Tuesday 31 July 2012

വള ചിണുക്കം


എന്റെ പൊണ്‍ വള എന്നോട് പിണങ്ങി ഇന്നലെ
കോരിയെടുക്കുമ്പോള്‍ ആദ്യമായ് കലമ്പി എന്നോട്
കണ്ടതേയില്ലെന്നിനി ഇന്നേവരെ കതിര്‍മണ്ഢപം തൊ-
ട്ടിന്നോളം വലം കെയ്യില്‍ നിന്നൊപ്പം
കറിക്കരിഞ്ഞപ്പോല്‍ ഒപ്പം ഉത്സാഹിച്ച്
കറിയിളക്കുമ്പോള്‍ ആദ്യം മണപ്പ്
കുളിയ്ക്കുമ്പോഴെല്ലാം അഴിച്ചു വെയ്ക്കുമ്പോഴും
ബാക്കിയായതില്‍ അഹങ്കരിച്ച്
മഞ്ഞള്‍ ചന്ദനം നുണഞ്ഞ്
നീയെഴുതിയതൊക്കെ ആദ്യം വായിച്ച്
ചിലപ്പോള്‍ ചിരിച്ച് ചിലപ്പോള്‍ കരഞ്ഞ്
പ്രണയരാവില്‍ അവന്റെ പിന്‍ കഴുത്തില്‍
നിനക്കുണ്ടി ഒരുമ്മ കൊടുത്ത്
നീ തളര്‍ന്നുറങ്ങുമ്പോള്‍
കാവലായ് തിളങ്ങി സദാ കൂടെ
എന്നിട്ടും കണ്ടേതേയില്ലിനി ഇന്നേവരെ
പണയം വെയ്ക്കുവാന്‍ ഊരിയെടുക്കുമ്പോള്‍
നീയൊന്നൊറിഞ്ഞു നോക്കുന്നു ആദ്യമായ്
മതി.. ആ മിഴിയില്‍ എനിയ്ക്കുമാത്രമായ്
പൊടിഞ്ഞ കണ്ണുനീര്‍ വീണ്ടെടുക്കുവാന്‍
നീ വരും വരെ ഓര്‍ത്തു കഴിയുവാന്‍ അതുമതി



കവിത: വള ചിണുക്കം
രചന: ബിന്ദു കൃഷ്ണന്‍
ആലാപനം: ദേവസേന

7 comments:

  1. വളകിലുക്കം കൊള്ളാം

    ReplyDelete
  2. ഈ വളചിണുക്കം ഇഷ്ടായി...

    ReplyDelete
  3. അജിത്തേട്ടന്‍ & ഷേയ.. കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം..!
    ശുഭദിനാശംസകള്‍!

    ReplyDelete
  4. വളരെ നല്ലവരികള്‍....

    ReplyDelete
  5. ഇത് കേള്‍ക്കാന്‍ കഴിയുന്നില്ല

    ReplyDelete
  6. https://www.4shared.com/mp3/eM4TGkWKce/Valachinukkam_-_Bindu_Krishnam.html


    Kalppadukal, Some link has been broken.. Sorry..!
    Please go through above thread and download the poem..

    ReplyDelete