മലയാളം കാണാന്‍ വായോ
മാമലകള്‍ കാണാന്‍ വായോ
മഴപെയ്യും നേരം പുഴയുടെ
മയിലാട്ടം കാണാന്‍ വായോ
മഞ്ജുളമാം നാട്ടില്‍ മാധവ-
കാലങ്ങള്‍ കാണാന്‍ വായോ
മനസ്സിന്റെ തീരത്തഴകില്‍
കാവ്യങ്ങള്‍ തീര്‍ക്കാന്‍ വായോ
പൊന്നോണക്കാലം വയലില്‍
കിന്നാരം പറയും കാറ്റില്‍
ഒന്നിച്ചു നടക്കാന്‍ വായോ
ഒന്നല്ലോ മാനവര്‍ നമ്മള്
കവിത: മധുരം മലയാളം
രചന: സത്യചന്ദ്രന് പൊയില്‍ക്കാവ്
ആലാപനം: അഖില, ഭൈരവി, അനുജ & ദിവ്യ
കാവ്യങ്ങൾ കേൾക്കാൻ വായോ
ReplyDeleteകാതെല്ലാം കൂർപ്പിച്ചങ്ങനെ
കളമൊഴിയിൽ പാടാൻ വായോ
കണിയാകും "പുലർ കാലത്തിൽ"
വായിച്ചു, മനോഹരം, കേള്‍വി പിന്നെ
ReplyDeleteഅപ്പോ ഇനി കേള്‍ക്കുകയും ചെയ്യൂ.. :)
Delete