ഏത് വിദേശത്ത് പോന്നു വസിച്ചാലും
ഏകാംബ പുത്രരാം കേരളീയര്‍
നീരില്‍ താന്‍ മാതിന്റെ പീലിക്കുടകളാം
കേരങ്ങള്‍ തന് പട്ട ചെറ്റിളക്കി
പേരാറ്റില്‍, പമ്പയില്‍, തൃപ്പെരിയാറ്റിലും
പാറി കളിയ്ക്കുന്ന പൈങ്കാറ്റല്ലോ
ദൂരെ വിദേശസ്ഥലരാകിലും നമ്മള്-
ക്കിന്നോരോരോ വീര്‍പ്പിലും ഉദ്ഗമിപ്പൂ
കേരളജാതന്മാര്‍ നാമെങ്ങുചെന്ന് പാര്‍ത്താലും
കേരളനാട്ടില്‍ താനത്രെ വാഴ്വൂ
ദൂരദൂരങ്ങളിലാപതിയ്ക്കുമ്പോഴും
സൂര്യനില്‍ താനല്ലോ തദ് രശ്മികള്‍
ഭാരതമെന്ന പേര് കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍
കവിത: കേരളീയം
രചന: വള്ളത്തോള്‍
ആലാപനം: അമ്പിളി
"ഭാരതമെന്ന പേര് കേട്ടാല്‍
ReplyDeleteഅഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍"
ഏവര്‍ക്കും ശുഭദിനാശംസകള്‍!
ചെറുപ്പത്തിൽ പാടിയ ഓർമ്മകൾ
ReplyDeleteവളരെ വളരെ നന്ദി
ReplyDeleteഇത് ഇതുവരെ പാടി കേട്ടിട്ടില്ലായിരുന്നു
കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം സുമേഷ് & അജിത്തേട്ടന്..!
ReplyDeleteനന്നായി ഈ കവിത അവതരിപ്പിച്ചത്.
ReplyDeleteകൊച്ചുമുതലാളിക്ക് ആശംസകള്‍
ഹൃദ്യസ്ഥമായ വരികള്‍...
ReplyDeleteഇങ്ങനെ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം!
Super
ReplyDelete:)
Delete