയ്ക്കു ശിക്ഷ
സെല്ലില്‍ അല്പനാളുകള്‍ മാത്രം
വാസമനുഭവിയ്ക്കേണ്ട എന്നെ
അവര്‍ അവഞ്ജയോടെ നോക്കി
ദംഷ്ട്രകളാല്‍ അലറാതെ ചിരിച്ചു
ജയില്‍ വാസമനുഭവിയ്ക്കാന്‍
വന്നിരിയ്ക്കുന്നു ഒരുത്തന്‍ എന്നായിരുന്നു
പുച്ഛഭാവത്തിന്റെ അര്‍ത്ഥം
സെല്ലില്‍ സുഖവാസമാക്കാമെന്ന
എന്റെ അഞ്ജതയില്‍ കറുത്തമതിലുകളും
കാക്കി കുപ്പായങ്ങളും
എന്നെ വിഡ്ഡിയായ് കണ്ടു
ഇന്ത്യയെ കണ്ടെത്തലും
അച്ഛന്‍ മകള്‍ക്കെഴുതിയ കത്തുകളും
ജയിലില്‍ വെച്ചെഴുതിയ ഡയറികുറിപ്പുകളും
എന്നെ അങ്ങിനെ ധരിപ്പിച്ചിരുന്നു
തിന്നുന്ന ഗോതമ്പിന്
പുള്ളികള്‍ പണീയെടുക്കണം
ക്ഷുരകന് ക്ഷുരകന്റെ ജോലി
തുന്നല്‍ക്കാരന് തുന്നല്‍
എനിയ്ക്ക് എഴുതാനും വായിയ്ക്കാനുമുള്ള
പണി തരുമെന്ന് കരുതി
കിട്ടിയത് ചെടികള്‍ക്ക്
വെള്ളം തേകാനുള്ള കല്പന
കസ്തൂരിയുടെ ഗന്ധം തരുന്ന ജമന്തിയ്ക്ക്
കത്തുന്ന ചെത്തിയ്ക്ക്,ചെമ്പരത്തിയ്ക്ക്,
കനകാംബരത്തിന്,കറുകയ്ക്ക്
ആരും കാണാതെ, നുള്ളാതെ
റോസിന് ഒരുമ്മകൊടുത്തു
അഴികളിലൂടെ നോക്കിയാല്‍
നിലാവത്ത് ചിരിയ്ക്കും വെളുത്ത മുസാണ്ട
എല്ലാ ചെടികള്‍ക്കും വെള്ളം തേകി
സൂര്യകാന്തിയില്‍ നിന്ന് ആരും കാണാതെ
ഒരു വിത്തെടുത്ത് വിളയേണ്ടിടത്തിട്ടു
അതിനും വെള്ളം തേകി
വിത്തുപൊട്ടിയോയെന്ന് എന്നും നോക്കി
മോചിതനാകേണ്ട നാള്‍ വന്നു
എന്റെ പേര്‍ വിളിയ്ക്കപ്പെട്ടു
ചെടികള്‍ കാറ്റത്താടി
എല്ലാം പൂക്കളും എന്നെ നോക്കി
ഹാ! എന്റെ സൂര്യകാന്തിയുടെ വിത്തുപൊട്ടി



കവിത: ജയില്‍ മുറ്റത്തെ പൂക്കള്‍
രചന: അയ്യപ്പന്‍
ആലാപനം: ഗിറ്റു ജോയ്

9 comments:

  1. മനോഹരമായ കവിത.
    കൊച്ചുമുതലാളിക്ക് ആശംസകള്‍

    ReplyDelete
  2. നന്ദി അനില്‍ ...മനോഹരമായ കവിത...Baiju

    ReplyDelete
  3. ഒരു കവിയ്ക്കു തന്റെ ജീവിതം തന്നെ കവിതയാണ്..
    അയ്യപ്പന്‍റെ കവിതകള്‍ അയ്യപ്പന്‍ തന്നെ ചൊല്ലി കേള്‍ക്കുന്നതാണ് കൂടുതലിഷ്ടം..
    ആശംസകള്‍!

    ReplyDelete
  4. <> എന്നത് തലക്കെട്ടില്‍ ഉള്ളത് പോലെ ജയില്‍ എന്നാക്കണമായിരുന്നു!!

    ReplyDelete
  5. സെല്ലില്‍ എന്നതിനു പകരം

    ReplyDelete
  6. അയ്യപ്പകവിതകള്‍ അദ്ഭുതം

    ReplyDelete
  7. സുപ്രഭാതം..
    വേദനപ്പൂക്കളുടെ സൌരഭ്യം...!

    ReplyDelete
  8. ഏവര്‍ക്കും കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. ധീരജ് പറഞ്ഞതുപോലെ ഒരു കവിയ്ക്ക് തന്റെ ജീവിതം തന്നെ കവിതയാണ്. ഏവര്‍ക്കും ശുഭദിനാശംസകള്‍!

    ReplyDelete
  9. വിജേഷ്4 August 2013 at 17:11

    നല്ല കവിത. നല്ല ആലാപനം!
    ആശംസകൾ!

    ReplyDelete